Wednesday, December 22, 2010

മാറ്റങ്ങള്‍

വേനല്‍ക്കാലത്ത് വിയര്‍പ്പില്‍ മുങ്ങുമ്പോള്‍ അവന്‍ മഴയുടെ വരവിനായി പ്രാര്‍ത്ഥിക്കുമായിരുന്നു. പക്ഷെ വര്‍ഷക്കാലത്ത് മഴയെ ശപിച്ചുകൊണ്ട് ഒരു കുടയും കൈയിലേന്തിയായിരുന്നു അവന്റെ നടപ്പ്.

കാറ്റേറ്റിരിക്കാന്‍ അവന്‌ ഒരുപാട് ഇഷ്ടമായിരുന്നു. കടല്‍തീരത്തേക്കും, കുന്നിന്‍മുകളിലേക്കും, പുല്‍മേടുക്കളിലേക്കും അവന്‍ ഞങ്ങളെ നിര്‍ബന്‌ധിച്ച് കൂട്ടികൊണ്ടുപോവുമായിരുന്നു. മകന്റെ ഇഷ്ടം കണക്കിലെടുത്ത് അവന്റെ അച്‌ഛന്‍ കടല്‍ തീരത്തു വീടും വെച്ചു. പക്ഷെ ആ വീട്ടിലേക്ക് താമസം മാറി അധികം കഴിയും മുന്‍പേ അവന്‍ കാറ്റിനെ പിരാകികൊണ്ട് മുറിയുടെ ജനവാതിലുകള്‍ അടച്ചിടാന്‍ തുടങ്ങി.

ക്യാംപസിലെ യുവതുര്‍ക്കിയായിരിക്കുമ്പോള്‍ അവന്‍ കാടുകളെകുറിച്ചും, പുഴകളെകുറിച്ചും, സമസ്ത ജീവജാലങ്ങളുടെ സ്വാതന്ത്രത്തെ പറ്റിയും വാതോരാതെ സംസാരിക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ അവന്‍ ലാളിക്കാന്‍ എന്ന പേരില്‍ ജീവികളെ കൂട്ടിലടച്ചും വന്‍ വൃക്ഷങ്ങളെ കുഞ്ഞന്‍മാരാക്കി ചട്ടിയിലും വളര്‍ത്തുന്നു.

കൌമാരത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ വിവാഹത്തിന്റെ ആദ്യ നാളുകള്‍ വരെ മായയെപറ്റി സംസാരിക്കാന്‍ അവന്‌ ആയിരം നാവായിരുന്നു. പക്ഷെ ഇപ്പോള്‍ അവന്റെ നാവില്‍ നിന്ന് അവളെ കുറിച്ച് കേള്‍ക്കുന്നതെല്ലാം കുറ്റങ്ങളും കുറവുകളുമാണ്. ഇന്നലെ ബസ്‌സ്റ്റോപ്പില്‍ വെച്ച് കണ്ടപ്പോള്‍ മായ പറഞ്ഞു "ഇപ്പോ ഞാനും കൂട്ടിലിട്ട ഒരു കിളിയാ................."

19 comments:

Umesh Pilicode said...

എത്ര കാലായി ഒരു തേങ്ങ ഒടച്ചിട്ടു ? ആദ്യം തേങ്ങ വായന പിന്നെ .....
(((((((((((((((((((ട്ടേ)))))))))))))))))))))))

സാബിബാവ said...

അയാള്‍ക്ക്‌ എന്തോ പന്തികേടുണ്ടല്ലോ
പാവം ഭാര്യ

Umesh Pilicode said...

ആശയം കൊള്ളാം..
പറഞ്ഞു വരുമ്പോ ഇനി ഇപ്പം ബ്ലോഗെഴുത്ത് നിര്‍ത്തും എന്നാണോ അതോ ബ്ലോഗ്ഗര്‍ നെ പൂട്ടിക്കും എന്നാണോ അര്‍ത്ഥമാക്കേണ്ടത്‌ ?

