Tuesday, December 30, 2008

സ്വർണ്ണതാക്കോൽ

അമല വീണ്ടും വാച്ചിലേക്ക്‌ നോക്കി സമയം 8.40. ഇനി കുറച്ച്‌ മിനിറ്റുക്കൾ മാത്രം. അതിന്‌ ശേഷമുള്ള വിരഹവേദന ഉള്ളിലൊതുക്കി അവൾ പി.ജെയുടെ അടുത്തേക്ക്‌ നടുന്നു.

ജനലരിക്കിലിരുന്ന് കോരിചെരിയുന്ന മഴയെ കൗതുകത്തോടെ നോക്കിയിരിക്കുകയാണ്‌ പി.ജെ. മുഖത്ത്‌ ജനവാതിലിൽ തട്ടിതെറിച്‌ മഴത്തുള്ളിക്കൾ വീഴുന്നുണ്ടെങ്കിലും അതു കാര്യമാക്കാതെ മഴയുടെ സൗന്‌ദര്യം ആസ്വദിക്കകയാണ്‌ അയാൾ.

മുഖത്ത്‌ ചിരിവരുത്തി അവൾ പി.ജെയുടെ തോളിൽ തട്ടി ചോദിച്ചു

ഒരുങ്ങുനില്ലേ? 9.15 ആണ്‌ ട്രെയിൻ.

അയാൾ മുഖമുയർത്തി ആ കണ്ണുകൾ നിറഞ്ഞിരിരുന്നു. അവളുടെ കൈകൾ പിടിച്ച്‌ പി.ജെ ചോദിച്ചു
അമു നിനക്ക്‌ എന്റെ കൂടെ വന്നൂടെ?

നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി.

അമലയെ ചേർത്ത്‌ പിടിച്‌ കുറച്ച്‌ നേരം അയാൾ അവളെ തലോടി. പിന്നെ സാവധാനം അടർത്തി മാറ്റി അവളുടെ ഇരു കവിളുക്കളിൽ പലതവണ ആർത്തിയോടെ ചുംബിച്ചു.

കലങ്ങിയ കണ്ണും മനസ്സുമായി പി.ജെ വസ്ത്രം മാറാൻ തുടങ്ങി.

ദു:ഖത്തെ അടക്കി നിർത്താൻ അവൾ പി.ജെ എഴുത്താൻ പോവുന്ന പുതിയ നോവിലിനെ കുറിച്ച്‌ സംസരിക്കാൻ തുടങ്ങി.

മറുപടിയായി അയാൾ എന്തെക്കയോ പുലമ്പിക്കൊണ്ടിരുന്നു. പി.ജെ എപ്പോഴും അങ്ങനെയാണ്‌ ദു:ഖം ഉള്ളിലൊതുക്കാൻ അറിയില്ല.

കുറച്‌ നേരം രണ്ടുപേരും പരസ്‌പരം മിണ്ടാതെ നോക്കിയിരുന്നു.

ഒൻപതു മണിക്ക്‌ രണ്ടുപേരും റൂം ഒഴിഞ്ഞ്‌ ഹോട്ടലിന്‌ പുറത്തിറങ്ങി.

അവിടെ അവരെ കാത്ത്‌ ആർ.പി നിൽക്കുണ്ടായിരുന്നു. ആ മഴത്തുപോലും മുഴങ്ങുന്ന പൊട്ടിചിരിയോടെ അയാൾ അവരെ സ്വീകരിച്ചു.

മുവരും ആർ.പിയുടെ കാറിൽ റെയിൽ വേ സ്‌റ്റേഷനിലേക്ക്‌ തിരിച്ചു. പതിവുപോലെ ആർ.പി വചാലാനായിരുന്നു. പി.ജെയും അമലയും ആവിശ്യത്തിനും അനാവിശ്യത്തിനും മൂള്ളി കൊണ്ട്‌ ആ സംസാരത്തിൽ പങ്കെടുത്തു. ആ സഹകരണം തന്നെ ആർ.പിക്ക്‌ ധാരളമാണ്‌.

