1992 ഒക്ടോബര്‍ 1
അന്ന
ഇന്നു ചോകളേറ്റ് കഴിച്ചു വയറുനിറഞ്ഞു. മൂന്നാഴ്ച്ചത്തെ ഇടവേളക്ക് വിരാമമിട്ട്, രണ്ട് പെട്ടി ചോകളേറ്റുമായി അലക്സ് എന്നെ കാണാന്‍ വന്നു. കഴിഞ്ഞ രണ്ടരാഴ്ച്ചയായി അവന് ഡാഡിയുടെ കൂടെ അപ്രതീഷിതമായി വന്നു പെട്ട ഒരു ബിസിനസ്സ് ടൂറിലായിരുന്നു. പറയാതെ പോയതിന് മൂന്നുനാലു തവണ അവന് ക്ഷമാപണം നടത്തി. ഞാനും ബെറ്റിയും ലൈബ്രറിയില്‍ നിന്നിറങ്ങി ഹോസ്റ്റലിലേക്ക് പോവുമ്പോഴായിരുന്നു അലക്സിന്റെ വരവ്. നേരം വൈകിയതിനാല്‍ അധികനേരം
സംസാരിക്കാന്‍ പറ്റിയില്ല. എങ്കിലും ഡല്‍ഹിയിലെയും ബോംബയിലെയും സൌകര്യങ്ങളെയും മനോഹരങ്ങളായ കാഴ്ച്ചകളെയും പറ്റി അവന് വാചാലനായി. കോളേജിന്റെ കവാടത്തില്‍ നെല്‍വിന്‍ അലക്സിനെയും കാത്ത് നില്ക്കുന്നുണ്ടായിരുന്നു. അവന് എന്നെ നോക്കി ചിരിച്ചെങ്കിലും ഞാന്‍ അവനെ കാണാത്തപോലെ നടിച്ച് അലക്സിനോട് യാത്ര പറഞ്ഞ് ബെറ്റിയുടെ കൂടെ ഹോസ്റ്റ്ലിലേക്ക് നടന്നു. അവന് പിന്നാലെ വരും എന്നു വിചാരിച്ചെങ്കിലും, വന്നില്ല.
അലക്സ്
രണ്ടരാഴ്ച്ചത്തെ ഉത്തരേന്ത്യന്‍ യാത്ര കഴിഞ്ഞ് ഞാന്‍ ഇന്നു രാവിലെ തിരിച്ചെത്തി. ഈ യാത്ര എന്നെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. അപ്പന്റെ കാശ് ഞാന്‍ ഒരുപാട് മുടുപ്പിച്ചുണ്ട്. അപ്പന് എത്ര പ്രയാസപ്പെട്ടാണ് കാശുണ്ടാക്കുന്നതെന്ന് ഇത്തിരി വൈകിയാണെങ്കിലും എനിക്ക് മനസ്സിലായി. ഇന്ന് അന്നയെയും നെല്‍വിനെയും കണ്ടു. യാത്രാക്ഷീണം കാരണം കോളേജില്‍ എത്താന്‍ വൈകിയതിനാല്‍ അന്നയോട് അധികം സംസാരിക്കാന്‍ പറ്റിയില്ല. നെല്‍വിന്‍ നല്ല വിഷമതിലാണ്. അന്നയെ അവന് സ്വന്തമാക്കാന്‍ പറ്റുമോ?
നെല്‍വിന്‍
അലക്സ് തിരിച്ചെത്തി. പാതി ആശ്വാസമായി എന്റെ വിഷമം മനസ്സിലാക്കാന്‍ ഒരാളുണ്ടല്ലോ. കൂറെ നാളുകള്‍ക്ക് ശേഷം അന്നയും ഞാനും നേരില്‍ കണ്ടു. അവള് കണ്ട ഭാവം പോലും കാണിച്ചില്ല. എന്റെ കാത്തിരിപ്പ് ഇനിയും നീളും................. പക്ഷെ മുന്നോട്ട് വച്ച കാല് ഞാന്‍ പുറകോട്ട് എടുക്കില്ല.
