Thursday, November 11, 2010

നവരത്ന മോതിരം

കോളേജിലെ കോമേഴ്സ് ബ്ലോക്കിലെ വരാന്തയില്‍ വിനുവിനെ കാത്തു നില്ക്കുകയാണ്‌ സോജ. കഴിഞ്ഞ ഒന്നുരണ്ടു മാസമായി ഈ കാത്തു നില്‍പ്പ് അവള്‍ക്ക് ഒരു ദിനചര്യയാണ്‌.

വിനുവിനെ കണ്ടയുടനെ അവള്‍ ആവേശത്തോടെ അവന്റെ കൈ പിടിച്ച് ഗ്രൌണ്ടിനടുത്തുള്ള കാറ്റാടി മരങ്ങളെ ലക്ഷ്യമാക്കി നടന്നു. സഹപാഠികള്‍ അവരെ നോക്കി അര്‍ത്ഥഗര്‍ഭത്തോടെ പുഞ്ചിരിച്ചു.

അവളുടെ ആ നീക്കം അവനെ ഒന്ന് അമ്പരപ്പിച്ചു.

അതിന്റെ പ്രധാന കാരണം സുഹൃത്തുക്കളോടോപ്പം കടപ്പുറത്ത് ചെലവഴിച്ച ഇന്നലത്തെ സായാഹ്നമായിരുന്നു. സോജേയുടെ പേരു ചേര്‍ത്ത് അവരെല്ലാം അവനെ ആവുനത്ര കളിയാക്കിയെങ്കിലും അതെല്ലാം അവന്റെ മൌനമാക്കുന്ന പടച്ചട്ടയില്‍ തട്ടി നിന്നു. ആ സമയത്തെല്ലാം വിനുവിന്റെ മനസ്സില്‍ ഉയര്‍ന്നു വന്ന ചിന്ത ഇതായിരുന്നു അഞ്ചു വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന ഈ കലാലയ ജീവിതത്തില്‍ തന്റെ പേരു ചേര്‍ത്ത് കളിയാക്കുന്ന ഏഴാമത്തെ പെണ്ണാണ്‌ സോജ, ഇതും ഒരു സുഹൃത്ത് ബന്‌ധം മാത്രമാണ്‌ തീര്‍ച്ച. പക്ഷെ ഇവളുടെ ഈ നീക്കം അവന്‍മാരുടെ ആരോപണങ്ങളുടെ ശക്തി കൂട്ടും.

ഢീ ക്ലാസുതുടങ്ങാനായി, ഈയിത് എങ്ങോടാ ഇന്നെ പിഠിച്ചു വലിച്ചു കൊണ്ടോവണത്? അരനിമിഷത്തെ അമ്പരപ്പ് മാറിയ ഉടനെ അവന്‍ ചോദിച്ചു.

ഇയ് വാ വിമല ടീച്ചറു ലീവാ, ഉമ്മര്‍ സാറു അടുത്ത ഹവറെ വരൂ.

ഉം. ഇമ്മള്‌ എങ്ങോട്ടാ?

ഇമ്പക്ക് കാറ്റാടി മരത്തിന്റെ ചോട്ടീ പോയി ഇരിക്കാം.

ന്നിട്ട്?

ഇക്ക് കുറച്ച് കാര്യം ചോയിക്കാനുണ്ട്

ന്ത് കാര്യം?

അവിടെ എത്തട്ടെ

ഉം.

കാറ്റാടി മരങ്ങളുടെ തണലില്‍ എത്തിയതും അവന്‍ കയറു പൊട്ടിച്ചു.

ന്ത്യാ കാര്യം?

തെരക്കായോ?

ഇത്തിരി.

എന്നാ കേട്ടോ. ഇത് ഇത്തിരി ആലോച്ചിച്ച് പറയെണ്ട കാര്യാ. പഷെ കേള്‍ക്കുമ്പോ ഈസീയായിട്ടു തോന്നും.

ശരി സമ്മതിച്ചു. 1 2 3 തൊടങ്ങിക്കോ.....

ഇയ് സുന്ദരമായ ഒരു കാട്ടുപ്രദേശത്ത് കുറച്ചീസം താമസിക്കാന്‍ പോയി. മനോഹരമായ ഒരു പുഴെന്റെ അടുത്താണ്‌ അനക്ക് താമസ സൌകര്യം ഉള്ളത്. അവിടെ പുല്ലോണ്ടു മേഞ്ഞ ഒരു വീടുണ്ട്, എ.സീ റൂമുള്ള ഒരു വീടുണ്ട് പിന്നെ ഒരു ത്രീസ്റ്റാര്‍ ഹോട്ടലും ഉണ്ട്. എല്ലാത്തില്ലും താമസം ഫ്രീ. അയില്‌ ഇയ് ഏത് തിരഞ്ഞെടുക്കും?

