1992 മെയ് 24
നെല്‍വിന്‍
അലക്സ് പന്തയത്തിനു സമ്മതിച്ചു. പന്തയത്തെ പറ്റി മൂന്നാമതൊരാള്‍ അറിയാതെ,ആരുടെയും സഹായമില്ലാതെ രണ്ട് മാസത്തിനുള്ളില്‍ അന്നയെ പ്രണയിച്ച് സ്വന്തമാക്കിയാല്‍ പതിനായിരത്തിയൊന്ന് രൂപ അലക്സ് എനിക്ക് തരും. ഒരു രൂപ മുന്‍കൂറായി ഇന്നു തന്നെ തന്നു. തോറ്റാല്‍ ഞാന്‍ പതിനായിരത്തിരണ്ട് രൂപ അവന് കൊടുക്കണം. കോളേജ് തുറക്കുന്ന ജുണ് 15 മുതലാണ് പന്തയം തുടങ്ങുന്നത്.
1992 ജുലൈ
അന്ന
ക്ലാസു തുടങ്ങി, മഴക്കാലവും. അവധിക്കാലം അല്പം വിരസമായിരുന്നു. ഒരു പക്ഷെ ബറ്റിയുടെ അഭാവമാവാം കാരണം. പ്രധാനപ്പെട്ട വിശേഷം അലക്സിന്റെ ഭാവമാറ്റമാണ്. അലക്സിപ്പോള്‍ ഒരു നല്ല സുഹൃത്തിനെപോലെയാണ് പെരുമാറുന്നത്. കോഴ്സ് കഴിഞ്ഞെങ്കിലും മിക്കവാറും ദിവസം എന്നെ കാണാനായി വരും. ഇത് അവന്റെ പുതിയൊരു അടവായിരിക്കുമോ ? ഒരു ശല്യം ഒഴിഞ്ഞപ്പോള്‍ മറ്റൊരു ശല്യം പുറകെ കൂട്ടിയിട്ടുണ്ട്. നെല്‍വിന്‍ എന്ന ഒരു വലിയ പണക്കാരന്. അയാള്‍ അലക്സിന്റെ അടുത്ത കൂട്ടുകാരനാണ്. വിവാഹം കഴിക്കാന്‍ താല്പര്യമുണ്ട് എന്ന് പറഞ്ഞാണ് പുറകെ നടപ്പ്. ഒഴുവാക്കാന്‍ പല തവണ ശ്രമിച്ചു. എന്നിട്ടും പുറകെ നടക്കുകയാണ് ആ നാണമില്ലാതവന്. അലക്സിനോട് നെല്‍വിന്റെ കാര്യം ചോദിച്ചപ്പോള്‍ ഒട്ടും താത്പര്യമില്ലാതുപോലെ എന്റെ ഇഷ്ടപോലെ ഒരു തിരുമാനമെടുത്തോളാന്‍ പറഞ്ഞു.
ബെറ്റി
രസകരമായ അവധിക്കാലം പെട്ടന്ന് കഴിഞ്ഞു പോയി. അടുത്ത ഒഴിവുക്കാലത്ത് കാണാമെന്ന ഉറപ്പില്‍ കുടുംബക്കാരെല്ലാം പലവഴിക്കു പിരിഞ്ഞു. എങ്കിലും പലപ്പോഴും അന്നയുടെ അസാന്നിധ്യം എന്നെ അലോരസപ്പെടുത്തി. ഇപ്പോഴതെ പ്രധാന നേരമ്പോക്ക് അന്നയുമായി സംസാരിച്ചുകൊണ്ട് മഴ പെയ്യുന്നതും നോക്കി ജനലിരികില്‍ നില്‍ക്കാലാണ്. സമയം പോവുന്നത് അറിയുകയെയില്ല. ആ അലക്സ് കോഴ്സ് കഴിഞ്ഞിട്ടും മിക്കവാറും ദിവസം അന്നയെ കാണാന്‍ വരുന്നുണ്ട്. ഇപ്പോള്‍ ഞങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കാണ് അവന്റെ ശ്രമം. എന്തിനാണാവോ, അവനെ എങ്ങനെ വിശ്വസിക്കും? അന്നയെ ശല്യം ചെയ്യാന്‍ ഇപ്പോള്‍ നെല്‍വിന്‍ എന്ന പുതിയൊരു മാരണം കൂടി വന്നിട്ടുണ്ട്. അവന് അലക്സിന്റെ അടുത്ത ചങ്ങാതിയാണ്. കര്ത്താവിന് മാത്രമറിയാം ഇവന്മാരുടെ ഉദ്ദേശ്യം. എന്റെ അന്നയെ സംരക്ഷിക്കാന്‍ ഞാന്‍ മാത്രമെ ഉള്ളു.
