Thursday, February 4, 2010
ശ്രീവിനായക സലൂണ്‍ - 2
പേരറിയാവുന്ന സകലദൈവങ്ങളെയും മനസ്സില്‍ സ്‌തുതിച്ച് രാവിലെ എട്ടുമണിക്ക് ശ്രാവണ്‍ ശ്രീവിനായക സ്പിന്നിംഗ് മില്ലിലെ ഡി വണ്‍ ബ്ളോക്കിന്റെ സൂപ്പര്‍വൈസറായി ചാര്‍ജ്ജെടുത്ത് തന്റെ കീഴിലുള്ള തൊഴിലാളികളില്‍ ഒരുവനായി നിന്ന് ജോലി ആരംഭിച്ചു. വെറും പത്താം ക്ളാസുകാരനായ തന്റെ ഈ ഉയര്‍ച്ചക്ക് കാരണം വിനയവും ലാളിത്യവും കഠിനാദ്ധ്വാനവുമാണെന്ന് അവന് നല്ല ബോദ്ധ്യമുണ്ട്.
കോവിപ്പെട്ടി എന്ന ഒരു ഓണം കേറാമൂലയില്‍ ഏക്കറുകളോള്ളം പരന്നു കിടക്കുന്ന ഊഷര ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മൂന്ന് നിലകളുള്ള നാല് കെടിട്ടങ്ങളുടെ ഒരു സമുച്ചയം , ഇരുനൂറോളം ജോലിക്കാര്‍ ,പുത്തന്‍ മെഷിനറികള്‍ തരക്കേടില്ലാത്ത ബാചിലര്‍ കോര്‍ ട്ടേഴ്സും ഗസ്‌റ്റ്‌ഹൌസും പിന്നെ കോടികളുടെ വിറ്റുവരവും ഇത്രയുമായാല്‍ ശ്രീവിനായക സ്പിന്നിംഗ് മില്ലായി.
ആദ്യത്തെ രണ്ട് ദിവങ്ങള്‍ പ്രത്യേകിച്ച് സവിശേഷതകള്‍ ഒന്നുമില്ലാതെ കടന്നു പോയി. മൂന്നാമത്തെ ദിവസം രാവിലെ തന്നെ മുതലാളി ശ്രാവണനെ വിളിപ്പിച്ചു.
ആകാംക്ഷയോടെ അവന്‍ മുതലാളിയുടെ മുറിയിലേക്ക് കയറി. മുതലാളി നല്ല മൂഡിലാണ്. വെളുത്തു തുടുത്ത ആ മുഖം പതിവിലധികം പ്രസന്നമായിരിക്കുന്നു.
ഭവ്യതയോടെ നിന്ന അവനെ നോക്കി ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു "നാളെ പി.ജെ വരുന്നുണ്ട് ഗസ്‌റ്റ്‌ഹൌസ് വൃത്തിയാക്കണം . പി.ജെയുടെ കൂടെ ഒരു വലിയ ബിസിനസ്സുകാരനവുമുണ്ടാവും . അതുകൊണ്ട് നീ നാളെ അവിടെ തന്നെയുണ്ടാവണം ."
തലകുലുക്കി അവന്‍ മുതലാളിയുടെ മുറിയില്‍ നിന്നിറങ്ങി നേരെ ചീഫ് മാനേജര്‍ കന്തസ്വാമിയുടെ കാബിനിലേക്ക് ചെന്നു. കണ്ടാല്‍ ഒരു അശുപോലിരിക്കുന്ന കന്തസ്വാമിയാണ് ശ്രീവിനായകയുടെ നെടുന്തൂണ്‍ . മൂപ്പരുടെ കര്‍ണ്ണകടോരമായ ശബ്ദം ഏത് കല്ലിനെയും പിളര്‍ക്കും .
കുറച്ച് നേരം കന്തസ്വാമിയുമായി ലാത്തിയടിച്ച ശ്രാവണ്‍ മാരിയപ്പനെ വിളിക്കാന്‍ ഓര്‍ മ്മിപ്പിച്ച ശേഷം താക്കോലു വാങ്ങി ഗസ്‌റ്റ്‌ഹൌസിലേക്ക് നടന്നു. കമ്പിനിയില്‍ നിന്ന് കുറച്ച് ദൂരെ താമസിക്കുന്ന മാരിയപ്പനും ഭാര്യയുമാണ് ഗസ്‌റ്റ്‌ഹൌസ് വൃത്തിയാക്കുന്നതും , അതിഥികള്‍ക്ക് വേണ്ടി ഭക്ഷണം പാചകം ചെയുന്നതും .