ഞാന്‍ പുല്ലോണ്ടു മേഞ്ഞ വീട്.

എന്തോണ്ട്?

അവിടത്തെ കാലാവസ്ഥക്ക് അതാണ്‌ ചേരണത്.

ഓക്കെ. അടുത്ത ചോദ്യം.

അയാം റെഡി.

പുല്ലോണ്ടു മേഞ്ഞ വീട്ടിലെ കോലായില്‍ ഒരു ചെറിയ ടീപ്പോയുണ്ട്. അതില്‍ റോസാപൂവെക്കാനായിട്ട് മൂന്ന് തരം ഫ്‌ളവര്‍ വെയ്സില്‍ നിന്ന് ഒന്ന് അനക്ക് സലെക്‌ട് ചെയ്യാം. ഒന്നാമത്തെത് സിറാമിക്സിന്റെ, രണ്ടാമത്തെത് ചിരട്ടെന്റെ, മൂന്നാമത്തെത് ഗ്ലാസിന്റെ. ഏതാ അന്റെ ചോയ്സ്?

ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ വിനു ഉത്തരം പറഞു, ഗ്ലാസിന്റെ.

എന്തോണ്ട്?

റോഅസാപൂവിന്റെ സൌന്ദര്യം തുടങ്ങണത് അയിന്റെ മുള്ളീനാ. അപ്പോ ഗ്ലാസിന്റെ ഫ്‌ളവര്‍ വെയ്സാ നല്ലത്.


അടിപൊളി ആന്‍സര്‍.


ഇനിയും ഭ്രാന്തന്‍ ചോദ്യങ്ങള്‍ ബാക്കിയുണ്ടോ?

ഉണ്ട്. ഒന്നും കൂടെ.


ഇന്നാ ചോയിക്ക്.

ആ വീട്ടിലെ സ്വീകരണമുറിയില്‌ ഒരു സ്വര്‍ണപാത്രം നെറച്ചും പല തരത്തിലുള്ള രത്നങ്ങളുണ്ട്. അതിന്‌ ഇയ് ഏത് രത്നം എടുക്കും?

സോജ ആകാംഷയോടെ വിനുവിന്റെ മുഖത്തേക്ക് നോക്കി.

ഒരു മാത്ര പോലും ആലോച്ചിക്കാതെ അവന്‍ ഉത്തരം നല്‍കി. "ഞാന്‍ അതില്‍ നിന്നും നവരത്നങ്ങള്‍ എടുക്കും. എന്നിട്ട് ഒരു നവരത്ന മോതിരം ഉണ്ടാക്കും".

പെട്ടന്ന് അവളുടെ മുഖം വാടിയത് അവന്‍ ശ്രദ്ധിച്ചു.

ന്ത് പറ്റീഡീ? ന്തിനാ ഈ ചോദ്യോക്കെ?

മുഖം അല്‌പ്പം ചരിച്ച്, വിഷാദത്തെ ഉള്ളില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് അവള്‍ പറഞു. എന്റെ മൂത്തമ്മേന്റെ മോള്‌ ജിഷിയേച്ചി സൈകാട്റിയില്‍ എം.ഡി ചെയ്യാ അവരാ എന്നോട്ട് ഈ ചോദ്യങ്ങള്‍ ചോയ്ക്കാന്‍ പറഞ്ഞത്.

ന്ത്?

അന്റെ സിമ്പിളിസിറ്റിനെ അളകാനായീന്നു ആദ്യത്തെ ചോദ്യം. രണ്ടാമ്മത്തെ ചോദ്യം ഇയ് നല്ല മനുഷ്യനാണോ എന്നറിയാന്‍. ആദ്യ രണ്ടിന്റെയും ഉത്തരം വളരെ ശരിയെന്നു. പഷെ അവസാനത്തേത്...........

അത്?

അത് ഇയ് പെണ്ണുങ്ങളുടെ പിന്നാലെ പോണോനാണോ എന്നറിയാനായിരുന്നു

വിളറി വെളുത്ത് വിനു സോജയെ നോക്കി. അവള്‍ അപ്പോഴും വിഷാദത്തെ ഉള്ളില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു...............................

23 comments:

the man to walk with said...

