Thursday, July 31, 2008

ജന്മാന്തരങ്ങൾ


അയാൾ മരിച്ചു. ആത്മാവ്‌ ആ ശരീരം വിട്ട്‌ യാത്രയായി. ഇരുളു നിറഞ്ഞ ആ പുതിയ ലോകം ആത്മാവിനെ അത്ഭുതപ്പെടുത്തി. അവിടെ കണ്ട വളരെ ദു:രം നീണ്ട്‌ കിടക്കുന്ന ദുർഘടമായ വഴിയിലൂടെ നിങ്ങുമ്പോൾ അനന്തതയിലേക്കാണ്‌ സഞ്ചരിക്കുന്നതെന്ന് ആത്മാവ്‌ മനസ്സിലാക്കി. നീണ്ട യാത്രക്കുശേഷം ആത്മാവ്‌ മരണാനന്തര ലോകത്തെത്തി.

പെട്ടന്ന് പ്രത്യഷപ്പെട്ട കരിക്കട്ട പോലെ കറുത്ത യമകിങ്കരന്മാർ ആത്മാവിനെ പുതുതായി തുറന്ന കവാടത്തിലുടെ നയിച്ചു.

ആ യാത്ര വർദ്ധക്യം കീഴപ്പെടുത്തിയ പഞ്ഞിക്കെട്ടുപോലെയുള്ള നീണ്ട താടിയും,മുടിയുമുള്ള ഒരു മനുഷ്യന്റെ(ദേവനോ?) മുന്നിൽ അവസാനിച്ചു.

ആ വൃദ്ധൻ ഈ ലോകത്തെ സകലമാന ജീവികളുടെയും ആയുസ്സിന്റെ കണക്കെടുപ്പുകാരനായ ചിത്രഗുപ്തനായിരുന്നു.

അനന്തമായി നീളുന്ന പരുപരുത്ത കടാലാസ്സിൽ തൂവൽപേനകൊണ്ട്‌ എഴുതിയ വടിവൊത്ത കൈയഷരത്തിൽ ആത്മാവ്‌ തന്റെ പേരും കണ്ടു.

ഇനിയെന്തെങ്കിലും ആഗ്രഹങ്ങൾ ബാക്കിയുണ്ടോ? പത്തിഞ്ഞ ശബ്ദത്തിൽ ചിത്രഗുപ്തൻ ചോദിച്കു.

ഇല്ലന്ന് ആത്മാവ്‌ ഉത്തരം നൽക്കി.

യമകിങ്കരന്മാർ ആത്മാവിനെ സുഗുമമായ വേറൊരു പതയിലൂടെ നയിച്ചു.

മനോഹരമായ കൊത്തുപണികൾ കൊണ്ട്‌ അലംകൃതമായ ഒരു സ്വർണ്ണ വതിലിനെടുത്തെത്തിയപ്പോൾ യമകിങ്കരന്മാർ ആത്മാവിന്റെ ശ്രദ്ധയെ തെളിഞ്ഞ കണ്ണാടി പോലെ പരിശുദ്ധമായ ജലാശയത്തിലേക്ക്‌ ആകർഷിച്ചു.

"നിന്റെ ജന്മാതരങ്ങൾ ഈ ജലാശയത്തിൽ തെളിഞ്ഞുകാണാം". ഒരു യമകിങ്കരൻ കനത്ത ശബ്ദ്ത്തിൽ പറഞ്ഞു.

തുടർന്നുള്ള കഴ്ചകൾ ഒരു ചലചിത്രത്തിന്റെ പ്രതീതിയുണർത്തി.

തെളിഞ്ഞ ജലാശയത്തിൽ ചെള്ളി വെള്ളം നിറഞ്ഞ കുഴി പ്രത്യക്ഷമായി. അതിലുള്ള ആയിരക്കണക്കിന്‌ കൂത്തടിക്കൽളിൽ ഒന്ന് ആ ആതമാവായിരുന്നു. ആ കൂത്താടി കൊതുകായി മാറി മനുഷ്യരക്തം കുടിക്കാൻ തുടങ്ങി. ഒടുവിൽ ഒരു മനുഷ്യന്റെ അടിയേറ്റ്‌ ചത്തു.

