Wednesday, July 2, 2008

ആദ്യാനുരാഗം

ഒഴിവു സമയങ്ങളിൽ ഓർമ്മക്കളെ അയവിറക്കുമ്പോൾ മിക്കപ്പോഴും അവളെക്കുറിച്ചുള്ള ഒർമ്മക്കളും എന്റെ മനസ്സിൽ ഓടിയെത്തും. എത്ര വർഷങ്ങൾ കഴിഞ്ഞാലും ആ ഓർമ്മക്കൾ എന്നെ വേദനിപ്പിക്കുന്നവയാണ്‌.
മഹാന്മാരുടെ വാക്കുകൾ കടമെടുതാൽ "മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും ഇടയിലുള്ള ഒരു നീർച്ചാലാണു ജീവിതം". ആ ജീവിതത്തിൽ എല്ലാവർക്കും മറക്കാൻ പറ്റാത്ത പല അനുഭവങ്ങളും ഉണ്ടാവാം. എന്നെ സംബ്നധിച്ചെടുത്തോളം ഇന്നും എന്നെ ഒരു പോലെ വേദനിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന ഒരു ഓർമ്മയാണ്‌ ശാലിനി.
ഹൈസ്ക്കൂളിലെ മൂന്നു വർഷങ്ങളിലും അവൾ എന്റെ കണ്വ്വെട്ടത്തു തന്നെ ഉണ്ടായിരുന്നെങ്ങിലും അവൾ എത്രയോ അകലെയായിരുന്നു. മറ്റു കുട്ടികളിൽ നിന്നും തീർത്തും വ്യ്തസ്തയായിരുന്നു അവൾ. ആരെയും കൂസാതെ ഒറ്റക്കാണ്‌ ശാലിനി നടന്നിരുന്നത്‌. ആവശ്യത്തിനു മാത്രം സംസാരിക്കുന്ന, കൂട്ടുകാർ ഒന്നും ഇല്ലാത്ത പെൺകുട്ടിയായിരുന്നു അവൾ. പലപ്പോളും സംസാരിക്കാൻ അവസരമുണ്ടയിരുന്നെങ്ങിലും അപ്പോൾ എല്ലാം അവൾ ഒഴിഞ്ഞുമാറും. സ്ക്കൂളിലെ മറ്റു കുട്ടിക്കളുമായി ഞാൻ അടുത്തിടപഴകുമ്പോഴെല്ലാം അവൾ മാത്രം എന്നിൽ നിന്ന് ഒഴിഞ്ഞു നിന്നു.
ഞാൻ ഒന്നു ചിരിച്ചാൽ തിരിച്ചു ചിരിക്കാൻ പോലും അവൾ മടികാട്ടി.
ആ നിഷേധഭാവം എന്നെ അലട്ടിയിരുന്നു. ആ അവഗണന എന്റെ മനസ്സിൽ ചെറിയ പ്രതികാര ചിന്തക്കളും ഉണർത്തി. അങ്ങനെയാണ്‌ ഞാൻ ആരും കാണാതെ അവളുടെ കൈക്ക്‌ നുള്ളാനും,തോണ്ടാനും തുടങ്ങിയത്‌. എന്നാലെങ്ങിലും ശാലിനി എന്നോട്‌ സംസാരിക്കും എന്നു ഞാൻ വിചാരിച്ചു. പക്ഷെ അവൾ പ്രതികരിച്കില്ല. എന്നാലും ഞാൻ ഉപദ്രവം തുടർന്നു കൊണ്ടേയിരുന്നു.
ഒടുവിൽ സഹികെട്ടിട്ടാവണം ഒരു ദിവസം അവൾ എന്നോട്‌ ഉപദ്രവം നിർത്താൻ പറഞ്ഞു. ഞാൻ ഉപദ്രവിക്കാനുണ്ടായ കാരയെം പറഞ്ഞു. പഷെ അവൾ ഒന്നു മിണ്ടാതെ നടന്നു പോയി.
പിറ്റേ ദിവസവും ഞാൻ എന്റെ പതിവു ഉപദ്രവം തുടർന്നു.