കമ്പനി ആരം ഭിച്ച അന്നു മുതല്‍ ശ്രാവണനാണ് ഗസ്‌റ്റ്‌ഹൌസിന്റെ ചുമതല. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനഞ്ചു ജോലിക്കാരും ,സെക്കന്റ് മെഷിനറികളുമായി തുടങ്ങിയ ശ്രീവിനായകയെ ഇന്നത്തെ ശ്രീവിനായകയായി മാറാനുള്ള പ്രധാന കാരണക്കാരന്‍ മുതലാളിയുടെ അടുത്ത കൂട്ടുകാരനും ,ബന്ധുവുമായ പി.ജെ.നായരാണ്. അദ്ദേഹത്തിന്റെ ഓരോ വരവും കമ്പനിക്ക്
സമ്മാനിച്ചത് പുതിയ പുതിയ ഒര്‍ഡറുകളാണ്. മാസത്തില്‍ ഇരുപത്തുഞ്ചുദിവസവും ബിസിനിസ് ടൂറുമായി പല രാജ്യങ്ങളിലും കറങ്ങുന്ന പി.ജെ.യുടെ ശ്രീവിനായകയിലേക്കുള്ള ഓരോ വരവും
മുതലാളിക്കും ,ശ്രാവണനും ,കന്തസ്വാമിക്കും ,മാരിയപ്പന്‍ കുടുംബത്തിനും ഓരോ ആഘോഷങ്ങളായിരിക്കും .
ഉച്ചകഴിഞ്ഞപ്പോഴേക്കും ശ്രാവണ്‍ പി.ജെയെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി തന്റെ സാമ്രാജ്യമായ ഡി വണ്‍ ബ്ളോക്കില്‍ തിരിച്ചെത്തി.
പിറ്റേ ദിവസം അതിരാവിലെ തന്നെ പി.ജെ എത്തി. കൂടെ വെളുത്ത് തടിച്ച് ആറടിയോളം പൊക്കമുള്ള ഒരു ഹിന്ദിക്കാരനും .
പി.ജെ തന്റെ സുഹ്യത്തിനെ എല്ലാവര്‍ക്കും പരിച്ചയപ്പെടുത്തി. ' കെ .ആര്‍ .ശര്‍മ്മ, ഡല്‍ഹിയിലെ ഒരു വലിയ എകസ്പോട്ടര്‍ '.
കാര്‍പോര്‍ച്ചിലെ തൂണിനടുത്ത് ഒതുങ്ങി നിന്നിരുന്ന ശ്രാവണെനെയും , മാരിയപ്പനെയും അടുത്തേക്ക് വിളിച്ച് പി.ജെ. സൌഖ്യമന്വേഷിച്ചു.
പ്രഭാത ഭക്ഷണം കഴിഞ്ഞതും മുതലാളിയും ,കന്തസ്വാമിയും ,പി.ജെയും ,സുഹ്യത്തും ചര്‍ച്ച തുടങ്ങി. അവരുടെ വിളിയും പ്രതീക്ഷിച്ച് ശ്രാവണ്‍ പൂമുഖത്തിരുന്നു. മൂന്ന് മണി വരെ അവര്‍ പുറത്തിറങിയില്ല. ഉച്ചയൂണിനു ശേഷം അവര്‍ വീണ്ടും ചര്‍ച്ചകള്‍ തുടങ്ങി.
നീണ്ട ചര്‍ച്ച പലതവണ ശ്രാവണന്റെയും മാരിയപ്പന്റെയും സംസാര വിഷയമായി.
അഞ്ചു മണിയോടെ ചര്‍ച്ച കഴിഞ്ഞ് നാലവര്‍ സംഘം പുറത്തിറങ്ങി. ചായ കഴിച്ച ഉടനെ പി.ജെയും , സുഹ്യത്തും തിരിച്ചുപോവാനിറങ്ങി.
