Thursday, July 31, 2008

ജന്മാന്തരങ്ങൾ


അയാൾ മരിച്ചു. ആത്മാവ്‌ ആ ശരീരം വിട്ട്‌ യാത്രയായി. ഇരുളു നിറഞ്ഞ ആ പുതിയ ലോകം ആത്മാവിനെ അത്ഭുതപ്പെടുത്തി. അവിടെ കണ്ട വളരെ ദു:രം നീണ്ട്‌ കിടക്കുന്ന ദുർഘടമായ വഴിയിലൂടെ നിങ്ങുമ്പോൾ അനന്തതയിലേക്കാണ്‌ സഞ്ചരിക്കുന്നതെന്ന് ആത്മാവ്‌ മനസ്സിലാക്കി. നീണ്ട യാത്രക്കുശേഷം ആത്മാവ്‌ മരണാനന്തര ലോകത്തെത്തി.

പെട്ടന്ന് പ്രത്യഷപ്പെട്ട കരിക്കട്ട പോലെ കറുത്ത യമകിങ്കരന്മാർ ആത്മാവിനെ പുതുതായി തുറന്ന കവാടത്തിലുടെ നയിച്ചു.

ആ യാത്ര വർദ്ധക്യം കീഴപ്പെടുത്തിയ പഞ്ഞിക്കെട്ടുപോലെയുള്ള നീണ്ട താടിയും,മുടിയുമുള്ള ഒരു മനുഷ്യന്റെ(ദേവനോ?) മുന്നിൽ അവസാനിച്ചു.

ആ വൃദ്ധൻ ഈ ലോകത്തെ സകലമാന ജീവികളുടെയും ആയുസ്സിന്റെ കണക്കെടുപ്പുകാരനായ ചിത്രഗുപ്തനായിരുന്നു.

അനന്തമായി നീളുന്ന പരുപരുത്ത കടാലാസ്സിൽ തൂവൽപേനകൊണ്ട്‌ എഴുതിയ വടിവൊത്ത കൈയഷരത്തിൽ ആത്മാവ്‌ തന്റെ പേരും കണ്ടു.

ഇനിയെന്തെങ്കിലും ആഗ്രഹങ്ങൾ ബാക്കിയുണ്ടോ? പത്തിഞ്ഞ ശബ്ദത്തിൽ ചിത്രഗുപ്തൻ ചോദിച്കു.

ഇല്ലന്ന് ആത്മാവ്‌ ഉത്തരം നൽക്കി.

യമകിങ്കരന്മാർ ആത്മാവിനെ സുഗുമമായ വേറൊരു പതയിലൂടെ നയിച്ചു.

മനോഹരമായ കൊത്തുപണികൾ കൊണ്ട്‌ അലംകൃതമായ ഒരു സ്വർണ്ണ വതിലിനെടുത്തെത്തിയപ്പോൾ യമകിങ്കരന്മാർ ആത്മാവിന്റെ ശ്രദ്ധയെ തെളിഞ്ഞ കണ്ണാടി പോലെ പരിശുദ്ധമായ ജലാശയത്തിലേക്ക്‌ ആകർഷിച്ചു.

"നിന്റെ ജന്മാതരങ്ങൾ ഈ ജലാശയത്തിൽ തെളിഞ്ഞുകാണാം". ഒരു യമകിങ്കരൻ കനത്ത ശബ്ദ്ത്തിൽ പറഞ്ഞു.

തുടർന്നുള്ള കഴ്ചകൾ ഒരു ചലചിത്രത്തിന്റെ പ്രതീതിയുണർത്തി.

തെളിഞ്ഞ ജലാശയത്തിൽ ചെള്ളി വെള്ളം നിറഞ്ഞ കുഴി പ്രത്യക്ഷമായി. അതിലുള്ള ആയിരക്കണക്കിന്‌ കൂത്തടിക്കൽളിൽ ഒന്ന് ആ ആതമാവായിരുന്നു. ആ കൂത്താടി കൊതുകായി മാറി മനുഷ്യരക്തം കുടിക്കാൻ തുടങ്ങി. ഒടുവിൽ ഒരു മനുഷ്യന്റെ അടിയേറ്റ്‌ ചത്തു.