ആശംസകള്‍

Naushu said...

കൊള്ളാം..

അനില്‍കുമാര്‍ . സി. പി. said...

'ഹിപ്പൊക്രിസി’ തന്നെ, അല്ലേ?
കൊള്ളാം.

Unknown said...

മാറ്റം കാലനുസൃതവും അനുഭവത്തില്‍ നിന്നും ഉരുത്തിരിയുന്നതും ആണ് എന്നത് കൊണ്ടാവാം

Sabu Hariharan said...

was he cynic or psycho ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പരിചയം മടുപ്പുണ്ടാക്കുന്നു എന്നാ ചൊല്ല്..
എല്ലാതും അങ്ങനെ തന്നെ!

ഹംസ said...

ഒരു ഹാസ്യമാപ്പിളപ്പാട്ടുണ്ട്
“അന്നെനിക്കെ എന്‍റെ ഭാര്യ ലോകത്തില്‍വെച്ചേറ്റം വലിയ സുന്ദരീ.
ഇന്നെനിക്ക് എന്‍റെ ഭാര്യയൊഴികേ മറ്റോരോപെണ്ണും എനിക്ക് സുന്ദരീ...

അത് തന്നെ മാറ്റങ്ങള്‍ :)

Unknown said...

കഴിഞ്ഞ പോസ്റ്റിലെ ക്ഷീണം ഇവിടെ തീര്‍ക്കുന്നു ,,, നന്നായി വിശകലനം ചെയ്യ്തു എഴുതിരിക്കുന്നു ....പുതു മോഡി കഴിഞ്ഞാല്‍ തീര്‍ന്നു അല്ലെ ആവേശം ....

പട്ടേപ്പാടം റാംജി said...

മാട്ടങ്ങള്‍ക്കൊത്ത്‌ ഒന്തായിത്തീരാന്‍ മനുഷ്യനും കഴിയും എന്നായിരിക്കുന്നു.

കൃസ്തുമസ് പുതുവല്‍സരാശംസകള്‍.

ഗന്ധർവൻ said...

നല്ല ആശയം
ഭാര്യയുടെ പേരു ആദ്യം പരാമർശിക്കുന്നത് ‘മാ’ എന്നാണ്.തിരുത്തുമല്ലോ

Manoraj said...

ആശയം കൊള്ളാം. പറഞ്ഞ രീതിയിലും പുതുമയുണ്ട്.

Sidheek Thozhiyoor said...

മാറ്റങ്ങള്‍ ഇല്ലാത്ത ജീവിതമുണ്ടോ ബിഗു..!
നല്ലമാറ്റങ്ങള്‍ ആവണമെന്ന് മാത്രം ...

Muralee Mukundan , ബിലാത്തിപട്ടണം said...

അവന് മായാവിലോചനനാകുവാൻ പറ്റുന്നില്ല...
അതെന്നെ....!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഈ മനുഷ്യന്മാരുടെ ഒരു കാര്യേയ്... അക്കരെപ്പച്ച എന്നതാണവരുടെ നിലപാട്..

lekshmi. lachu said...

ആശയം കൊള്ളാം..കൃസ്തുമസ് പുതുവല്‍സരാശംസകള്‍.

mukthaRionism said...

കുറഞ്ഞ വാക്കുകളില്‍ വലിയ ചിന്തകള്‍.
നല്ല പോസ്റ്റ്.

ബിഗു said...

പ്രിയപ്പെട്ട മിത്രങ്ങളെ,

മാറ്റങ്ങള്‍ സര്‍വ്വസാധാരണമാണ്‌. പക്ഷെ സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി അടിമുടി മാറാനും നമ്മള്‍ പ്രാപ്‌തര്‍ ആയി കഴിഞ്ഞിരിക്കുന്നു.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.