1992 ഒക്ടോബര്‍ 23
അന്ന
ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അലക്സ് ഇന്ന് ഒരു തിരുമാനത്തിലെത്തി. തോറ്റ പന്ത്രണ്ട് പേപ്പറുകള്‍ എഴുതി എടുക്കുമെന്നും, അപ്പന്റെ ബിസിനസ്സില്‍ ശ്രദ്ധിക്കുമെന്നും. അങ്ങനെ ഒരു നല്ല കാര്യം ചെയ്യാന്‍ പറ്റി. അലക്സ് മിക്ക ദിവസവും ഞങ്ങളെ കാണാന്‍ വരുന്നതുകൊണ്ട് അവനെ കൂട്ടി കൊണ്ടു പോവാന്‍ എന്ന പേരില്‍ നെല്‍വിന്‍ കോളേജിന്റെ മുന്നില്‍ വന്നു കാത്തുനില്ക്കും. പക്ഷെ ഞങ്ങളുടെ അടുത്തേക്ക് വരാതെ എന്നെ തന്നെ നോക്കി നില്ക്കും. കുറെ ദിവസമായി ഈ പുതിയ ശീലം തുടങ്ങിയിട്ട്.അവന് അവന് എന്നെ കാണാതിരിക്കാന്‍ പറ്റില്ല എന്നാണ് അലക്സ് പറയുന്നത്. അവന്റെ സ്നേഹത്തെ കണ്ടില്ല എന്ന് നടിക്കുന്നത് വിഢിത്തരമാണ് എന്നതാണ് അലക്സിന്റെ അഭിപ്രായം.
ബെറ്റി
അന്നയെ സമ്മതിച്ചിരിക്കുന്നു. അലക്സിനെ എത്ര പെട്ടന്നാണ് അവള് മാറ്റിയെടുത്തത്. കുറെ മാസങ്ങളായി നെല്‍വിനെയും അലക്സിനെയും പറ്റി ആരും ഒരു കുറ്റവും പറയുന്നില്ല. ഒരു കാവല്‍ പട്ടിയെ പോലുള്ള നെല്‍വിന്റെ കാത്തു നില്‍പ്പ് കാണുമ്പോള്‍ ഉള്ളില്‍ ചിരിയും കുറച്ച് സഹതാപവും വരും. ഇവന് ഇത്രയും ക്ഷമയോ എന്ന് പലപ്പോഴും തോന്നും.
അലക്സ്
ഞാന്‍ ഒരുപാട് മാറി എന്നാണ് എല്ലാവരും പറയുന്നത്. അങ്ങനെ ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അതിന് കാരണം അന്നയാണ്. ഇന്ന് അവളും ബെറ്റിയും എന്നെകൊണ്ട് പ്രതിജ്ഞ എടുപ്പിച്ചു. തോറ്റ പന്ത്രണ്ട് പേപ്പറുകള്‍ എഴുതി എടുക്കുമെന്നും, അപ്പന്റെ ബിസിനസ്സില്‍ ശ്രദ്ധിക്കുമെന്നും. എനിക്കും ഉത്തരവാദിത്വങ്ങള്‍ എറ്റടുക്കണം. നെല്‍വിന്റെ കാര്യമാണ് കഷ്ടം അന്നയെ കിട്ടിയില്ലെങ്കില്‍ അവന് ഭ്രാന്തു പിടിക്കും. അവളാണെങ്കില്‍ ഒരു അടുപ്പത്തിന്റെ ലാഞ്ജനപോലും കാണിക്കുന്നില്ല.
നെല്‍വിന്‍
ഞാന്‍ അന്നയോട് അടുക്കം തോറും അവള് എന്നില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെ അവളെ പറഞ്ഞ് മനസ്സിലാക്കും ? ഒരു ഊഹവും കിട്ടുന്നില്ല. വല്ല്യമ്മച്ചി എന്നും കുറെ ആശ്വാസവാക്കുകള്‍ പറഞ്ഞ് എന്നെ സമാധാനിപ്പിക്കും.