പിന്നെ ആത്മാവ്‌ ഈച്ചയായി ജനിച്ചു. കാലചക്രത്തിന്റെ പാച്ചിലിൽ ഈച്ച മനോഹരമായ വർണ്ണങ്ങളുള്ള ചിത്രശലഭമായി ജനിച്ചു.

ആത്മാവിന്റെ പുനർജനനം ഒരു പൂച്ചയായിട്ടായിരുന്നു. വർഷങ്ങൾ മുന്നോട്ട്‌ നീങ്ങിയപ്പോൾ ആ പൂച്ച ഒരു കുരുവിയായി പുനർജനിച്ചു. മനോഹരമായി പാടാറുണ്ടായിരുന്ന ആ കുരുവി ഒടുക്കം ഒരു വേട്ടക്കാരാന്‌ ഇരയായി.

ആത്മാവിന്റെ അടുത്ത ജന്മം ഒരു കർഷകന്റെ കാളയായിട്ടായിരുന്നു. അദ്ധ്വാനിച്ച്‌ പ്രായം കുറെയായപ്പോൾ ആ കാള അറവുകാരന്റെ കത്തിക്ക്‌ ഇരയായി.

ആത്മാവ്‌ പിന്നെ ഒരു വലിയ കാട്ടിലെ രാജനായി വിരാജിച്ച കടുവയായി ജനിച്ചു. ഒടുവിൽ വർദ്ധക്യം വന്നപ്പോൾ ക്ഷീണിച്ച്‌ യാതനാപൂർണ്ണമായ അന്ത്യമേറ്റുവങ്ങി.

ആത്മാവിന്റെ അടുത്ത ജന്മം അർദ്ധ പട്ടിണിയിൽ കഴിയുന്ന ഒരു തൊഴിലാലിയായിട്ടായിരുന്നു. കൗമാരം മുതൽ വർദ്ധക്യം വരെ അദ്ധ്വനിച്ച്‌ ക്ഷയം വന്ന് മരിക്കുമ്പോഴും അയാളുടെ ജീവിതരേഖ താഴ്‌ന്ന് തന്നെ ഇരുന്നു. മരിച്ചുകൊണ്ടിരിക്കുമ്പോഴും അയാളുടെ ആഗ്രഹം പണക്കാരനാവാനായിരുന്നു.

ആത്മാവിന്റെ പുനർജന്മം ഒരു കോടീശ്വര പുത്രനായിട്ടായിരുന്നു. ധൂർത്തനായിരുന്ന ആ ദേഹം സമ്പത്തിന്റെ പകുതിഭാഗവും സുഖത്തിനായി ചെലവഴിച്ചു. ജിവിത യാത്രയിൽ പരിചയപ്പെട്ട ഒരു പുണ്യത്മാവിന്റെ പ്രേരണയിൽ ജീവിത സത്യം മനസ്സിലാക്കി പുണ്യകർമ്മങ്ങൾ സംഘടിപ്പിക്കാനും, ദാനം നടത്താനും തുടങ്ങി. ജീവിതാവസാനം ബാധിച്ച അർബുദവും, കുടുംബ തകർച്ചയും അയാളെ മോക്ഷം എന്ന ആഗ്രഹത്തിൽ കൊണ്ടെത്തിച്ചു.

കലാന്തരത്തിൽ ആത്മാവ്‌ ആ ദേഹവും വെടിഞ്ഞു.

തന്റെ ജന്മന്തരങ്ങൾ ദർശിച്ച ആത്മാവ്‌ ഒരു ദീർഘ നിശ്വാസത്തിന്‌ ശേഷം യമകിങ്കരന്മാരെ നോക്കി.

