Monday, February 1, 2010
ശ്രീവിനായക സലൂണ്‍ - 1
പൊടിക്കാറ്റ് വീശുന്ന, ഇരുവശത്തും കരിമ്പനകളും കള്ളിമുള്‍ ചെടികളും നിറഞ്ഞ ഇടവഴിയിലൂടെ ശ്രാവണ്‍ ധ്രിതിയില്‍ വീട്ടിലേക്ക് നടന്നു. അവന്റെ നടത്തത്തിനുസരിച്ച് കൈയിലെ തുണി സഞ്ചിയും ആടി ഉലയുന്നുണ്ട്. അടുത്ത ആഴ്ച്ച മുതല്‍ താന്‍ ശ്രീവിനായകയിലെ ഒരു സുപ്പര്‍വൈസരാണല്ലോ എന്ന ചിന്ത ഓരോ നിമിഷവും ശ്രാവണനെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു. വഴിയില്‍ വെച്ചു കുശലം ചോദിച്ച പരിചയക്കാരോടല്ലാം പുതിയ സൌഭാഗ്യത്തെ പറ്റി അറിയിക്കാന്‍ അവന് പ്രത്യേകം ഉത്സാഹിച്ചു.
തിരക്കിട്ട് നടന്നതുകൊണ്ടാവണം വീടിനടുത്ത് എത്തിയപ്പോഴേക്കും ശ്രാവണ്‍ വിയര്‍പ്പില്‍ മുങ്ങിയിരുന്നു. വീടിന്റെ മുറ്റത്തേക്ക് കയറിയ ഉടനെ അവന് ഉച്ചത്തില്‍ അമ്മയെ വിളിച്ചു. അമ്മയും ,ഭാര്യയും ടി.വി നിര്‍ത്തി കോലായിലേക്ക് വന്നു. ആത്മനിര്‍വ്യതിയോടെ ശ്രാവണ്‍ ആ തുണി സഞ്ചി അമ്മക്ക് നല്ക്കി.
ആകാംക്ഷയോടെ അമ്മ അതു വാങ്ങി. അമ്മയും ഭാര്യയും കൂടി അതിന് അകത്തെ രണ്ട് സാരിയും , ഒരു ഷര്‍ട്ട് പീസും മുണ്ടും പുറത്തെടുത്തു. അവര്‍ ആശ്ചര്യത്തോടെ ശ്രാവണെ നോക്കി. ആഘോഷ വേളക്കളില്‍ മാത്രം ലഭിക്കാറുള്ള പുതുവസ്ത്രം പതിവ് തെറ്റി കിട്ടിയതിലുള്ള സന്തോഷത്തിലായിരുന്നു ഇരുവരും .
സന്തോഷം അലയടിച്ച ആ അന്തരീക്ഷത്തില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി ' പുതുവസ്ത്രം ' വന്ന വഴി ശ്രാവണ്‍ വെളിപ്പെടുത്തി. സൌഭാഗ്യ വാര്‍ത്ത കേട്ട ഉടനെ അമ്മയും , ഭാര്യയും സകല ദൈവങ്ങളെയും വിളിച്ച് നന്ദി പറയാന്‍ തുടങ്ങി. തന്റെ നലവനായ മുതലാളിക്ക് സര്‍വ ഐശ്യര്യങ്ങളും ഉണ്ടാവാന്‍ പ്രര്‍ഥിക്കാന്‍ ശ്രാവണ്‍ അവരെ ഒര്‍മ്മപ്പെടുത്തി. അക്ഷമനായി അവന് അച്ഛ്ന്റെ വരവിനായി കാത്തിരുന്നു.
ഗ്രഹനാഥനായ മുത്തു പതിഞ്ചുകിലോമീറ്ററോളം അകലെയുള്ള ധനുപുരം എന്ന ചെറുപട്ടണത്തിലെ ഒരു ബാര്‍ബര്‍ ഷോപ്പിലെ ബാര്‍ബറാണ്. ശ്രാവണനാണ് ആദ്യമായി അവരുടെ കുലതൊഴില്‍ നിന്ന് വിട്ടുപ്പോയ ഒരാള്‍ . അതുകൊണ്ട് ഗ്രാമത്തിലെ പലര്‍ക്കും ഇപ്പോഴും അവനോട് വെറുപ്പും അസൂയയും ബാക്കിയുണ്ട്. മുത്തുവിന്റെ പഴയൊരു പരിച്ചയകാരനിട്ട 'ശ്രാവണ്‍' എന്ന പേരും അതിനൊരു കാരണമാണ്.
ആ കാത്തിരുപ്പ് ഒന്‍പതു മണി വരെ നീണ്ടു. ഇതിനിടെ ശ്രാവണ്‍ സംസാരിച്ചതു മഴുവന്‍ ദയാലുവായ തന്റെ മുതലാളിയെയും സഹപ്രവര്‍ത്തകരെ പറ്റിയായിരുന്നു. എപ്പോഴും അവരെ പറ്റി സംസാരിക്കുമ്പോള്‍ ആയിരം നാക്കാണ് അവന്.
മുത്തുവിന്റെ വരവോടെ ആ കൊച്ചു വീട്ടിലേ പതിവു സന്തോഷം ഒന്നു കൂടി ഇരട്ടിച്ചു. മകന്റെ ജോലികയറ്റം അയാളെ അഭിമാനം കൊള്ളിച്ചു . ഒരാഴ്ചക്ക് ശേഷം അവര്‍ ഒരുമ്മിച്ച് അത്താഴം കഴിച്ചു.