ആദ്യമായിട്ടാണ് പി.ജെ വന്ന അന്നു തന്നെ തിരിച്ച് പോവുന്നത്. അതും ആഘോഷങ്ങളില്ലാതെ, സായാഹ്നത്തിലെ നടത്തമില്ലാതെ , പുതിയ യാത്രനുഭവങ്ങള്‍ പങ്കു വെയ്ക്കാതെ.
എന്തോ പ്രശ്നമുണ്ടെന്നാണ് ശ്രാവണനും , മാരിയപ്പനും ആദ്യം കരുതിയത്. പക്ഷെ പി.ജെയുടെ മുഖത്തെ ചിരിയും പതിവു സമ്മാനങളും ആ ആശങ്ക അകറ്റി.
എല്ലാം വ്യത്തിയാക്കി ഗസ്‌റ്റ്‌ഹൌസ് പൂട്ടി ഇറങ്ങുമ്പോള്‍ മുതലാളി കാര്‍പോര്‍ച്ചിലുണ്ടായിരുന്നു. ശ്രാവണനെ കണ്ടതും അയാള്‍ ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു " നമ്മള് രക്ഷപ്പെട്ടടാ "
" പുതിയ ഓര്‍ ഡര്‍ വന്നോ? "
" വന്നു. നമ്മുടെ കമ്പനിയുടെ എറ്റവും വലിയ ബിസിനസ്സ് നടക്കാന്‍ പോവുന്നടാ. "
സന്തോഷം പങ്കുവെച്ചു കൊണ്ട് ആ മുതലാളിയും , തൊഴിലാളിയും കമ്പിനിയിലേക്ക് നടന്നു.
..............................................................
ലോകം കീഴടക്കിയ ഒരു ജേതാവിനെ പോലെ ശ്രാവണ്‍ കമ്പനി സമ്മാനിച്ച പുത്തന്‍ ബൈക്കില്‍ വീട്ടിലേക്ക് യാത്ര തിരിച്ചു. കമ്പനിയിലെ വിശിഷ്ട സേവനത്തിനുള്ള ഒരു അംഗീകാരം. ശ്രാവണനടക്കം പത്തുപേര്‍ സമ്മാനത്തിനര്‍ഹരായി. രാവിലെ നടന്ന ആഘോഷപൂര്‍ണമായ ചടങ്ങില്‍ സ്ഥലം എം.എല്‍ .എയായിരുന്നു സമ്മാനം വിതരണം ചെയ്തത്.
കിലോമീറ്ററുകള്‍ താണ്ടി തന്റെ ഗ്രാമവീഥിയിലേക്ക് പ്രവേശിച്ചപ്പോള്‍ ശ്രാവണ്‍ ഒന്നു കൂടി ഞളിഞിരുന്നു ബൈക്കോടിച്ചു. പക്ഷെ ഉച്ച സമയമായതു കൊണ്ടാവണം വീട്ടില്ലെത്തുന്നതുവരെ ഒരു പരിചയകാരനെയും കണ്ടില്ല. അത് അവനെ ഒന്നു നിരാശപ്പെടുത്തി.
വീടിന്റെ മുറ്റത്തേക്ക് കയറ്റിയ ഉടനെ ശ്രാവണ്‍ നിര്‍ ത്താതെ ഹോണടിച്ചു. അതുകേട്ട് അവന്റെ വീട്ടുകാരും ,അയല്ക്കാരും ഉച്ചമയക്കത്തില്‍ നിന്ന് ഉണര്‍ന്ന് പുറത്തേക്കിറങ്ങി. പുത്തന്‍ ബൈക്കില്‍ തലയുര്‍ത്തിയിരിക്കുന്ന ശ്രാവണനെ കണ്ട് അവരെല്ലാം ആശ്ചര്യപ്പെട്ടു. പിന്നെയുള്ള മണിക്കുറുകള്‍ അവര്‍ക്ക് ആഘോഷത്തിന്റെത്തായിരുന്നു. എല്ലാവരെയും ശ്രാവണ്‍ വേണ്ട വിധം സല്ക്കരിച്ചു.