സുവർണ്ണ കവാടം മെല്ലെ തുറന്നു. പല ദേഹങ്ങൾ വെടിഞ്ഞ ആത്മാവ്‌ അന്തതയിൽ ലയിച്ചു.

Saturday, July 5, 2008

പ്രണയത്തിന്റെ കൊലയാളികൾ

ഒരു വ്യക്തിയുടെ വിധി തീരുമാനിക്കുന്നത്‌ ആരാണ്‌? അയാൾ സ്വയം തീരുമാനിക്കുന്നതാണോ? അതോ മറ്റ്‌ ചിലരോ? അതുമെല്ലെങ്കിൽ വിധിയോ? മിക്കപ്പോഴും ഉത്തരം അവ്യക്തം...

കൗമാരത്തിന്റെ ആദ്യ ദശയിൽ തന്നെ മനസ്സിന്റെ ഉള്ളിൽ കുടിയിരുത്തി എന്റെ സ്വന്‌തം എന്നു കരുതിയ പ്രണയിനി നഷ്ടപെട്ട ദു:ഖം കടിച്ചമർത്തി കഴിയുകയായിരുന്നു അവൻ. കുറച്ചകലെ എകദേശം ഇതേ അവസ്ഥയിൽ കഴിയുന്ന അവളും ഒരു നിമിത്തം പോലെ ഒന്നിച്ചു.

അവരെ സംബന്ധിച്ചിടുത്തൊളം തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു വിവാഹം. രണ്ടു പേരും എതിർത്തില്ല,അനുകൂലിച്ചുമില്ല. ഒഴിവാക്കൻ പറ്റാത്ത വിധം രണ്ടു പേരും ജീവിത നൈരാശ്യത്തിന്‌ അടിമപ്പെട്ടിരുന്നു. പക്ഷെ അവരുടെ ബന്‌ധുക്കൾ മൗനം സമ്മതമായി എടുത്തു. അങ്ങനെ രണ്ട്‌ അച്ചുതണ്ടിൽ കറങ്ങിയവർ ഒന്നായി നിന്നു രണ്ടായുള്ള കറക്കം തുടങ്ങി.

ഒരുമിച്ചു ജിവിക്കാൻ തുടങ്ങിയ നിമിഷം മുതൽ പല തവണ ഏല്ലാം മറന്ന് ഒന്നാകാൻ ശ്രമിച്ചെങ്കിലും രണ്ടു പേരും ഒരു പോലെ പരാജയപ്പെട്ടു. മനസ്സിന്റെ മറു കോണിലിരുന്ന്‌ പഴയ ഓർമ്മകൾ അവസരത്തിലും അനവസരത്തിലും അവരെ വേട്ടയാടി.

രണ്ടുപേരും തമ്മിൽ ഒരുപാടു സാമ്യങ്ങൾ ഉണ്ടായിരുന്നു. വലിയ ഉദ്യോഗസ്ഥർ,ആഡഹ്തം പുലർത്തുന്നവർ,സംഗീത പ്രേമിക്കൾ,വയാനാ ശീലമുള്ളവർ അങ്ങനെ നിരവിധി സാമ്യങ്ങൾ. മനസ്സിൽ തീവ്രമായി ഉൾകൊണ്ട പ്രണയം നഷ്ട്പ്പെടപ്പെടുത്തിയ രീതിയിലും അവനും,അവളും ഒരു പോലെയായിരുന്നു. യൗവനരംഭത്തിന്റെ പക്വതയില്ലയ്മയോ,സാരത്ഥയോ ആയ നിസാര കാര്യങ്ങൾ ആയിരുന്നു മനസ്സിനെ നീറ്റുന്ന പ്രണയഭംഗത്തിന്‌ കാരണം.

പ്രണയം തകർന്ന് മനസ്സ്‌ നീറുന്ന സമയത്ത്‌ രണ്ടാളും സമീപ്പിചതും ഒരേ മനശാസ്ത്രജ്ഞനെ ആയിരുന്നു. പക്ഷെ അയാളുടെ ഒരു ഉപദേശം മാത്രം അവർ പ്രവർത്തികമാക്കിയില്ല.