പതിവിനു വിപരീതമായി ട്രെയിൻ സമയത്തിനെത്തി. ആർ.പിയോട്‌ യാത്ര പറഞ്ഞ്‌ വിഷമത്തോടെ അമലയുടെ നേരെ തലയാട്ടി പി.ജെ കമ്പാർട്ടുമെന്റിൽ കയറി.

കമ്പാർട്ടുമെന്റിൽ കയറി കഴിഞ്ഞാൽ പി.ജെ പുറത്തേക്ക്‌ വരില്ല. കൈ വീശി കണിക്കുകയുമില്ല.

പരസ്‌പരം സംസരിക്കതെ ആർ.പിയും അമലയും റെയിൽ വേ സ്‌റ്റേഷന്റെ പുറത്തേക്ക്‌ നടന്നു.

ഞാൻ പോട്ടെ ആർ.പി? സ്‌റ്റേഷനു പുറതെത്തിയപ്പോൾ അമല അനുവാദം ചോദിച്ചു.

ഞാൻ കൊണ്ടുവിടാം.

ഞാൻ ഒരു ഓട്ടോ പിടിച്ചു പോയ്‌ കൊള്ളാം. എന്നു പറഞ്ഞ്‌ അമല ഒഴിയാൻ നോക്കി.

വേണ്ട ഞാൻ കൊണ്ടുവിടാം. ആർ.പി സ്വരം കടുപിച്ചു പറഞ്ഞു.

പിന്നെ ഒന്നും മിണ്ടാതെ അവൾ അനുസരണയോടു കൂടി കാറിൽ കയറി.

നഗരത്തിലെ തിരിക്കിലൂടെ അയാൾ അതിവിദഗ്‌ധമായി കാറോടിച്ചു. കൂടെ അകമ്പടിയായി കഴിഞ്ഞ ആഴ്‌ച നടത്തിയ മാൻ വേട്ടയുടെ വിവരണവും.

ഒഴുക്കോടെയുള്ള ഡ്രെവിംഗും,സംസാരവും ആസ്വദിക്കുന്നു എന്ന ഭാവം വരുതി ഇരിക്കുമ്പോഴും അമലയുടെ മനസ്സു നിറയെ പി.ജെ ആയിരുന്നു. ഒന്നും പുറത്ത്‌ കാണിക്കാതെ അവൾ മനസ്സ്സാ തന്റെ ദുർവ്വിധിയെ പഴിച്ചു കൊണ്ടിരുന്നു.

മാൻ വേട്ടയുടെ വിവരണം അമലയുടെ ഫ്‌ളാറ്റ്‌ എത്തുന്നതു വരെ തുടർന്നു.

ആർ.പി ഫ്‌ളാറ്റിന്റെ മുൻപിൽ കാർ നിർത്തി.

ഞാൻ പോട്ടെ എന്ന ഭാവത്തോടെ അമല അയാളെ നോക്കി.

പി.ജെ ഇനി എന്നു വരും? ആർ.പി ചോദിച്ചു.

ഒക്‌ടോബർ പത്തിന്‌.

അടുത്ത ആഴ്ച നമ്മുക്കൊരു ട്രിപ്പുണ്ട്‌. കുടകിലേക്കാണ്‌. മിക്കവാറും ബുധനാഴ്‌ച ഞാൻ വിളിക്കാം. എന്നു പറഞ്ഞ്‌ കൈ വീശി കാണിച്‌ ആർ.പി കാറോടിച്ച്‌ പോയി.

റൂമിൽ കയറിയതും അമലയുടെ മൊബൈൽ ശബ്ദിച്ചു.

പി.ജെയാണ്‌. അവൾ ആവേശത്തോടെ ഫോൺ എടുത്തു.

കംസൻ പോയോ? പി.ജെ ആർ.പിയെ വിളിക്കുന്നത്‌ കംസൻ എന്നാണ്‌.

യാഥർത്യത്തിലേക്ക്‌ തിരിചു വന്നതിനാൽ ഇപ്പോൾ പി.ജെയുടെ വാക്കുകൾക്ക്‌ ആ പഴയ ആവേശമുണ്ട്‌,വ്യക്തയുണ്ട്‌, ഈണവുമുണ്ട്‌.