ഓരോ പരീക്ഷണങ്ങള്‍ ..
കഥ കൊള്ളാട്ടോ

ബിജിത്‌ :|: Bijith said...

സൂത്രം കൊള്ളാം കേട്ടോ. പക്ഷെ ഇങ്ങനത്തെ പരീക്ഷണങ്ങളെ വച്ച് തീരുമാനം എടുത്താല്‍ സോജ കഷ്ടപ്പെടും

നിശാഗന്ധി പൂക്കുന്ന രാത്രി said...

നല്ല കഥ, നല്ല ഗുണപാഠം. പക്ഷേ ഇങ്ങനെയായാല്‍ എങ്ങിനെയാ സോജാ?

പട്ടേപ്പാടം റാംജി said...

കഥ നന്നായിരിക്കുന്നു.
എന്നാലും ഇത്തരം ചോദ്യങ്ങളുമായി ഒരുരുത്തര്‍ എത്തിയാല്‍ കുടുങ്ങിയത്‌ തന്നെ. എന്തായാലും ആലോചിച്ച് ഉത്തരം പറയേണ്ടിയിരിക്കുന്നു.

Sabu M H said...

കല്ല്യാണം കഴിഞ്ഞത് ഭാഗ്യമായി.. പാവം ആണുങ്ങൾ അറിയുന്നില്ലല്ലോ ചോദ്യങ്ങളൂം ചോദിച്ച് വരുന്നവരുടെ മനസ്സിലിരുപ്പ്!

mini//മിനി said...

അപ്പോൾ സൂക്ഷിച്ചാൽ നല്ലത്

ഉമേഷ്‌ പിലിക്കൊട് said...

veendum ......

സിദ്ധീക്ക് തൊഴിയൂര്‍ said...

അപ്പോള്‍ നവരത്ന മോതിരവും പ്രശ്നം തന്നെ...
ഞാന്‍ ഊരിക്കളയാന്‍ പോവ്വാ..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പണ്ട് ഞാനും അണിഞ്ഞിരുന്നു ഈ നവരത്നമോതിരം....
അന്നിതിന്റെ ഗുട്ടൻസ് അറിഞ്ഞിരുന്നില്ല കേട്ടൊ

Mundattil said...

ninnodu ethey questions chodichal ulla utharam onnu post chy :)

പി. ഉണ്ണിക്കൃഷ്ണന്‍ said...

അവളുടെ വിഷാദം വെറുമൊരു അടുപ്പമല്ല തോന്നിക്കുന്നത് .. കഥ നന്നായിട്ടുണ്ട് ..

Echmukutty said...

കഥ നന്നായി.
അഭിനന്ദനങ്ങൾ.

Manoraj said...

എന്നോടാണ് ചോദ്യമെങ്കില്‍ എന്ത് പറയുമെന്നെന്നൊന്ന് ചിന്തിക്കട്ടേട്ടാ.

Abdul Jishad said...

കഥ നന്നായിരിക്കുന്നു...

MyDreams said...

എന്ത് ഒരു ചോദ്യം എന്ത് ഒരു ഉത്തരം ..........ഇതാണ് ചോദ്യം ചോദിച്ചു ഉത്രം മുട്ടിക്കല്സ് അല്ലെ

anoop said...

ഈ പെണ്‍കുട്ടികളുടെ ഒരു കാര്യം.
കഥ നന്നായിട്ടുണ്ട്

faisu madeena said...

കൊള്ളാം ..കഥ ഇഷ്ട്ടപ്പെട്ടു .....

jayanEvoor said...

കൊള്ളാം.
പുതുമയുള്ള കഥ.
അഭിനന്ദനങ്ങൾ!

jayarajmurukkumpuzha said...

kadha nannayittundu.... aashamsakal....

സുജിത് കയ്യൂര്‍ said...

Kadha parayaan ariyaam,alle.

റ്റോംസ്‌ || thattakam .com said...

കഥ നന്നായിരിക്കുന്നു.

പ്രഭന്‍ ക്യഷ്ണന്‍ said...

കഥ ഇഷ്ട്ടപ്പെട്ടു...ആശംസകള്‍...!!

ബിഗു said...

പ്രിയപ്പെട്ട മിത്രങ്ങളെ,

കൌമാരത്തില്‍ എനിക്ക് നേരിടേന്റിവന്ന ഒരു സന്ദര്‍ഭമാണ്‌ ഈ കഥക്ക് ആധാരം. ഈ കഥയിലെ വിനു ഞാന്‍ തന്നെയാണ്‌.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.