എല്ലാം പരസ്പരം തുറന്ന് സംസാരിചാൽ സ്വഭാവികമയും സംശയങ്ങൾ വരും എന്നതയിരുന്നു അവർ കണ്ടെത്തിയ കരാണം.

ദിവസങ്ങളും,മാസങ്ങളും നൽക്കുന്ന മടുപ്പ്‌ ഉള്ളിൽ ഒതുക്കി പരസ്പരം സ്നേഹിക്കതെ സ്നേഹം നടിച്‌ സ്വന്തം ആത്മവിൽ മുറിവുകൾ വരുത്തിയും, സ്വയം ചുഴൂന്ന് നോക്കി പശ്‌ചത്തപ്പിചും അവർ കഴിഞ്ഞു കൂടി.

വർഷങ്ങൾ കഴിഞ്ഞാലും,കുട്ടിക്കൾ ജനിചാലും ഇവർ മാറില്ലയിരിക്കും.

പരസ്പരം മനസ്സു തുറക്കാതെ തന്റെ അരികിലിരിക്കുന്ന ഇണയെ മറന്ന് എന്നോ നഷ്ടപ്പെട്ട ഇണയെ ഓർത്തും സ്നേഹിചും ജീവിചുകൊണ്ടിരിക്കാൻ അവർ തിരുമാനിക്കുമായിരിക്കും ...... ?

ഇവരുടെ വിധി തീരുമാനിക്കുന്നത്‌ ആരാണ്‌? പക്വതയില്ലാത്ത പ്രയത്തിലെ ചാപല്വം പക്വത എത്തിയ പ്രായത്തിലും തുടരുന്ന ഇവരെ നമ്മുക്ക്‌ വിളിക്കാം പ്രണയത്തിന്റെ കൊലയാളികൾ എന്ന്.

