Friday, May 6, 2011

നുറുങ്ങുവെട്ടം

എന്റെ കേശൂ,

എന്താണ്‌ ശരശയ്യെന്ന് ഞാന്‍ അറിയുന്നു. എനിക്ക് ചുറ്റിലും പുഞ്ചിരിക്കുന്ന ശാന്ത മുഖങ്ങള്‍ മാത്രമെയുള്ളു. എങ്കിലും അവര്‍ അധികാരത്തിനും പണത്തിനും വേണ്ടി അധികം ആരുമറിയാതെ രൌദ്രവും ലാസ്യവും ഭീഭത്സവും എടുത്തണയുന്നു. ആ ചെയ്തികളൊന്നും എന്നെ നേരിട്ട് ബാധിക്കുന്നില്ല. എങ്കിലും അറപ്പുള്ളവാക്കുന്ന രഹസ്യനീക്കങ്ങള്‍ എന്നെ വല്ലാതെ മടിപ്പിക്കുന്നു.

ഈ അദൃശ്യപോരാളികള്‍ പലപ്പോഴും എന്റെ അടുത്ത് മനസ്സു തുറക്കാറുണ്ട്. അപ്പോഴും അവരുടെ മുഖത്ത് എനിക്ക് കാണാനാവുന്നത് യൂദാസിനെയാണ്. പൊയ്മുഖമണിഞ്ഞ ഈ മനുഷ്യന്മാരെ ഞാന്‍ വല്ലാതെ വെറുക്കുന്നു. കേശൂ ഇവര്‍ക്കിടയില്‍ ഞാന്‍ നില്‍ക്കുന്നത് ഗാലറിയില്‍ ഇരുന്ന് കളികാണുന്നപോലെയാണ്‌. എന്നിട്ടും എന്റെ മനസ്സ് പലപ്പോഴും വിങ്ങി പോവുന്നു. എന്നെ കാത്തിരിക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. അറിഞ്ഞോ അറിയാതയോ ഞാനും ഈ വടം വലിയുടെ ഭാഗമായി പോവുന്നു. പലപ്പോഴും ഞാന്‍ നടത്തുന്ന ശാന്തിപരിശ്രമങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാകുന്നു. എങ്കിലും അവര്‍ എപ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുന്നു അതാണെന്നെ വല്ലാതെ അലോസരപ്പെടുത്തുന്നത്. ഒഴുക്കിനെതിരെ നീന്താന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്, പക്ഷെ പലപ്പോഴും എന്റെ കൈകാലുകള്‍ തളര്‍ന്നു പോകുന്നു.

കേശൂ എകാന്തത എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു. വൃഥായുള്ള മനന്മാണ്‌ ഇപ്പോള്‍ എന്റെ എറ്റവും പ്രിയപ്പെട്ട നേരംമ്പോക്ക്. പലപ്പോഴും എങ്ങോട്ടെങ്കിലും ഓടിപോകാന്‍ തോന്നുന്നു. പക്ഷെ എങ്ങോട്ട് ? എന്ന ചോദ്യത്തിനു മുന്നില്‍ ഞാന്‍ പകച്ചു നിന്നു പോവുന്നു.

കേശൂ നിനക്കെ എന്നെ മനസ്സിലാക്കാന്‍ പറ്റൂ. നിന്റെ മറുപടിയും കാത്ത്


നിന്റെ സ്വന്തം

അച്ചു


-------------------------



പ്രിയപ്പെട്ട അച്ചു,


ചിന്തിച്ചിരുന്നാല്‍ ഒരു അന്തുവുമില്ല, ഇല്ലെങ്കില്‍ ഒരു കുന്തവുമില്ല എന്ന ചൊല്ല്‌ നീ കേട്ടിട്ടില്ലേ ?

നീ എങ്ങോട്ട് ഓടിപോയാലും സഹാചര്യങ്ങളും വ്യക്തികളെ മാറുന്നുള്ളൂ വ്യവസ്ഥിതി മാറുന്നില്ല. ഭൂമിയുടെ ഏത് കോണില്‍ പോയാലും വെല്ലുവിളികള്‍ എവിടെയും നിന്നെ കാത്ത് ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ട് ഒളിച്ചോട്ടം ഒന്നിനും ഒരു പരിഹാരമല്ല. കര്‍മ്മഫലം ഇച്ഛിക്കാതെ നിന്റെ കര്‍മ്മം തുടരുക. മാറ്റമില്ലാത്തത് മാറ്റത്തിനുമാത്രമാണ്. കോളേജില്‍ പഠിക്കുമ്പോള്‍ നമ്മള്‍ ആവേശത്തോടെ വായിച്ച മഹത്ചരിതങ്ങള്‍ നീ മറന്നുവോ ? നിന്റെ വിനയവും സത്യസന്ധതയും കൈവെടിയാതിരിക്കുക. സത്ശ്രമങ്ങള്‍ തുടരുക‌. നിനക്ക് എല്ലാവിധ നന്മങ്ങളും നേരുന്നു.