ആ സംസാരം മുക്കാൽ മണിക്കുറോളം നീണ്ടു. കോൾ കട്ട്‌ ചെയുന്നതിന്‌ മുൻപ്‌ പി.ജെ ഒരിക്കൽ കൂടി ചോദിച്ചു.

നിനക്ക്‌ എന്റെ കൂടെ വന്നുടെ.

ആർ.പി മോഡൽ ചിരി ചിരിച്ച്‌, ഞാൻ വെയ്‌ക്കുന്നേ എന്നു പറഞ്ഞ്‌ അമല കോൾ കട്ട്‌ ചെയ്തു.

ഫോൺ നെഞ്ചിൽ ചേർത്ത്‌ അവൾ കിടക്കയിലേക്ക്‌ വീണു. ഫ്‌ളാറ്റിലേ എകാന്തത വീണ്ടും അമലയെ അസസ്ഥയാക്കി.

എന്തോ പതിവ്‌ പോലെ വായിക്കാനോ, ടി.വി കാണാനോ അവൾക്ക്‌ തോന്നിയില്ല.

പിന്നെ പതിയെ അവൾ ഒരിക്കൽ കൂടി തന്റെ ഭൂതകാലത്തെ അയവിറക്കി.

ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ തനിക്ക്‌ ഒരിക്കലും മറക്കാൻ പറ്റത്ത രണ്ടുപേരെയൊള്ളു. കലർപ്പില്ലത്തെ ഒരു തരം ഭ്രാന്തമായ ആരാധനയോടെ തന്നെ സ്‌നേഹിച്ച പി.ജെയോട്‌. പിന്നെ തെരുവിൽ കഴിഞ്ഞ്‌ പലരുടെയും ആട്ടും തുപ്പ്പ്പും കേട്ട്‌ ജീവിച്ച ഒരു തെരുവുവേശ്യ എന്ന നിലയിൽ നിന്ന് ഇന്നത്തെ നക്ഷത്രവേശ്യയായ,കോടീശ്വരിയായ അമലയായി മാറ്റിയ ആർ.പിയോട്‌. ഒരു പക്ഷെ വർഷങ്ങൾക്ക്‌ മുൻപ്‌ ആർ.പിയെ യാദ്യശ്‌ഛികമായി ആ ലോഡ്‌ജിന്റെ മുറിയിൽ വെച്ച്‌ കണ്ടുമുട്ടിയിരുന്നില്ലെങ്കിൽ തന്റെ ജന്മവും തെരുവിലെ മറ്റ്‌ ജന്‌മങ്ങളെ പോലെ ഇപ്പോൾ പുഴുത്തു തുടങ്ങുമായിരുന്നു.

എപ്പോഴോ വായിച്ചു മറന്ന ഒരു വാക്യം അമലയുടെ ഓർമ്മയിൽ വന്നു. "ജീവിതം ഒരു പളുങ്ക്‌ പാത്രമാണ്‌. ഒരിക്കൽ ഉടഞ്ഞുപ്പോയാൽ പിന്നെ യോജിപ്പിക്കാൻ പറ്റില്ല."

ഞാൻ ഒരു തക്കോലാണ്‌. ആർ.പിയുടെ മുന്നിൽ അടഞ്ഞുകിടക്കുന്ന പല വാതിലുക്കളും തുറക്കുന്ന ഒരു 'സ്വർണ്ണതാക്കോൽ'. ആ താക്കോൽ കളയാൻ ആർ.പി ഒരിക്കലും തയാറാവില്ല.

തന്റെ നിസഹായത ഒരിക്കൽ കൂടി മനസ്സിലുറപ്പിച്ച്‌ അമല ഉറക്കത്തിന്‌ കീഴടങ്ങി.

ഒരു കത്ത്‌

പ്രിയപ്പെട്ട വിനു,

നീ എന്നെ മറന്നിട്ടില്ല എന്ന് കരുതുന്നു. ഞാൻ അഞ്ജലിയാണ്‌, നീണ്ട പത്തുവർഷം നിന്റെ സഹപാഠിയായ, നമ്മുടെ കൂട്ടുക്കാർ നിന്റെ വാല്‌ എന്ന് വിളിച്ച്‌ കളിയാക്കിയിരുന്ന ആ അഞ്ജലി.