1992 ഒക്ടോബര്‍ 25
അന്ന
ഇന്ന് പുലര്‍ച്ചക്ക് ഞാനൊരു സ്വപ്നം കണ്ടു വലിയൊരു ആട്ടുകട്ടിലില്‍ ചട്ടയും മുണ്ടും കവണിയും കാതില്‍ കുണുക്കും കഴുത്തില്‍ വലിയൊരു കുരിശുമാലയും ധരിച്ച് ഇരിക്കുന്ന കാണാന്‍ നല്ല ഐശ്വര്യവുമുള്ള ഒരു അമ്മച്ചിയുടെ മടിയില്‍ ഞാന്‍ കിടക്കുന്നു. വാത്സല്യപൂര്‍വ്വം അവര്‍ എന്നെ തലോടുന്നു. പക്ഷെ എത്ര ആലോചിച്ചിട്ടും ആ അമ്മച്ചിയെ എനിക്ക് ഓര്‍മ്മ വരുന്നില്ല. ആരായിരിക്കും അവര്‍?
അലക്സ്
വളരെ കാലത്തിനു ശേഷം കുര്‍ബാന കൂടി. എന്റെ പഴയകാല ചെയ്തിക്കളെല്ലാം അച്ഛനോട് എറ്റുപറഞ്ഞ് കുമ്പസരിച്ചു. എനിക്കിപ്പോള്‍ ഒരു ശാന്തത അനുഭവപ്പെടുന്നു. നാളെ മുതല്‍ അപ്പന്റെ ഓഫീസില്‍ പോയി തുടങ്ങണം. പിന്നെ എല്ലാ ദിവസവും ഉച്ചക്ക് ശേഷം ട്യൂഷനു പോവണം.
1992 ഒക്ടോബര്‍ 27
അന്ന
അലക്സിനോട് സംസാരിച്ച് ഹോസ്റ്റലിലേക്ക് നടക്കുമ്പോള്‍ കോളേജിന്റെ മുന്‍വാതിലില്‍ പതിവുപോലെ നെല്‍വിന്‍ ഞങ്ങളെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും നെല്‍വിന്‍ കാറിന്റെ വാതില്‍ തുറന്നു. കാറില്‍ നിന്ന് ഇറങ്ങിയ ആളെ കണ്ട് ഞാന്‍ ഒന്നു അമ്പരന്നു പോയി. രണ്ടു ദിവസം മുന്‍പ് സ്വപ്നത്തില്‍ കണ്ട അതെ അമ്മച്ചി. അലക്സ് പറഞ്ഞു അത് നെല്‍വിന്റെ വല്ല്യമ്മച്ചിയാണെന്ന്. പുഞ്ചിരിച്ചു കൊണ്ട് അവര്‍ എന്റെ അടുത്തേക്ക് വന്നു. അലക്സ് ഞങ്ങളെ വല്യമ്മച്ചിക്ക് പരിച്ചയപ്പെടുത്തി.എന്റെ അമ്പരപ്പ് മാറാന്‍ കുറച്ച് സമയമെടുത്തു. എന്നാലും അവര്‍ വളരെക്കാലം പരിച്ചയമുള്ള ഒരാളെ പോലെ പെരുമാറി. പത്തുമിനിറ്റോള്ളം വല്ല്യമ്മച്ചി ഞങ്ങളോട് സംസാരിച്ചു. പോവുന്നതിന് മുന്‍പ് ഒരു അഭ്യര്‍ത്ഥനയും നടത്തി, നെല്‍വിന്റെ സ്നേഹം മനസ്സിലാക്കണമെന്ന്. എന്റെ തിരുമാനം ഉടനെ എടുക്കേണ്ടി വരും.
ബെറ്റി
നെല്‍വിന്റെ വല്ല്യമ്മച്ചി അന്നയെ കാണാന്‍ വന്നിരുന്നു. രണ്ടു ദിവസം മുന്‍പ് അവള് സ്വപ്നത്തില്‍ കണ്ട അമ്മച്ചിയുടെ അതെ ഛായാണത്രെ നെല്‍വിന്റെ വല്ല്യമ്മച്ചിക്ക്. അവരെ കണ്ടതിനുശേഷം അവളുടെ പ്രസന്നത മഴുവന്‍ ചോര്‍ന്ന് പോയിരിക്കുന്നു. പാവം രാത്രി ഏറെ കഴിഞ്ഞിട്ടും ആഴമേറിയ ആലോചനയിലാണ്.