അതിനുടുത്ത ദിവസം ശാലിനി എന്റെ അടുത്തു വന്നു. സംസാരിച്ചു. പക്ഷെ അത്‌ ഒരു ഭീക്ഷണി ആയിരുന്നു. ഇനിയും ഉപദ്രവിച്ചാൽ ഹെഡ്‌ ടീച്ചർക്ക്‌ പരാതി നൽക്കും എന്ന ഭീക്ഷണി. ആ ഭീക്ഷണിക്ക്‌ മുൻപിൽ ഞാൻ തല കുനിച്ചു. കാരണം സ്കൂളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടുന്ന കുട്ടിക്കളിൽ ഒരാളായിരുന്നു ഞാൻ. ആ മാന്യത നിലനിർത്താൻ വേണ്ടി ഞാൻ അവളെ ഉപദ്രവിക്കുന്നത്‌ നിർത്തി.
എല്ലാ ദിവസവും കാണുമെങ്കിലും ശാലിനി പഴയ പോലെ എന്നെ അവഗണിച്ചു കൊണ്ടേയിരുന്നു. എന്റെ മനസിന്റെ ഉള്ളിൽ അവളോട്‌ പ്രണയമെന്ന് വിളിക്കാവുന്ന ഒരു ഇഷ്ടമുണ്ടായിരുന്നു. എന്നിട്ടും ആ അവഗണന കലക്രമേണ എന്നെ മടുപ്പിച്ചു. അങ്ങനെ ശാലിനി എന്നെ സംബന്ധിച്ചേടുത്തോളം ഒരു അടഞ്ഞ അദ്ധ്യായം ആയി മാറി.
ഒടുവിൽ ആ ദിനം വന്നെത്തി. ഞങ്ങളുടെ സെന്റോഫ്‌ ദിവസം. വേർപിരിയലിന്റെ ദു:ഖം ഉള്ളിൽ ഒതുക്കി, കോളേജകുമാരാന്നാവുനത്തിന്റെ സന്തോഷം പുറത്തു കാണിച്ച്‌ ഞങ്ങൾ ആ ദിനം അവിസ്മരണീയമാക്കി.
എനിക്ക്‌ ആ ദിനം അവിസ്മരാണീയമാക്കാൻ ഒരു കാരാണം കുടിയുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ അതുവരെ രണ്ടു തവണ മാത്രമാണ്‌ ശലിനി എന്നോട്‌ സംസാരിച്ചിടുള്ളത്‌. ഒന്നിൽ പിഴചാൽ മുന്ന് എന്ന പഴംവാക്ക്‌ അന്ന് എന്റെ ജിവിതത്തിൽ യാഥർത്ഥമായി.
അന്ന് പരിപാടിക്ക്‌ ശേഷം ശാലിനി എന്നോട്‌ ഒരുപാട്‌ നേരം സംസരിച്ചു. നേരത്തെയുള്ള അവഗണനയുടെ കാരണം ചോദിച്ചപ്പോൾ പിന്നെ പറയാം എന്നു മാത്രം ഉത്തരം കിട്ടി. എന്നാലും ഞാൻ സന്തോഷിച്ചു. മുന്ന് വർഷമായി കത്തിരുന്ന നിമിഷം എത്തിയല്ലൊ....
പരീഷ ചൂടിൽ മുങ്ങിയ സ്റ്റ്ഡിലീവിന്റെ ഇടവേളക്ക്‌ ശേഷം ഓരോ പരീഷാ ദിവസവും ഞങ്ങൾ കണ്ട്‌ മുട്ടി ആവേശത്തോടെ സംസരിച്ചു. രംഗ ബോധില്ലാത്ത ഒരു കോമാളിയെ പോലെ ഞാൻ മതിമറന്ന് ആഹ്ളാദിച്ചു.
തീർത്തും അപ്രതീഷിതമായ ഒരു ക്ലൈമാക്സയിരുന്നു വിധി എന്നിക്ക്‌ വേണ്ടി ഒരുക്കി വെച്ചത്‌!..
അവസാനത്തെ പരീഷ വിഷയമായ ബയോളജിയും എഴുതി തീർത്ത്‌ ഞാൻ പരീഷാഹാളിൽ നിന്നു പുറത്തിറങ്ങി. കഴിഞ്ഞ ദിവസങ്ങിൽ ഞങ്ങൾ നിന്നു സംസാരിച്ച അതെ സ്ഥലത്ത്‌ അവൾ എന്നെയും കാത്ത്‌ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ സന്‌തോഷത്തോടെ അവളുടെ അരികിലേക്ക്‌ ഓടിചെന്നു.
ഞാൻ അരികിൽ ചെന്നയുടനെ അവൾ പറഞ്ഞു നമ്മുക്ക്‌ കോഫിടെമിൽ പോവാമെന്ന്. ഹൈസകൂളിനടുത്തുള്ള ആ കൂൾബാർ ആ കാലത്ത്‌ എന്റെ ചങ്ങാതിക്കുട്ടത്തിന്റെ സ്‌ഥിരം സങ്കേതമായിരുന്നു.