അലക്സ്
പാവം അന്ന ഞാന്‍ അവളെ വെറുതെ ശല്യപ്പെടുത്തി. അവളുടെ സാമീപ്യം എത്ര ആശ്വാസകരമാണ്. ഈയീടയായി മനസ്സുപറയുന്നത് അവളെ ഒരു സഹോദരിയായി കാണാനാണ്. നെല്‍വിനുമായി പന്തയം വെക്കണ്ടായിരുന്നു. എന്റെ സമാധനം നഷ്ട്പ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തിലെ അബദ്ധങ്ങളുടെ ഘോഷയാത്ര തുടരുകയാണോ ?
നെല്‍വിന്‍
ഇങ്ങനെ പോയാല്‍ മിക്കവാറും ഞാന്‍ പന്തയത്തില്‍ തോല്‍ക്കും. പഠിച്ച പണി പതിനെട്ടും നോക്കി എന്നിട്ടും എന്നോട് അടുക്കുന്ന ഒരു ലക്ഷണവും അവള് കാണിക്കുന്നില്ല. ഇതൊരു പ്രത്യേക ഐറ്റം തന്നെ. എങ്കിലും അന്നയെ മറക്കാന്‍ എനിക്ക് പറ്റില്ല. എങ്ങനെയെങ്കിലും അവളെ സ്വന്തമാക്കിയെ പറ്റൂ.
1992 ആഗസ്റ്റ് 9
നെല്‍വിന്‍
ഞാന്‍ പന്തയത്തില്‍ നിന്നും പിന്മാറി. അലക്സ് എന്റെ തിരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. എന്നെ അത്ഭുതപ്പെടുത്തിയത് അലക്സിന്റെ മാറ്റമാണ്. എന്നെ അവന്
ഒന്നു കളിയാക്കുക പോലും ചെയ്തില്ല. ഞാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും പന്തയ പണവും വാങ്ങിച്ചില്ല. പന്തയങ്ങളുടെ കാര്യത്തില്‍ എന്നും വാശി പിടിക്കുന്ന എന്റെ അലക്സിന് എന്താണാവോ ഇങ്ങനെ ഒരു മാറ്റം ? ഞാന്‍ ഇതുവരെ കണ്ടതില്‍ വെച്ച് എറ്റവും നല്ല പെണ്‍കുട്ടിയാണ് അന്ന. എത്രയെത്ര അടവുകള്‍ ഞാന്‍ പയറ്റി നോക്കി, നിന്നെ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നു വരെ പറഞ്ഞു എന്നിട്ടും അവള്‍ക്ക് ഒരു ഭാവഭേദവും വന്നില്ല. പാറ പോലെ ഉറച്ച മനസ്സാണ് അവളുടേത്. ഒരു പക്ഷെ അനാഥയായതുകൊണ്ടാണോ അന്ന ഇങ്ങനെ പെരുമാറുന്നത് ? ഈശോ എങ്ങനെ അവളെ സ്വന്തമാക്കും?
അലക്സ്
കര്‍ത്താവിനു സ്തുതി. നെല്‍വിന്‍ പന്തയത്തില്‍ നിന്നും പിന്മാറി. ആ പാവം രക്ഷപ്പെട്ടല്ലോ, സമാധാനമായി. നെല്‍വിന്‍ കുറെ നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ പന്തയപണം വാങ്ങിയില്ല. എന്റെ അന്ന ഒരു പന്തയവസ്തുവല്ല.
