Tuesday, December 30, 2008

ഒരു കത്ത്‌

പ്രിയപ്പെട്ട വിനു,

നീ എന്നെ മറന്നിട്ടില്ല എന്ന് കരുതുന്നു. ഞാൻ അഞ്ജലിയാണ്‌, നീണ്ട പത്തുവർഷം നിന്റെ സഹപാഠിയായ, നമ്മുടെ കൂട്ടുക്കാർ നിന്റെ വാല്‌ എന്ന് വിളിച്ച്‌ കളിയാക്കിയിരുന്ന ആ അഞ്ജലി.

നിനക്കിപ്പോൾ തോന്നുനുണ്ടാവും വർഷങ്ങൾക്ക്‌ ശേഷം എന്തുകൊണ്ടായിരിക്കും ഞാൻ ഇങ്ങനെ ഒരു കത്തെഴുത്തിന്നതെന്ന്. അന്നും,ഇന്നും എനിക്ക്‌ മനസ്സ്‌ തുറന്ന് സംസാരിക്കാൻ നീ മാത്രമെ ഉണ്ടായിരുന്നൊള്ളു.

വിനു ഓർക്കുന്നുണ്ടോ നമ്മള്ളാദ്യം കണ്ട നിമിഷം?

ഹൈസ്കൂളിലെ നമ്മുടെ ആദ്യ ദിവസം 8എ ക്ലാസ്സിന്റെ വരാന്തയിൽ വെച്ച്‌ അവിടെ കൂടിയുരുന്ന എല്ലാ കുട്ടിക്കള്ളിൽ നിന്ന് വ്യത്യസ്തമായി നീ എല്ലാവരെയും അങ്ങോട്ട്‌ കേറി പരിച്ചയപ്പെട്ടു. ആ കൂട്ടത്തിൽ എന്നെയും,വീണയെയും.

മുൻപരിച്ചയമുള്ളവരേ പോലെ നമ്മൾ വേഗം അടുത്തു. പിന്നെ പതിയെ വീണയുമായും. സ്കൂളിലെ ഒഴിവുസമയങ്ങളിലും, ടീച്ചർമാർ വരാത്ത പിരിയിഡുകളിലും നമ്മൾ സാഹിത്യവും,സിനിമയും ചർച്ച ചെയുന്നതും,വീണയെകൊണ്ട്‌ പാടിക്കുന്നതും നീ ഇപ്പോഴും ഒാർക്ക്‌Aറുണ്ടോ?

സ്കൂളിൽ നമ്മൾ എപ്പോഴും ഒരുമിച്ചായിരുന്നെങ്കിലും നീയും,വീണയും തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിയാൻ ഞാൻ വൈകിപ്പോയി. അറിഞ്ഞപ്പോഴും എനിക്ക്‌ നിന്നെ വെറുക്കാനോ, നിന്നിൽ നിന്ന് അകലാനോ ക്ഴിഞ്ഞില്ല. കാരണം നിന്റെയും,നിന്റെ അമ്മയുടെയും സാമീപ്യം എനിക്ക്‌ അത്രക്ക്‌ ഇഷ്ടമായിരുന്നു. അമ്മയില്ലാത്ത എനിക്ക്‌ അമ്മയെ പോലെ ആയിരുന്നല്ലേ അവർ.

നമ്മുടെ സാഹിത്യ ചർച്ച നീളുമ്പോൾ വീണ മുഖം കൂർപ്പിക്കും. അപ്പോൾ നീ പറയുമായിരുന്നു നിന്നെ പ്രേമിക്കുന്നതിന്നു പകരം അഞ്ജലിയെ പ്രേമിച്ചാ മതിയായിരുന്നു. നിനക്കറിയുമോ അതു കേൾക്കുമ്പോൾ ഞാൻ എത്രമാത്രം ദു:ഖിക്കുമെന്ന്.