അത്താഴം കഴിഞ്ഞതും ശ്രാവണ്‍ തന്റെ പഴഞ്ചന്‍ ടേപ്പ് റിക്കാഡറില്‍ പ്രണയാതുരമായ തമിഴ് തിരെഗാനങ്ങളും കേട്ട് പ്രിയതമക്കായി കിടപ്പു മുറിയില്‍ കാത്തിരുന്നു. എതൊരു ശരാശരി തമിഴനെപ്പോലെ ശ്രാവണന്റെയും ജീവന്റെ താളമാണ് സിനിമ. ഒരുദിവസമെങ്കിലും വെള്ളിത്തിരയിലെ നായകന്മാരെ പോലെ വര് ണശബളമായി ജീവിക്കണമെന്നതാണ് അവന്റെ എറ്റവും വലിയ ആഗ്രഹം .
പണികളെല്ലാം തീര്‍ത്ത് കര്‍പ്പകം അവനരികത്തിയപ്പോള്‍ താന്‍ ഒരുപാട് നേരം കാത്തിരുന്നതായി ശ്രാവണെന്നു തോന്നി. ആവേശത്തോടെ അവന് അവളെ കിടക്കയിലേക്ക് വലിച്ചിട്ടു. നൊടിയിടയില്‍ അവരൊന്നായി ഭൌതിക സ്വര്‍ഗത്തിലേക്കുള്ള പ്രയാണം തുടങ്ങി. പ്രണയലോലമായ ദിവ്യസമാഗമത്തിനുശേഷം അവന് പതിവുപോലെ മോഹങ്ങള്‍ പറയാന്‍ തുടങ്ങി. അവള് കാതരയായി അതിനു കാത്തോര്‍ത്തു. ദീര്‍ഘനേരത്തെ പ്രണയസല്ലാപങ്ങള്‍ക്കൊടുവില്‍ അര്‍ധരാത്രിയുടെ എതോ യാമത്തില്‍ അവര്‍ നിദ്രക്ക് കീഴടങ്ങി.
രാവിലെ എഴുന്നേറ്റ് വിസ്തരിച്ച് ഒന്ന് കുളിച്ച ശേഷം ശ്രാവണ്‍ കുടുംബസമേതം കുന്നിന് മുകളിലെ കുമരന് കോവിലേക്ക് യാത്രയായി. ഇരുവശവും കാറ്റില്‍ ആടികൊണ്ട് നോക്കത്താദുരം പരന്നുകിടക്കുന്ന നെല്‍പാടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര അവനെ കൂടുല്‍ ഉന്മേഷവാനാക്കി. വേല് മുരകനോട് മതിവരുവോളം നന്ദി പറഞ്ഞു തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും പല ചെവി മറിഞ് ആ ഗ്രാമത്തിലെ ഭൂരിഭാഗം പേരും അവന്റെ ജോലികയറ്റത്തേ പറ്റി അറിഞിരുന്നു.
കോഴികറി കൂട്ടിയുള്ള ഊണ് സന്തോഷത്തിന്റെ മാറ്റുയര്‍ത്തി. വൈകുന്നേരം ശ്രാവണനെ കാണാനും ആഹ്ളാദം പങ്കിടാനും പല ബന്ധുക്കളും , സുഹ്രത്തുക്കളുമെത്തി. അവരെല്ലാം പരിയുമ്പോഴേക്കും നേരം രാത്രിയായി. അത്താഴത്തിനുശേഷം പ്രണയാതുരമായ ഒരു രാത്രി കൂടി പൊഴിഞ്ഞു വീണു.
പിറ്റേന്ന് അതിരാവിലെ തന്നെ വിരഹം ഉള്ളിലൊതുക്കി ശ്രാവണ്‍ നാല്പത്തിരണ്ട് കിലോമീറ്റര്‍ അകലെയുള്ള തന്റെ ജോലി സ്ഥലത്തേക്ക് പോയി.
തന്റെ വീട്ടുകാരെയും ബന്ധുകളെയും ഒരിക്കല്‍ കൂടി അതിശയിപ്പിക്കാനുള്ള ഒരു സന്തോഷവാര് ത്ത ഉള്ളിലൊതുക്കി കൊണ്ടായിരുന്നു ശ്രാവണന്റെ മടക്കുയാത്ര.
[ തുടരും ]
Subscribe to:
Post Comments (Atom)
12 comments:
ശ്രാവണന്റെ ഉദ്യോഗ കയറ്റത്തിലെ സന്തോഷം വിട്ടുകാരോന്നിച്ച് പങ്കുവെച്ച ശൈലി മനോഹരമായി. അടുത്ത സന്തോഷവാര്‍ത്ത എന്താണെന്നറിയാന്‍ ആകാംക്ഷയായി.
ആശംസകള്‍.
ഡാ..അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക..ബാക്കി പിന്നെ നേരില്‍ പറയാം
kollaam.......
ashamsakal nerunnu................
പ്രിയപ്പെട്ട റാം ജി,ജയേഷ്,ഉമേഷ്,ജയരാജ് ഈ വഴി വന്നത്തിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി. അക്ഷരത്തെറ്റുകള്‍ ഉണ്ടാവാതിരിക്കാന്‍ പരമാവധി ശ്രമിക്കാം.
സസ്നേഹം ബിഗു
തുടരൂ...ബിഗുല്‍ യാത്ര...
തുടക്കം നന്നായി..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
ആശംസകള്‍.
സാധാരണക്കാരന്റെ ജീവിതത്തിലെ ചെറുതെങ്കിലും ഭ്രമിപ്പിക്കുന്ന സന്ദര് ഭങ്ങള് നന്നായി പ്രകടമാക്കി... അടുത്തതിനു കാക്കുനു...
പ്രിയപ്പെട്ട ദിനേശ്,ഉണ്ണി ഈ വഴി വന്നത്തിനും നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി
I have read this long back.. remember
Publish the other story too
I liked both the stories..
Yes you read it. Thank you :)
Post a Comment