നിനക്കിപ്പോൾ തോന്നുനുണ്ടാവും വർഷങ്ങൾക്ക്‌ ശേഷം എന്തുകൊണ്ടായിരിക്കും ഞാൻ ഇങ്ങനെ ഒരു കത്തെഴുത്തിന്നതെന്ന്. അന്നും,ഇന്നും എനിക്ക്‌ മനസ്സ്‌ തുറന്ന് സംസാരിക്കാൻ നീ മാത്രമെ ഉണ്ടായിരുന്നൊള്ളു.

വിനു ഓർക്കുന്നുണ്ടോ നമ്മള്ളാദ്യം കണ്ട നിമിഷം?

ഹൈസ്കൂളിലെ നമ്മുടെ ആദ്യ ദിവസം 8എ ക്ലാസ്സിന്റെ വരാന്തയിൽ വെച്ച്‌ അവിടെ കൂടിയുരുന്ന എല്ലാ കുട്ടിക്കള്ളിൽ നിന്ന് വ്യത്യസ്തമായി നീ എല്ലാവരെയും അങ്ങോട്ട്‌ കേറി പരിച്ചയപ്പെട്ടു. ആ കൂട്ടത്തിൽ എന്നെയും,വീണയെയും.

മുൻപരിച്ചയമുള്ളവരേ പോലെ നമ്മൾ വേഗം അടുത്തു. പിന്നെ പതിയെ വീണയുമായും. സ്കൂളിലെ ഒഴിവുസമയങ്ങളിലും, ടീച്ചർമാർ വരാത്ത പിരിയിഡുകളിലും നമ്മൾ സാഹിത്യവും,സിനിമയും ചർച്ച ചെയുന്നതും,വീണയെകൊണ്ട്‌ പാടിക്കുന്നതും നീ ഇപ്പോഴും ഒാർക്ക്‌Aറുണ്ടോ?

സ്കൂളിൽ നമ്മൾ എപ്പോഴും ഒരുമിച്ചായിരുന്നെങ്കിലും നീയും,വീണയും തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിയാൻ ഞാൻ വൈകിപ്പോയി. അറിഞ്ഞപ്പോഴും എനിക്ക്‌ നിന്നെ വെറുക്കാനോ, നിന്നിൽ നിന്ന് അകലാനോ ക്ഴിഞ്ഞില്ല. കാരണം നിന്റെയും,നിന്റെ അമ്മയുടെയും സാമീപ്യം എനിക്ക്‌ അത്രക്ക്‌ ഇഷ്ടമായിരുന്നു. അമ്മയില്ലാത്ത എനിക്ക്‌ അമ്മയെ പോലെ ആയിരുന്നല്ലേ അവർ.

നമ്മുടെ സാഹിത്യ ചർച്ച നീളുമ്പോൾ വീണ മുഖം കൂർപ്പിക്കും. അപ്പോൾ നീ പറയുമായിരുന്നു നിന്നെ പ്രേമിക്കുന്നതിന്നു പകരം അഞ്ജലിയെ പ്രേമിച്ചാ മതിയായിരുന്നു. നിനക്കറിയുമോ അതു കേൾക്കുമ്പോൾ ഞാൻ എത്രമാത്രം ദു:ഖിക്കുമെന്ന്.

വീണയുടെ പാട്ട്‌ നിനക്ക്‌ ഒരു ഹരമായിരുന്നു. നിനക്കു വേണ്ടി അവൾ ഒരു റേഡിയോ പോലെ പാടുകയും ചെയ്യുമായിരുന്നു. ഞാൻ ഒരു മൂകസാഷിപോലെ അലെങ്കിൽ നമ്മുടെ കൂട്ടൂക്കാർ വിളിക്കുന്നതു പോലെ ഒരു വാലായി എപ്പോഴും നിങ്ങലുടെ കൂടെ.