ഞായറാഴ്ച്ചയുടെ മുക്കാല്‍ ഭാഗവും അവനും ,കര്‍പ്പകവും ബൈക്കില്‍ പാറി നടന്നു. എന്നെന്നും ഓര്‍ ക്കാന്‍ സുഖമുള്ള കൂറെ നിമിഷങ്ങള്‍ സ്യഷ്ടിച്ച് ശ്രാവണ്‍ തിങ്കാളാഴ്ച്ച രാവിലെ കമ്പനിയിലേക്ക് മടങ്ങി.
ജോലിയില്‍ മുഴുകിയിരിക്കുമ്പോള്‍ ശ്രാവണന്റെ അടുത്ത് പ്യൂണ്‍ വന്ന് പറഞ്ഞു " മുതലാളി കോണ്‍ ഫറണ്‍സ് റൂമിലേക്ക് വരാന്‍ പറഞ്ഞിട്ടുണ്ട് ".
അവന്‍ തിരക്കിട്ട് കോണ്‍ഫറണ്‍സ് റൂമിലേക്ക് നടന്നു. അവിടെ മുതലാളിയും , കന്തസ്വാമിയും , നാല് മാനേജര്‍മാരും , ഒന്‍പത് സൂപ്പര്‍വൈസര്‍മാരും ശ്രാവണ്‍ വരാന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ശ്രാവണ്‍ വന്നപ്പോള്‍ കന്തസ്വാമി അവനോട് കയറി ഇരിക്കാന്‍ പറഞ്ഞു.
മുതലാളിയുടെയും , കന്തസ്വാമിയുടെയും ഒഴികെ ബാക്കി എല്ലാവരുടെയും മുഖത്ത് ആകാംക്ഷ നിറഞ്ഞ് നിന്നിരുന്നു. എല്ലാവരും പരസ്പരം നോക്കി. സാധാരണ ഇങ്ങനെ ഒരു കൂടിച്ചേരല്‍ വെള്ളിയാഴ്ചയാണ് ഉണ്ടാവാറ്.
നിശബ്ദതയെ കീറിമുറിച്ച് കന്തസ്വാമി മീറ്റിംഗിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തി.
"പി.ജെയുടെ പുതിയ ഓര്‍ ഡര്‍ നാല്‍ പ്പതു കോടിയുടെതാണ്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ അത് പൂര്‍ ത്തിയാക്കണം . അതിനായി കമ്പനി അന്‍ പത് കരാര്‍ തൊഴിലാളികളെ എടുക്കുന്നു. മൂന്ന് മാസത്തേക്ക് നെറ്റ്ഷിഫ്റ്റും ഉണ്ടാവും . ശ്രാവണനായിരിക്കും നെറ്റ്ഷിഫ്റ്റിന്റെ ചുമതല. ശ്രാവണനെ സഹയിക്കാന്‍ നാല് സബ് സൂപ്പര്‍ വൈസര്‍ മാരെയും , ഡി വണ്‍ ബ്ലോക്കില്‍ ശ്രാവണന് പകരം പുതിയ
സൂപ്പര്‍ വൈസറെയും പുതുതായി നിയമിക്കും ."
എല്ലാവരും മീറ്റിംഗിന്റെ അജണ്ട അംഗീകരിച്ചു.
പിന്നെയുള്ള ദിവസങ്ങള്‍ക്ക് വേഗത വളരെ കൂടുതലായിരുന്നു.
[ തുടരും ]
Subscribe to:
Post Comments (Atom)
6 comments:
നന്നാവുന്നുണ്ട്. ബാക്കി?
ഇതെവിടെ എത്തും എന്നറിയാൻ താല്പര്യമുണ്ട്.
kollam mashe nannayittundu
അവസാന ഭാഗം ഉടനെ പ്രതീഷിക്കാം . പ്രിയപ്പെട്ട ജയേഷ്,മിനി ടീചര്‍ , ഉമേഷ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിന് നന്ദി. :)
ആദ്യത്തെതുപോലെ തന്നെ നന്നായി.
ബാക്കി കൂടി പോന്നോട്ടെ.
പ്രിയപ്പെട്ട റാംജി അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. :)
അവസാന ഭാഗം രണ്ടു ദിവസത്തിനകം പോസ്റ്റ് ചെയ്യാം .
Post a Comment