വീണയുടെ പാട്ട്‌ നിനക്ക്‌ ഒരു ഹരമായിരുന്നു. നിനക്കു വേണ്ടി അവൾ ഒരു റേഡിയോ പോലെ പാടുകയും ചെയ്യുമായിരുന്നു. ഞാൻ ഒരു മൂകസാഷിപോലെ അലെങ്കിൽ നമ്മുടെ കൂട്ടൂക്കാർ വിളിക്കുന്നതു പോലെ ഒരു വാലായി എപ്പോഴും നിങ്ങലുടെ കൂടെ.

ഹൈസ്കൂൾ കഴിഞ്ഞ്‌ നമ്മൾ കോളേജിന്റെ പടി കടന്നപ്പോഴേക്കും നീ അറിയപ്പെട്ടുന്ന ഒരു എഴുത്തുകാരനായി കഴിഞ്ഞിരുന്നു. ഞാൻ ആയിരുന്നലോ നിന്റെ സർഗ്ഗസ്യഷ്‌ടിക്കളുടെ ആദ്യത്തെ വായാനാക്കാരിയും വിമർശ്ശകയും. നിന്റെ ഓരോ വിജയത്തിലും നീ എന്നെ ഉൾപ്പെടുത്തി, പിറക്കാത്ത പോയ സഹോദരിയായി എല്ലവരുടെയും മുൻപിൽ എടുത്തു കാട്ടി.

എത്ര മാനോഹരമായിരുന്നു ആ ദിവസങ്ങൾ. ഏങ്ങും എതാത്ത ചർച്ച്കക്കളും, വീണയുടെ പാട്ടും, ഇടക്കിടെയിള്ള സിനിമ കാണലും അങ്ങനെ ഓർത്തെടുക്കൻ എത്രയെത്ര തമാശക്കളും, സുന്ദരനിമിഷങ്ങളും.

ഡിഗ്രി ഫൈനൽ ഇയറിൽ കാര്യമായ ഒരു സൂചനപോലും തരതെ വീണ വിവാഹത്തിന്‌ സമ്മതിച്ചത്‌ നീ ഇന്നും വേദനയോടെ ഓർക്കുന്നുണ്ടാവും. അതിന്‌ ശേഷം എന്റെ ജീവിത്തിൽ ഇനി സ്ത്രീക്കളിലെന്ന്‌ നീ പ്രതിജ്‌ഞ്ഞ ചെയ്‌തതും എന്റെ മുന്നിൽ വെച്ചായിരുന്നില്ലേ...

പിന്നെയും മൂന്ന് വർഷത്തോളും നമ്മൾ ഒരുമിച്ചുണ്ടായിരുന്നു. കോളേജിലെ ഒഴിവു സമയങ്ങളിൽ മിക്കവാറും നീ എന്റെ കൂടെ ആയിരുന്നു. അപ്പോഴോക്കെ പലവട്ടം നിന്നെ എനിക്ക്‌ ഇഷ്ടമാണ്‌ എന്ന് പലവട്ടം പറയാൻ തുടങ്ങിയെങ്കിലും എന്തോ ഒന്ന് എന്നെ എപ്പോഴും പുറകോട്ടു വലിച്ചു.

അന്ന് ഞാൻ അതിന്‌ രണ്ട്‌ കാരണങ്ങളും കണ്ടെത്തിയിരുന്നു. ഒന്ന് നീ കൂടെ കൂടെ പറയുമായിരുന്നു ഞാൻ ഇനി ഒരു പെണ്ണിനെയും പ്രണയിക്കിലെന്ന്. രണ്ട്‌ ഞാൻ എന്റെ ഇഷ്ടം നിന്നോട്‌ തുറന്ന് പറഞ്ഞാൽ നീ എന്നിൽ നിന്ന് അകലുമോ എന്ന ഭയമായിരുന്നു.