നെല്‍വിന്‍
വല്ല്യമ്മച്ചി അന്നയെ കണ്ട് സംസാരിച്ചിരുന്നു. ഇനിയും അവള് എന്നെ അവിശ്വസിക്കുമോ ?
1992 ഒക്ടോബര്‍ 28
ബെറ്റി
അന്ന ഇന്നലെ തീരെ ഉറങ്ങിയില്ല. ഇന്ന് കോളേജിലും പോയില്ല. നല്ല സുഖമില്ലെന്ന് പറഞ്ഞ് ലീവെടുത്തു. നെല്‍വിന്റെ വല്ല്യമ്മച്ചിയെ കണ്ടതു മുതല്‍ അവള് ഏറെ കുറെ മൂകയാണ്. എനിക്ക് എന്തോ വല്ലായ്മ തോന്നുന്നു. നാളെ ഒരു തിരുമാനമെടുത്ത ശേഷം മദര്‍ സുപ്പീരിയറിന് കത്ത് എഴുതാനാണ് അന്നയുടെ തിരുമാനം. കര്‍ത്താവെ എന്റെ അന്നയെ ഇനിയും പരീക്ഷിക്കരുതെ..............................
[ തുടരും ]
9 comments:
അന്നയുടെ മൂന്നും,നാലും ഭാഗങ്ങൾ വായിച്ചു ,പക്ഷേ പഴേ ഭാഗങ്ങൾ മറന്നുപോയതിനാൽ വീണ്ടൂം വായന വേണം..
അതൊട്ടും ഉണ്ടായില്ല....?
vaichu.
baakkikkai kaathirikkunnu.
ഇടവേളകള്‍ നീണ്ടുപോകുന്നതിനാല്‍ പഴയവ മനസ്സില്‍ നിന്നും അകലുന്നു. പുതിയത് വായിക്കുമ്പോള്‍ മാത്രം പഴയ ഭാഗങ്ങള്‍ ഉയര്‍ന്നുവരുന്നു. കാലതാമസം കുറയ്ക്കുന്നത് നന്നായിരിക്കും.
കഴിഞ്ഞ ഭാഗങ്ങളില്‍ നിന്നും വേറിട്ട് ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന വായനയിലേക്ക് ഈ കൂട്ടിക്കൊണ്ടുപോയി.
അടുത്ത ഭാഗത്തിനായി....
ആശാനെ കലക്കി
ഇടവേളകള്‍ നീണ്ടുപോകുന്നതിനാല്‍ പഴയവ മനസ്സില്‍ നിന്നും അകലുന്നു..
നന്നായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്.
ആശംസകള്‍...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .
അടുത്ത ഭാഗം വേഗത്തിലായാല്‍ തുടര്‍ച്ച നഷ്ടപെടുകില്ല .
തുടര്‍ച്ച നഷ്ടപ്പെടുത്താതെ
അന്നയുടെ വരവുണ്ടായാല്‍ നന്ന്..
നല്ല എഴുത്ത്.
തുടരുക..
ഭാവുകങ്ങള്‍.
ബിഗു, വായിക്കാൻ ഒരു താല്പര്യം ജനിപ്പിക്കുന്നുണ്ട്. പിന്നെ അമ്മച്ചിയെ സ്വപ്നം കണ്ട രീതി നന്ദനം എന്ന സിനിമയിൽ ബാലാമണി മനുവിനെ സ്വപ്നം കാണുന്ന പോലുണ്ട്. കഥാപാത്രങ്ങൾക്ക് കുറച്ചുകൂടി ആഴവും ബലവും വ്യത്യസ്തയും കൊടുക്കാം. ലാളിത്യം എപ്പോഴും വേണമെന്നില്ല.
Post a Comment