ഈ ദിനം ഒന്നു നേരത്തെ ആയിരുന്നെങ്കിൽ എന്ന് ആശിച്ച്‌ ഞാൻ ശാലിനിയുടെകൂടെ കോഫിടെമിൽ എത്തി. അവളുടെ അനുവാദത്തോടെ ഞാൻ ഐസക്രീമിന്‌ ഓർഡർ ചെയ്തു.
കുറച്ച്‌ നേരം ഐസക്രീം തിന്നുകൊണ്ട്‌ ഞങ്ങൾ വെറുതെ സംസരിച്ചിരുന്നു. പതിയെ ശലിനി വിഷയത്തിലേക്ക്‌ വന്നു. പിന്നെ അവൾ പറഞ്ഞ ഓരോ വാക്കും ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്‌.
"മഹീ എനിക്ക്‌ നിന്നെ ആദ്യമേ ഇഷ്ടമായിരുന്നു. എന്റെ അമ്മ ചീത്തയാണ്‌. ഞാനും ചീത്തയാവാൻ പോവുന്നവളാണ്‌. അതുകൊണ്ട്‌ മാത്രമാണ്‌ ഞാൻ നിന്നെ വേദനിപ്പിച്ചത്‌."
ഞാൻ അവളെ ആശസിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്നെ കൂടുതൽ വിഷമിപ്പിച്ചുകൊണ്ട്‌ ശാലിനി അവളുടെ തീരുമാനം പറഞ്ഞു "മഹി ഇനി ഞാൻ നിന്നോട്‌ പഴയപോലെ പെരുമാറൂ".
ഞാൻ എത്ര നിർബന്ധിച്ചെങ്കിലും അവൾ ആ തീരുമാനം മാറ്റിയില്ല. പിന്നെ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട്‌ ഒരിക്കൽ കൂടി ശാലിനി വിളിച്ചു "മഹീ...". ഒരു നിമിഷത്തിന്റെ ഇടവേളക്ക്‌ ശേഷം "ഞാൻ പോവൂനേടാ" എന്നു പറഞ്ഞ്‌ അവൾ നടന്നക്കന്നു. എന്റെ പ്രായത്തെ ശപിച്ചുകൊണ്ട്‌ ഞാൻ വീട്ടിലേക്ക്‌ മടങ്ങി.
പിന്നെ ദു:ഖാർദ്ദ്രമായ കുറച്ച്‌ നാളുക്കൾ...... . കാലം ആ വിഷമവും അതിജീവിക്കാൻ എന്നെ ശീലിപ്പിച്ചു.
അതിനു ശേഷം ഞാൻ അഞ്ച്‌ തവണ കൂടി ശാലിനിയെ കണ്ടിരുന്നു. പഷെ അപ്പോഴൊക്കേ ആ മുഖത്ത്‌ തെളിഞ്ഞിരുന്നത്‌ പഴയ അവഗണനാഭാവമായിരുന്നു.
മുന്നാല്‌ മാസം കൂടി കഴിഞ്ഞപ്പോൾ ശാലിനിയെക്കുറിച്ച്‌ ദു:ഖിപ്പിക്കുന്ന ഒരു വാർത്ത ഞാൻ അറിഞ്ഞു. അവളുടെ അച്ഛനാവാൻ പ്രായമുള്ള ഒരു പണക്കാരൻ അവളെ വിവാഹം കഴിച്കു എന്ന്.
ഇന്ന് പക്വത വന്ന ഈ പ്രായത്തിൽ ഞാൻ തിരിച്ച്കറിയുന്നു അവളുടെ സമീപനമായിരുന്നു നല്ലതെന്ന്.

2 comments:

നിരക്ഷരൻ said...

ഇത് ശരിക്കും സംഭവം തന്നെയോ ? അതോ ഒരു കഥമാത്രമോ ? ജീവിതത്തില്‍ ഇത്രയും പക്വത കാണിക്കുന്നവര്‍ ചുരുക്കം, പ്രത്യേകിച്ച് പ്രണയത്തിന്റെ കാര്യത്തില്‍ .

ബിഗു said...

അതെ. തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നും അവള്‍ ഒരു വിസ്മയമാണ്.
നന്ദി നിരക്ഷരന്‍ .