പിന്നെയും മാറ്റമൊന്നുമില്ലാതെ കുറച്‌ നാളുക്കൾ കൂടി നമ്മൾ സന്തോഷത്തോടെ കഴിഞ്ഞു. എം.എ കഴിയുമ്പോഴേക്കും നീ സാഹിത്യലോകത്തിലെ പുതിയ താരമായി മാറിയിരുന്നു.

എം.എ കഴിഞ്ഞശേഷം നീ ജേർണ്ണലിസം പഠിക്കാനായി നീ ഡൾഹിയിലേക്ക്‌ പോയി. അന്നായിരുന്നലോ നമ്മൾ അവസാനമായി കണ്ടത്‌. പിരിയുമ്പോൾ നിന്റെയും,എന്റെയും കണ്ണുക്കൾ നിറഞ്ഞിരുന്നു. അതിനുശേഷവും ഒരു വർഷത്തോളം, എന്റെ കല്യാണം കഴിയുന്നതു വരെ കത്തുക്കളിലുടെ നമ്മുടെ സൗഹ്യദം തുടർന്നു.

കല്യാണശേഷം ഞാൻ ആകെ തകർന്നുപോയി. സൽസ്വഭാവിയും,പണക്കരനുമായിരുന്നു എന്റെ ഭർത്താവ്‌. പഷെ ഒരു പോരായ്ം മാത്രം. അയാൾ ഷ്‌ണ്ഡനായിരുന്നു. ആദ്യരാത്രി തന്നെ അയാൾ അത്‌ തുറന്ന് പറഞ്ഞ്‌ മാപ്പപേഷിച്ചപ്പോൾ ഞാൻ തകർന്നു പോയി. എന്നാലും ഭർത്താവിന്റെ അച്ചനും അമ്മയും എന്നെ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ചു. അയാളും തുടക്കത്തിൽ അങ്ങനെയായിരുന്നു.

എന്നാലും എനിക്ക്‌ അമ്മയാവാൻ പറ്റില്ല എന്ന ചിന്ത എന്നെ വലാതെ അലട്ടി.

മാസങ്ങൾ കഴിഞ്ഞപ്പോൾ അയാളുടെ ഒരു സുഹ്യത്ത്‌ എന്നോട്‌ അപമര്യാദയായി പെരുമാറി. ആ സംഭവം എന്റെ ഭർത്തവിനോട്‌ പറഞ്ഞതു മുതൽ അയാളുടെ സംശയം എന്റെ നേരെയായി. ഓരോ ദിവസം കഴിയും തോറും അയാളുടെ സംശയം കൂടി കൂടി വന്നു. ഒരാളോട്‌ ചിരിക്കാൻ പോലും പറ്റാത്ത അവസ്ഥയയി.

അയാളുടെ സുഹ്യത്ത്‌ വീണ്ടും വീണ്ടും ഉപദ്രവം ആവർത്തിച്ചപ്പോൾ ഞാൻ എന്റെ ഭർത്തവിനോട്‌ പറഞ്ഞു. അയാൾ വീണ്ടും എന്നെ കുറ്റപ്പെടുത്തി.

അതോടെ ഞാൻ എന്റെ വീട്ടിലേക്ക്‌ പോന്നു. എന്റെ വിവാഹമോചനം അച്ചനെ വല്ലാതെ തളർത്തി. പിന്നെ പലരും രണ്ടാംവിവാഹത്തിനായി നിർബന്‌ധിച്ചു. പഷെ ഞാൻ ഒഴിഞ്ഞു മാറി. ഏഴ്‌ മാസം മുൻപ്‌ അച്ചൻ മരിച്ചത്തോടെ ഞാൻ തീർത്തും ഒറ്റക്കായി.

ചേട്ടനും, ഭാര്യയും എന്നെ ഒരു ഭാരമായി കാണാൻ തുടങ്ങി. എന്റെ പേരിലുള്ള സ്വത്ത്‌ അവരുടെ പേരിലാക്കാൻ വേണ്ടി എന്നും ശല്യപ്പെട്ടുത്താൻ തുടങ്ങി.