ഹൈസ്കൂൾ കഴിഞ്ഞ്‌ നമ്മൾ കോളേജിന്റെ പടി കടന്നപ്പോഴേക്കും നീ അറിയപ്പെട്ടുന്ന ഒരു എഴുത്തുകാരനായി കഴിഞ്ഞിരുന്നു. ഞാൻ ആയിരുന്നലോ നിന്റെ സർഗ്ഗസ്യഷ്‌ടിക്കളുടെ ആദ്യത്തെ വായാനാക്കാരിയും വിമർശ്ശകയും. നിന്റെ ഓരോ വിജയത്തിലും നീ എന്നെ ഉൾപ്പെടുത്തി, പിറക്കാത്ത പോയ സഹോദരിയായി എല്ലവരുടെയും മുൻപിൽ എടുത്തു കാട്ടി.

എത്ര മാനോഹരമായിരുന്നു ആ ദിവസങ്ങൾ. ഏങ്ങും എതാത്ത ചർച്ച്കക്കളും, വീണയുടെ പാട്ടും, ഇടക്കിടെയിള്ള സിനിമ കാണലും അങ്ങനെ ഓർത്തെടുക്കൻ എത്രയെത്ര തമാശക്കളും, സുന്ദരനിമിഷങ്ങളും.

ഡിഗ്രി ഫൈനൽ ഇയറിൽ കാര്യമായ ഒരു സൂചനപോലും തരതെ വീണ വിവാഹത്തിന്‌ സമ്മതിച്ചത്‌ നീ ഇന്നും വേദനയോടെ ഓർക്കുന്നുണ്ടാവും. അതിന്‌ ശേഷം എന്റെ ജീവിത്തിൽ ഇനി സ്ത്രീക്കളിലെന്ന്‌ നീ പ്രതിജ്‌ഞ്ഞ ചെയ്‌തതും എന്റെ മുന്നിൽ വെച്ചായിരുന്നില്ലേ...

പിന്നെയും മൂന്ന് വർഷത്തോളും നമ്മൾ ഒരുമിച്ചുണ്ടായിരുന്നു. കോളേജിലെ ഒഴിവു സമയങ്ങളിൽ മിക്കവാറും നീ എന്റെ കൂടെ ആയിരുന്നു. അപ്പോഴോക്കെ പലവട്ടം നിന്നെ എനിക്ക്‌ ഇഷ്ടമാണ്‌ എന്ന് പലവട്ടം പറയാൻ തുടങ്ങിയെങ്കിലും എന്തോ ഒന്ന് എന്നെ എപ്പോഴും പുറകോട്ടു വലിച്ചു.

അന്ന് ഞാൻ അതിന്‌ രണ്ട്‌ കാരണങ്ങളും കണ്ടെത്തിയിരുന്നു. ഒന്ന് നീ കൂടെ കൂടെ പറയുമായിരുന്നു ഞാൻ ഇനി ഒരു പെണ്ണിനെയും പ്രണയിക്കിലെന്ന്. രണ്ട്‌ ഞാൻ എന്റെ ഇഷ്ടം നിന്നോട്‌ തുറന്ന് പറഞ്ഞാൽ നീ എന്നിൽ നിന്ന് അകലുമോ എന്ന ഭയമായിരുന്നു.

പിന്നെയും മാറ്റമൊന്നുമില്ലാതെ കുറച്‌ നാളുക്കൾ കൂടി നമ്മൾ സന്തോഷത്തോടെ കഴിഞ്ഞു. എം.എ കഴിയുമ്പോഴേക്കും നീ സാഹിത്യലോകത്തിലെ പുതിയ താരമായി മാറിയിരുന്നു.

എം.എ കഴിഞ്ഞശേഷം നീ ജേർണ്ണലിസം പഠിക്കാനായി നീ ഡൾഹിയിലേക്ക്‌ പോയി. അന്നായിരുന്നലോ നമ്മൾ അവസാനമായി കണ്ടത്‌. പിരിയുമ്പോൾ നിന്റെയും,എന്റെയും കണ്ണുക്കൾ നിറഞ്ഞിരുന്നു. അതിനുശേഷവും ഒരു വർഷത്തോളം, എന്റെ കല്യാണം കഴിയുന്നതു വരെ കത്തുക്കളിലുടെ നമ്മുടെ സൗഹ്യദം തുടർന്നു.