1992 ആഗസ്റ്റ് 16
നെല്‍വിന്‍
അന്നയെ കല്ല്യാണം കഴിക്കാനുള്ള ആഗ്രഹം അലക്സിനോട് തുറന്നു പറഞ്ഞു. എന്നെ മറ്റാരെക്കാളും നന്നായി അറിയുന്നതുകൊണ്ട് അവന് ഒരുപാട് എതിര്‍ത്തു. അലക്സിനെ പറഞ്ഞു സമ്മതിപ്പിക്കാന്‍ അല്പം ബുദ്ധിമുട്ടേണ്ടിവന്നു. ആരെതിര്‍ത്താലും അന്നയെ പൊന്നുപോലെ നോക്കും എന്ന് വാക്കുകൊടുത്തപ്പോള്‍ അവന് സമ്മതിച്ചു. പക്ഷെ അന്നയെ എങ്ങനെ പറഞ്ഞു സമ്മതിപ്പിക്കും.അവളുടെ കണ്ണില്‍ ഞാന്‍ ഇപ്പോഴും ഒരു പെണ്ണുപിടിയന്‍ മാത്രമല്ലെ.
അലക്സ്
ഞാന്‍ ഒരുപാട് ആഗ്രഹിച്ച പെണ്ണാണ് അന്ന. പക്ഷെ അവള് എന്നെ ഒരു സുഹൃത്തായിട്ടോ സഹോദരനായിട്ടോ ആണ് കാണുന്നത്. നെല്‍വിന്‍ അന്ന വിവാഹം കഴിക്കാന്‍ സമ്മതമാണ്. ആരെതിര്‍ത്താലും അവന് ഒരു പ്രശ്നവുമില്ല എന്നാണ് പറയുന്നത്. പക്ഷെ അന്ന അവനെ ഇഷ്ട്പ്പെട്ടാനുള്ള സാധ്യത വളരെ കുറവാണ്. അത്ര പ്രസിദ്ധമാണല്ലോ ഞങ്ങളുടെ
രണ്ടു പേരുടെയും സ്വഭാവം.പിന്നെ ആരെന്തു പറഞ്ഞാലും നെല്‍വിന്‍ ഒരു കാര്യം ഉറപ്പിച്ചാല്‍ അവന് അത് നടത്തിയിരിക്കും. അന്നക്ക് കൂടി സമ്മതമാണെങ്കില്‍ ആ ബന്ധത്തിന് എന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും.
1992 ആഗസ്റ്റ് 17
അന്ന
ഇന്ന് ആദ്യമായി എന്നെ കാണാന്‍ അലക്സും നെല്‍വിനും ഒരുമിച്ച് വന്നു. രണ്ടുപേരും സംസാരിച്ചതു മുഴുവന്‍ എന്നെ കല്ല്യാണം കഴിക്കാനുള്ള നെല്‍വിന്റെ ആഗ്രഹത്തെ കുറിച്ചായിരുന്നു. നെല്‍വിന്റെ ഈ ആഗ്രഹം ദുരാഗ്രഹമെല്ലന്ന് എന്നെയും,ബെറ്റിയെയും പറഞ്ഞു മനസ്സിലാക്കാന്‍ അവര്‍ ഒരുപാട് ശ്രമിച്ചു. പിന്നെ ഒരു കാര്യം കൂടെ അലക്സ് പറഞ്ഞു എന്നെ സ്വന്തമാക്കാന്‍ അവര്‍ തമ്മില്‍ പന്തയം വരെ വെച്ചിരുനെന്ന്. പക്ഷെ എന്ത് തന്നെ ആയാലും എനിക്ക് രണ്ടുപേരും പറയുന്നത് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ സാധിക്കില്ല. മാത്രമല്ല നെല്‍വിനെ പോല ഒരാളെ ഇഷ്ട്പ്പെടാന്‍ എനിക്കാവില്ല.
ബെറ്റി
നെല്‍വിനും അലക്സും ഇന്ന് ഞങ്ങളെ കാണാന്‍ വന്നിരുന്നു. അവര്‍ സംസാരിച്ചതു മുഴുവന്‍ അന്നയെ വിവാഹം കഴിക്കാനുള്ള നെല്‍വിന്റെ ആഗ്രഹത്തെ കുറിച്ചായിരുന്നു. നെല്‍വിനെ പറ്റി കേട്ടറിഞ്ഞതുവെച്ച് ഞങ്ങള്‍ ഈ ബന്ധം വേണ്ടാ എന്ന തിരുമാനത്തിലെത്തി.