ആത്മഹ്യത ഒളിച്ചോട്ടവും,ഭീരുത്വവുമായി കരുതുന്നത്‌ കൊണ്ട്‌ ഞാൻ സന്യാസത്തിന്റെ വഴി തെരഞ്ഞെടുത്തു.

നിനക്ക്‌ ഈ കത്ത്‌ കിട്ടിമ്പോഴേക്കും ഞാൻ പരബ്രഹ്മശ്രമത്തിലെ അന്തേവാസിയായി കഴിഞ്ഞിരിക്കും.

പഴയ പ്രതിജ്‌ഞ്ഞ നിറവേറ്റാത്തെ അമ്മയുറ്റെയും,അച്ചന്റെയും നിർബന്‌ധം കൊണ്ട്‌ നീ വിവാഹം കഴിചെന്ന് ഞാൻ അറിഞ്ഞു. നിനക്കും നിന്റെ കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും നേർന്ന് കൊണ്ട്‌.

നിന്റെ പഴയ വാല്‌

അഞ്ജലി.

8 comments:

ഞാന്‍ ആചാര്യന്‍ said...

ഹാപ്പി ന്യൂയീയര്‍ 2009... :D

Sureshkumar Punjhayil said...

Kadha kurachu pazhakiyathanenkilum, avatharanam manoharam. Ashamsakal.

ദിനേശന്‍ വരിക്കോളി said...

ആദ്യമെ പറയട്ടെ നിങ്ങളെ തിരുത്താന്‍ ഞാനാളല്ല.
നിങ്ങളൊരു പുലിയാണെന്ന് പണ്ടേ എനിക്കറിയാമായിരുന്നു.
പക്ഷെ ആവാലിനെ ഞാന്‍ ഇഷ്ടപ്പെടുന്നു... ദുഷ്ടനായ നിങ്ങള്‍ അത് കണ്ടില്ലെന്ന്
നടിച്ചില്ലെ?? പോട്ടെ..
കഥയിലെ ഇത്തരം ശൈലി കൊള്ളാം ഫോണ്ടിന്‍റെ ഒരു പ്ര്ലോബ്ലം വന്നിട്ടുണ്ട്
ശ്രദ്ധിക്കുമല്ലോ??
പക്ഷെ അഞ്ജലി സന്യാസത്തിന്‍റെ വഴിസ്വീകരിച്ചത് കഷ്ടമായി
കാരണം നിങ്ങളേക്കാളേറെ അവളെ ഇഷ്ടപ്പെട്ട ഒരാളുണ്ടായിരുന്നു
പക്ഷെ എന്തുചെയ്യാം സന്യാസം ...ഹൊ.. ഇനി എന്തുചെയ്യും..

ബിഗു said...

പോ മോനെ ദിനേശാ. കാത്തിരിപ്പു തുടരുക. നിന്റെ സമയം ആവുന്നതെയൊള്ളു.

Vipin said...

മനൊഹരമായ തുടക്കം ..പക്ഷെ , ഒടുവില്‍ ഞാന്‍ നിരാശനായി ..അഞ്ജലി...അവള്‍ പ്രണയം തുറന്നു പറയണമായിരുന്നു..കാരണം ........................നിങള്‍ ആലൊചിക്ക്......

ബിഗു said...

പ്രിയപ്പെട്ട ആചാര്യന്‍,സുരേഷ്,വിപിന്‍

ഈ വഴി വന്നതിനും അഭിപ്രായം രേഖപ്പെട്ടുത്തിയതിനും നന്ദി. :)

ദിനേശന്‍ വരിക്കോളി said...

അപ്പോള്‍ എന്‍റെ സമയവും വരും അല്ലെ??

Anand said...

prenayam thurranu parayamarunu. ereee vayige poyi