Wednesday, July 2, 2008

ആദ്യാനുരാഗം

ഒഴിവു സമയങ്ങളിൽ ഓർമ്മക്കളെ അയവിറക്കുമ്പോൾ മിക്കപ്പോഴും അവളെക്കുറിച്ചുള്ള ഒർമ്മക്കളും എന്റെ മനസ്സിൽ ഓടിയെത്തും. എത്ര വർഷങ്ങൾ കഴിഞ്ഞാലും ആ ഓർമ്മക്കൾ എന്നെ വേദനിപ്പിക്കുന്നവയാണ്‌.
മഹാന്മാരുടെ വാക്കുകൾ കടമെടുതാൽ "മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും ഇടയിലുള്ള ഒരു നീർച്ചാലാണു ജീവിതം". ആ ജീവിതത്തിൽ എല്ലാവർക്കും മറക്കാൻ പറ്റാത്ത പല അനുഭവങ്ങളും ഉണ്ടാവാം. എന്നെ സംബ്നധിച്ചെടുത്തോളം ഇന്നും എന്നെ ഒരു പോലെ വേദനിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന ഒരു ഓർമ്മയാണ്‌ ശാലിനി.
ഹൈസ്ക്കൂളിലെ മൂന്നു വർഷങ്ങളിലും അവൾ എന്റെ കണ്വ്വെട്ടത്തു തന്നെ ഉണ്ടായിരുന്നെങ്ങിലും അവൾ എത്രയോ അകലെയായിരുന്നു. മറ്റു കുട്ടികളിൽ നിന്നും തീർത്തും വ്യ്തസ്തയായിരുന്നു അവൾ. ആരെയും കൂസാതെ ഒറ്റക്കാണ്‌ ശാലിനി നടന്നിരുന്നത്‌. ആവശ്യത്തിനു മാത്രം സംസാരിക്കുന്ന, കൂട്ടുകാർ ഒന്നും ഇല്ലാത്ത പെൺകുട്ടിയായിരുന്നു അവൾ. പലപ്പോളും സംസാരിക്കാൻ അവസരമുണ്ടയിരുന്നെങ്ങിലും അപ്പോൾ എല്ലാം അവൾ ഒഴിഞ്ഞുമാറും. സ്ക്കൂളിലെ മറ്റു കുട്ടിക്കളുമായി ഞാൻ അടുത്തിടപഴകുമ്പോഴെല്ലാം അവൾ മാത്രം എന്നിൽ നിന്ന് ഒഴിഞ്ഞു നിന്നു.
ഞാൻ ഒന്നു ചിരിച്ചാൽ തിരിച്ചു ചിരിക്കാൻ പോലും അവൾ മടികാട്ടി.
ആ നിഷേധഭാവം എന്നെ അലട്ടിയിരുന്നു. ആ അവഗണന എന്റെ മനസ്സിൽ ചെറിയ പ്രതികാര ചിന്തക്കളും ഉണർത്തി. അങ്ങനെയാണ്‌ ഞാൻ ആരും കാണാതെ അവളുടെ കൈക്ക്‌ നുള്ളാനും,തോണ്ടാനും തുടങ്ങിയത്‌. എന്നാലെങ്ങിലും ശാലിനി എന്നോട്‌ സംസാരിക്കും എന്നു ഞാൻ വിചാരിച്ചു. പക്ഷെ അവൾ പ്രതികരിച്കില്ല. എന്നാലും ഞാൻ ഉപദ്രവം തുടർന്നു കൊണ്ടേയിരുന്നു.
ഒടുവിൽ സഹികെട്ടിട്ടാവണം ഒരു ദിവസം അവൾ എന്നോട്‌ ഉപദ്രവം നിർത്താൻ പറഞ്ഞു. ഞാൻ ഉപദ്രവിക്കാനുണ്ടായ കാരയെം പറഞ്ഞു. പഷെ അവൾ ഒന്നു മിണ്ടാതെ നടന്നു പോയി.
പിറ്റേ ദിവസവും ഞാൻ എന്റെ പതിവു ഉപദ്രവം തുടർന്നു.
അതിനുടുത്ത ദിവസം ശാലിനി എന്റെ അടുത്തു വന്നു. സംസാരിച്ചു. പക്ഷെ അത്‌ ഒരു ഭീക്ഷണി ആയിരുന്നു. ഇനിയും ഉപദ്രവിച്ചാൽ ഹെഡ്‌ ടീച്ചർക്ക്‌ പരാതി നൽക്കും എന്ന ഭീക്ഷണി. ആ ഭീക്ഷണിക്ക്‌ മുൻപിൽ ഞാൻ തല കുനിച്ചു. കാരണം സ്കൂളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടുന്ന കുട്ടിക്കളിൽ ഒരാളായിരുന്നു ഞാൻ. ആ മാന്യത നിലനിർത്താൻ വേണ്ടി ഞാൻ അവളെ ഉപദ്രവിക്കുന്നത്‌ നിർത്തി.