അലക്സ്
ഇന്ന് ഞാനും നെല്‍വിനും അന്നയെയും ബെറ്റിയെയും പറഞ്ഞു മനസ്സിലാക്കാന്‍ ഒരുപാട് ശ്രമിച്ച് പരാജയപ്പെട്ടു. അവര്‍ ഇപ്പോഴും ഞങ്ങളെ അവിശ്വസിക്കുന്നു. പഴയ സ്വഭാവങ്ങളൊന്നും വേണ്ടായിരുന്ന് ഇപ്പോള്‍ തോന്നുന്നു. നെല്‍വിന്‍ അന്നയെ സ്വന്തമാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
നെല്‍വിന്‍
അന്നയെയും,അവളുടെ കൂട്ടുകാരി ബെറ്റിയെയും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ പറ്റില്ല. ആ ബെറ്റിക്കെങ്കിലും എന്നില്‍ വിശ്വാസം തോന്നിയിരുന്നെങ്കില്‍ ഒരു പ്രതീക്ഷക്കെങ്കിലും വകയുണ്ടായിരുന്നു. വീട്ടുകാരുമായി ചെന്ന് അവളെ കണ്ടാലോ ? പക്ഷെ ഡാഡിയും, മമ്മിയും, ഇളയപ്പനും എതിര്‍ക്കും അതുറപ്പാണ്. വല്ല്യമ്മച്ചിയാണ് ഒരേയൊരു പ്രതീക്ഷ.
വല്ല്യമ്മച്ചി പറഞ്ഞാല്‍ അവരെല്ലാം അനുസരിക്കും.
[ തുടരും ]
15 comments:
ആ പാവം രക്ഷപ്പെട്ടല്ലോ, സമാധാനമായി. നെല്‍വിന്‍ കുറെ നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ പന്തയപണം വാങ്ങിയില്ല. എന്റെ അന്ന ഒരു പന്തയവസ്തുവല്ല.
KOLLAM ISHTAAYI
ishtaayi
nannaayittundu :)
പുതുമയുള്ള ശൈലി..,നല്ല വായന .
ബിഗൂ..എന്റെ അഭിപ്രായം ഇനി വിളിക്കുമ്പോൾ പറയാം
ഒരു ഡയറി വായിക്കുന്നതു പോലെ തോന്നി. അന്ന-1 വായിച്ചിരുന്നില്ല. അതുകൊണ്ട് ആദ്യം ഒന്നാം ഭാഗം വായിച്ചു. പുതുമയുള്ള അവതരണ ശൈലി. ഇഷ്ടപ്പെട്ടു. ആശംസകള്‍..
ഒരു പുതുമയുണ്ട്.. കൂടുതൽ വായിച്ചിട്ട് പറയാം..
അവരുടെ കഥ തുടരുകയാണ്.
ആദ്യഭാഗത്തെതുപോലെ എഴുത്ത് തുടരുന്നു.
ഇനിയും കേള്‍ക്കട്ടെ.
കൊള്ളാട്ടോ.....സസ്നേഹം
പുതുമയുണ്ട്
തുടരുക..കൊള്ളാം
പുതുമയുള്ള ആഖ്യാനം. മറ്റുള്ളവന്റെ ഡയറിക്കുറുപ്പ് ഒളിച്ചു വായിക്കുമ്പോഴത്തെതിനു സമാനമായ ഒരു വികാരം എനിക്ക്.
കൂടുതൽ കേൾക്കട്ടെ. കാത്തിരിയ്ക്കുന്നു.
പുതിയൊരു രീതിയാണല്ലോ ....തുടരുക
ബിഗു, കഥാപാത്രങ്ങളുടെ മനോവിചാരങ്ങളിലൂടെയാണല്ലോ നമ്മൾ സംഭവങ്ങൾ പറയുന്നത്, അങ്ങനെ കഥ വികസിക്കുന്നതും.
ഇങ്ങനെ ഒരു ക്രാഫ്റ്റ് തിരഞ്ഞെടുക്കാൻ തന്നെ കാരണം കഥയിൽ ഒരുപാട് വർഷങ്ങളിലെ സംഭവങ്ങൾ കടന്നു വരും എന്നത് കൊണ്ടാണല്ലോ.
കഥാപാത്രങ്ങളുടെ വിചാരങ്ങളിൽ ആവർത്തനങ്ങൾ വരുന്നു. ഒരാൾ പറഞ്ഞത്, ഓർത്തത് വീണ്ടും മറ്റൊരു കഥാപാത്രം ഓർക്കേണ്ടതില്ലല്ലോ. ആവർത്തനങ്ങൾ ഒഴിവാക്കിയാൽ കഥയ്ക്ക് മുറുക്കവും കിട്ടുമല്ലോ.
Post a Comment