പിന്നെ ആത്മാവ്‌ ഈച്ചയായി ജനിച്ചു. കാലചക്രത്തിന്റെ പാച്ചിലിൽ ഈച്ച മനോഹരമായ വർണ്ണങ്ങളുള്ള ചിത്രശലഭമായി ജനിച്ചു.

ആത്മാവിന്റെ പുനർജനനം ഒരു പൂച്ചയായിട്ടായിരുന്നു. വർഷങ്ങൾ മുന്നോട്ട്‌ നീങ്ങിയപ്പോൾ ആ പൂച്ച ഒരു കുരുവിയായി പുനർജനിച്ചു. മനോഹരമായി പാടാറുണ്ടായിരുന്ന ആ കുരുവി ഒടുക്കം ഒരു വേട്ടക്കാരാന്‌ ഇരയായി.

ആത്മാവിന്റെ അടുത്ത ജന്മം ഒരു കർഷകന്റെ കാളയായിട്ടായിരുന്നു. അദ്ധ്വാനിച്ച്‌ പ്രായം കുറെയായപ്പോൾ ആ കാള അറവുകാരന്റെ കത്തിക്ക്‌ ഇരയായി.

ആത്മാവ്‌ പിന്നെ ഒരു വലിയ കാട്ടിലെ രാജനായി വിരാജിച്ച കടുവയായി ജനിച്ചു. ഒടുവിൽ വർദ്ധക്യം വന്നപ്പോൾ ക്ഷീണിച്ച്‌ യാതനാപൂർണ്ണമായ അന്ത്യമേറ്റുവങ്ങി.

ആത്മാവിന്റെ അടുത്ത ജന്മം അർദ്ധ പട്ടിണിയിൽ കഴിയുന്ന ഒരു തൊഴിലാലിയായിട്ടായിരുന്നു. കൗമാരം മുതൽ വർദ്ധക്യം വരെ അദ്ധ്വനിച്ച്‌ ക്ഷയം വന്ന് മരിക്കുമ്പോഴും അയാളുടെ ജീവിതരേഖ താഴ്‌ന്ന് തന്നെ ഇരുന്നു. മരിച്ചുകൊണ്ടിരിക്കുമ്പോഴും അയാളുടെ ആഗ്രഹം പണക്കാരനാവാനായിരുന്നു.

ആത്മാവിന്റെ പുനർജന്മം ഒരു കോടീശ്വര പുത്രനായിട്ടായിരുന്നു. ധൂർത്തനായിരുന്ന ആ ദേഹം സമ്പത്തിന്റെ പകുതിഭാഗവും സുഖത്തിനായി ചെലവഴിച്ചു. ജിവിത യാത്രയിൽ പരിചയപ്പെട്ട ഒരു പുണ്യത്മാവിന്റെ പ്രേരണയിൽ ജീവിത സത്യം മനസ്സിലാക്കി പുണ്യകർമ്മങ്ങൾ സംഘടിപ്പിക്കാനും, ദാനം നടത്താനും തുടങ്ങി. ജീവിതാവസാനം ബാധിച്ച അർബുദവും, കുടുംബ തകർച്ചയും അയാളെ മോക്ഷം എന്ന ആഗ്രഹത്തിൽ കൊണ്ടെത്തിച്ചു.

കലാന്തരത്തിൽ ആത്മാവ്‌ ആ ദേഹവും വെടിഞ്ഞു.

തന്റെ ജന്മന്തരങ്ങൾ ദർശിച്ച ആത്മാവ്‌ ഒരു ദീർഘ നിശ്വാസത്തിന്‌ ശേഷം യമകിങ്കരന്മാരെ നോക്കി.

സുവർണ്ണ കവാടം മെല്ലെ തുറന്നു. പല ദേഹങ്ങൾ വെടിഞ്ഞ ആത്മാവ്‌ അന്തതയിൽ ലയിച്ചു.

3 comments:

Rosy said...

Story is good.Have got a great literal knowledge. But then too many characters--I mean rebirths in the form of animals..Could have limitted.But on the whole it's good.

Vipin said...

അവതരണം നന്നായിരുന്നു..

ബിഗു said...

പ്രിയപ്പെട്ട റോസി,വിപിന്‍

ഈ വഴി വന്നതിനും അഭിപ്രായം രേഖപ്പെട്ടുത്തിയതിനും നന്ദി. :)