എല്ലാ ദിവസവും കാണുമെങ്കിലും ശാലിനി പഴയ പോലെ എന്നെ അവഗണിച്ചു കൊണ്ടേയിരുന്നു. എന്റെ മനസിന്റെ ഉള്ളിൽ അവളോട്‌ പ്രണയമെന്ന് വിളിക്കാവുന്ന ഒരു ഇഷ്ടമുണ്ടായിരുന്നു. എന്നിട്ടും ആ അവഗണന കലക്രമേണ എന്നെ മടുപ്പിച്ചു. അങ്ങനെ ശാലിനി എന്നെ സംബന്ധിച്ചേടുത്തോളം ഒരു അടഞ്ഞ അദ്ധ്യായം ആയി മാറി.
ഒടുവിൽ ആ ദിനം വന്നെത്തി. ഞങ്ങളുടെ സെന്റോഫ്‌ ദിവസം. വേർപിരിയലിന്റെ ദു:ഖം ഉള്ളിൽ ഒതുക്കി, കോളേജകുമാരാന്നാവുനത്തിന്റെ സന്തോഷം പുറത്തു കാണിച്ച്‌ ഞങ്ങൾ ആ ദിനം അവിസ്മരണീയമാക്കി.
എനിക്ക്‌ ആ ദിനം അവിസ്മരാണീയമാക്കാൻ ഒരു കാരാണം കുടിയുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ അതുവരെ രണ്ടു തവണ മാത്രമാണ്‌ ശലിനി എന്നോട്‌ സംസാരിച്ചിടുള്ളത്‌. ഒന്നിൽ പിഴചാൽ മുന്ന് എന്ന പഴംവാക്ക്‌ അന്ന് എന്റെ ജിവിതത്തിൽ യാഥർത്ഥമായി.
അന്ന് പരിപാടിക്ക്‌ ശേഷം ശാലിനി എന്നോട്‌ ഒരുപാട്‌ നേരം സംസരിച്ചു. നേരത്തെയുള്ള അവഗണനയുടെ കാരണം ചോദിച്ചപ്പോൾ പിന്നെ പറയാം എന്നു മാത്രം ഉത്തരം കിട്ടി. എന്നാലും ഞാൻ സന്തോഷിച്ചു. മുന്ന് വർഷമായി കത്തിരുന്ന നിമിഷം എത്തിയല്ലൊ....
പരീഷ ചൂടിൽ മുങ്ങിയ സ്റ്റ്ഡിലീവിന്റെ ഇടവേളക്ക്‌ ശേഷം ഓരോ പരീഷാ ദിവസവും ഞങ്ങൾ കണ്ട്‌ മുട്ടി ആവേശത്തോടെ സംസരിച്ചു. രംഗ ബോധില്ലാത്ത ഒരു കോമാളിയെ പോലെ ഞാൻ മതിമറന്ന് ആഹ്ളാദിച്ചു.
തീർത്തും അപ്രതീഷിതമായ ഒരു ക്ലൈമാക്സയിരുന്നു വിധി എന്നിക്ക്‌ വേണ്ടി ഒരുക്കി വെച്ചത്‌!..
അവസാനത്തെ പരീഷ വിഷയമായ ബയോളജിയും എഴുതി തീർത്ത്‌ ഞാൻ പരീഷാഹാളിൽ നിന്നു പുറത്തിറങ്ങി. കഴിഞ്ഞ ദിവസങ്ങിൽ ഞങ്ങൾ നിന്നു സംസാരിച്ച അതെ സ്ഥലത്ത്‌ അവൾ എന്നെയും കാത്ത്‌ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ സന്‌തോഷത്തോടെ അവളുടെ അരികിലേക്ക്‌ ഓടിചെന്നു.
ഞാൻ അരികിൽ ചെന്നയുടനെ അവൾ പറഞ്ഞു നമ്മുക്ക്‌ കോഫിടെമിൽ പോവാമെന്ന്. ഹൈസകൂളിനടുത്തുള്ള ആ കൂൾബാർ ആ കാലത്ത്‌ എന്റെ ചങ്ങാതിക്കുട്ടത്തിന്റെ സ്‌ഥിരം സങ്കേതമായിരുന്നു.