കല്യാണശേഷം ഞാൻ ആകെ തകർന്നുപോയി. സൽസ്വഭാവിയും,പണക്കരനുമായിരുന്നു എന്റെ ഭർത്താവ്‌. പഷെ ഒരു പോരായ്ം മാത്രം. അയാൾ ഷ്‌ണ്ഡനായിരുന്നു. ആദ്യരാത്രി തന്നെ അയാൾ അത്‌ തുറന്ന് പറഞ്ഞ്‌ മാപ്പപേഷിച്ചപ്പോൾ ഞാൻ തകർന്നു പോയി. എന്നാലും ഭർത്താവിന്റെ അച്ചനും അമ്മയും എന്നെ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ചു. അയാളും തുടക്കത്തിൽ അങ്ങനെയായിരുന്നു.

എന്നാലും എനിക്ക്‌ അമ്മയാവാൻ പറ്റില്ല എന്ന ചിന്ത എന്നെ വലാതെ അലട്ടി.

മാസങ്ങൾ കഴിഞ്ഞപ്പോൾ അയാളുടെ ഒരു സുഹ്യത്ത്‌ എന്നോട്‌ അപമര്യാദയായി പെരുമാറി. ആ സംഭവം എന്റെ ഭർത്തവിനോട്‌ പറഞ്ഞതു മുതൽ അയാളുടെ സംശയം എന്റെ നേരെയായി. ഓരോ ദിവസം കഴിയും തോറും അയാളുടെ സംശയം കൂടി കൂടി വന്നു. ഒരാളോട്‌ ചിരിക്കാൻ പോലും പറ്റാത്ത അവസ്ഥയയി.

അയാളുടെ സുഹ്യത്ത്‌ വീണ്ടും വീണ്ടും ഉപദ്രവം ആവർത്തിച്ചപ്പോൾ ഞാൻ എന്റെ ഭർത്തവിനോട്‌ പറഞ്ഞു. അയാൾ വീണ്ടും എന്നെ കുറ്റപ്പെടുത്തി.

അതോടെ ഞാൻ എന്റെ വീട്ടിലേക്ക്‌ പോന്നു. എന്റെ വിവാഹമോചനം അച്ചനെ വല്ലാതെ തളർത്തി. പിന്നെ പലരും രണ്ടാംവിവാഹത്തിനായി നിർബന്‌ധിച്ചു. പഷെ ഞാൻ ഒഴിഞ്ഞു മാറി. ഏഴ്‌ മാസം മുൻപ്‌ അച്ചൻ മരിച്ചത്തോടെ ഞാൻ തീർത്തും ഒറ്റക്കായി.

ചേട്ടനും, ഭാര്യയും എന്നെ ഒരു ഭാരമായി കാണാൻ തുടങ്ങി. എന്റെ പേരിലുള്ള സ്വത്ത്‌ അവരുടെ പേരിലാക്കാൻ വേണ്ടി എന്നും ശല്യപ്പെട്ടുത്താൻ തുടങ്ങി.

ആത്മഹ്യത ഒളിച്ചോട്ടവും,ഭീരുത്വവുമായി കരുതുന്നത്‌ കൊണ്ട്‌ ഞാൻ സന്യാസത്തിന്റെ വഴി തെരഞ്ഞെടുത്തു.

നിനക്ക്‌ ഈ കത്ത്‌ കിട്ടിമ്പോഴേക്കും ഞാൻ പരബ്രഹ്മശ്രമത്തിലെ അന്തേവാസിയായി കഴിഞ്ഞിരിക്കും.

പഴയ പ്രതിജ്‌ഞ്ഞ നിറവേറ്റാത്തെ അമ്മയുറ്റെയും,അച്ചന്റെയും നിർബന്‌ധം കൊണ്ട്‌ നീ വിവാഹം കഴിചെന്ന് ഞാൻ അറിഞ്ഞു. നിനക്കും നിന്റെ കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും നേർന്ന് കൊണ്ട്‌.

നിന്റെ പഴയ വാല്‌

അഞ്ജലി.