ഈ ദിനം ഒന്നു നേരത്തെ ആയിരുന്നെങ്കിൽ എന്ന് ആശിച്ച്‌ ഞാൻ ശാലിനിയുടെകൂടെ കോഫിടെമിൽ എത്തി. അവളുടെ അനുവാദത്തോടെ ഞാൻ ഐസക്രീമിന്‌ ഓർഡർ ചെയ്തു.
കുറച്ച്‌ നേരം ഐസക്രീം തിന്നുകൊണ്ട്‌ ഞങ്ങൾ വെറുതെ സംസരിച്ചിരുന്നു. പതിയെ ശലിനി വിഷയത്തിലേക്ക്‌ വന്നു. പിന്നെ അവൾ പറഞ്ഞ ഓരോ വാക്കും ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്‌.
"മഹീ എനിക്ക്‌ നിന്നെ ആദ്യമേ ഇഷ്ടമായിരുന്നു. എന്റെ അമ്മ ചീത്തയാണ്‌. ഞാനും ചീത്തയാവാൻ പോവുന്നവളാണ്‌. അതുകൊണ്ട്‌ മാത്രമാണ്‌ ഞാൻ നിന്നെ വേദനിപ്പിച്ചത്‌."
ഞാൻ അവളെ ആശസിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്നെ കൂടുതൽ വിഷമിപ്പിച്ചുകൊണ്ട്‌ ശാലിനി അവളുടെ തീരുമാനം പറഞ്ഞു "മഹി ഇനി ഞാൻ നിന്നോട്‌ പഴയപോലെ പെരുമാറൂ".
ഞാൻ എത്ര നിർബന്ധിച്ചെങ്കിലും അവൾ ആ തീരുമാനം മാറ്റിയില്ല. പിന്നെ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട്‌ ഒരിക്കൽ കൂടി ശാലിനി വിളിച്ചു "മഹീ...". ഒരു നിമിഷത്തിന്റെ ഇടവേളക്ക്‌ ശേഷം "ഞാൻ പോവൂനേടാ" എന്നു പറഞ്ഞ്‌ അവൾ നടന്നക്കന്നു. എന്റെ പ്രായത്തെ ശപിച്ചുകൊണ്ട്‌ ഞാൻ വീട്ടിലേക്ക്‌ മടങ്ങി.
പിന്നെ ദു:ഖാർദ്ദ്രമായ കുറച്ച്‌ നാളുക്കൾ...... . കാലം ആ വിഷമവും അതിജീവിക്കാൻ എന്നെ ശീലിപ്പിച്ചു.
അതിനു ശേഷം ഞാൻ അഞ്ച്‌ തവണ കൂടി ശാലിനിയെ കണ്ടിരുന്നു. പഷെ അപ്പോഴൊക്കേ ആ മുഖത്ത്‌ തെളിഞ്ഞിരുന്നത്‌ പഴയ അവഗണനാഭാവമായിരുന്നു.
മുന്നാല്‌ മാസം കൂടി കഴിഞ്ഞപ്പോൾ ശാലിനിയെക്കുറിച്ച്‌ ദു:ഖിപ്പിക്കുന്ന ഒരു വാർത്ത ഞാൻ അറിഞ്ഞു. അവളുടെ അച്ഛനാവാൻ പ്രായമുള്ള ഒരു പണക്കാരൻ അവളെ വിവാഹം കഴിച്കു എന്ന്.
ഇന്ന് പക്വത വന്ന ഈ പ്രായത്തിൽ ഞാൻ തിരിച്ച്കറിയുന്നു അവളുടെ സമീപനമായിരുന്നു നല്ലതെന്ന്.

ഇന്നെലെ ഇന്ന് നാളെ


ഇന്നെലെ

* നല്ലൊരു ജോലിക്കായി പല വാതിൽ മുട്ടി.
* ഭാർഗവൻ ചേട്ടന്റെ കടയിലെ പറ്റ്‌ വീണ്ടും കൂടി.
* പതിവ്‌ പോലെ ഒരു തനി മുഷിപ്പൻ ദിവസം.

ഇന്ന്

* ട്യൂഷൻ സെന്ററിൽ പോയി നാല്‌ ബാച്ചിന്‌ ക്ലാസെടുത്തു.
* അവൾ ഇന്നും കല്യണത്തിനായി തിരക്ക്‌ കൂട്ടി. നല്ലൊരു ജോലിക്കിടട്ടെ എന്ന് പറഞ്ഞ്‌ ഒഴിഞ്ഞു.
* സമയം രത്രി കഴിഞ്ഞു. സർവ്വേശ്വരന്മാരോട്‌ നല്ലൊരു ജോലിക്കായി പ്രാർത്ഥിച്ച്‌ കിടന്നു.

നാളെ

* എം.എകാരനായ അവന്‌ നല്ലൊരു ജോലി കിട്ടുമായിരിക്കും.