നിന്റെ സ്വന്തം

കേശൂ




-------------------------


അനുബന്ധം: തിയ്യതിയും സ്ഥവും മനപൂര്‍വ്വം ഉപേക്ഷിക്കുന്നു.

33 comments:

ജയരാജ്‌മുരുക്കുംപുഴ said...

prarthanayode.....

Anonymous said...

നാം ആരെ പേടിച്ച് എവിടെ പോയാലും അവിടെയൊക്കെ കാണും പൊയ്മുഖമണിഞ്ഞ മനുഷ്യരെ .. നാം നമ്മിലെ കരുത്തിനെ ഉയർത്തികാട്ടി ചുറ്റുപാടുകളെ അതിജീവിച്ചു മുന്നേറുക നമുക്ക് തുണം ദൈവം തന്നെ.. സ്നേഹവും ആത്മാർത്ഥതയുള്ളവരും ചിലരെങ്കിലും ഉണ്ടാകും.. പ്രതീക്ഷ കൈവെടിയാതെ മുന്നേറുക..

Sidheek Thozhiyoor said...

എല്ലാം നേരെയാകുമെന്ന വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണം മനസ്സ്..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതുകൊണ്ട് ഒളിച്ചോട്ടം ഒന്നിനും ഒരു പരിഹാരമല്ല. കര്‍മ്മഫലം ഇച്ഛിക്കാതെ നിന്റെ കര്‍മ്മം തുടരുക.

Correct :)

Unknown said...

ഒളിച്ചോട്ടം ഒന്നിനും ഒരു പരിഹാരമല്ല.

മൂല കാരണം ആദ്യം കണ്ടു പിടിച്ചു തിരുത്തണം

K@nn(())raan*خلي ولي said...

ഒളിച്ചിരിക്കാന്‍ പോലും സമ്മതിക്കില്ല ലോകം.
കണ്ടില്ലേ, ആ പാവം ഉസാമയെയും ഓടിച്ചു വിട്ടു.
അതോണ്ട് പ്ലീസ്;
ഒളിച്ചോടേണ്ട.

SHANAVAS said...

ഒളിച്ചോട്ടം പ്രശ്നങ്ങള്‍ കൂട്ടുകയെ ഉള്ളൂ.പരിഹാരം ഇല്ലാത്ത പ്രശ്നങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം.അത് കൊണ്ട് പ്രശ്നങ്ങളെ സധൈര്യം നേരിടുക.അനുഭവം അതാണ്‌ പഠിപ്പിക്കുന്നത്‌.

ജയിംസ് സണ്ണി പാറ്റൂർ said...

ഒളിച്ചോട്ടമെന്നൊന്നില്ല. കാരണം ഒളിച്ചിരിക്കാന്‍
ഒരു സ്ഥലവുമില്ല.

ജന്മസുകൃതം said...

അലോരസമല്ല അലോസരം.
ഓരോ രചനയിലും പുതുമ കൊണ്ടുവരാനുള്ള ശ്രമം ശ്ലാഘനീയം.

khader patteppadam said...

സാമാന്യ പ്രസ്താവങ്ങളില്‍ കഴിഞ്ഞ്‌ മറ്റൊന്നും തോന്നിയില്ലല്ലൊ.

comiccola / കോമിക്കോള said...

നീ എങ്ങോട്ട് ഓടിപോയാലും സഹാചര്യങ്ങളും വ്യക്തികളെ മാറുന്നുള്ളൂ വ്യവസ്ഥിതി മാറുന്നില്ല. ഭൂമിയുടെ ഏത് കോണില്‍ പോയാലും വെല്ലുവിളികള്‍ എവിടെയും നിന്നെ കാത്ത് ഒളിഞ്ഞിരിപ്പുണ്ട്.

fact....

good.

Anurag said...

അതുകൊണ്ട് ഒളിച്ചോട്ടം ഒന്നിനും ഒരു പരിഹാരമല്ല. കര്‍മ്മഫലം ഇച്ഛിക്കാതെ നിന്റെ കര്‍മ്മം തുടരുക

ajith said...

നല്ല കത്ത്, നല്ല മറുപടി

കൂതറHashimܓ said...

ഒന്നും മനസ്സിലായില്ലാ

Muralee Mukundan , ബിലാത്തിപട്ടണം said...

അന്തവും,കുന്തവുമില്ലാത്ത ചിന്തകളുടെ നുറുങ്ങുവട്ടം വെറും നുറുങ്ങുവട്ടം മാത്രമാണോ ഇത് ഭായ്..?

the man to walk with said...

നിന്റെ വിനയവും സത്യസന്ധതയും കൈവെടിയാതിരിക്കുക. സത്ശ്രമങ്ങള്‍ തുടരുക‌. നിനക്ക് എല്ലാവിധ നന്മങ്ങളും നേരുന്നു.

Umesh Pilicode said...

ബിഗു ഏട്ടാ ഒളിച്ചോട്ടം പാടില്ല എന്ന് മനസ്സിലായി , ബാക്കിയൊന്നും പിടി കിട്ടിയില്ല (പാവം ഞാന്‍...)

SUJITH KAYYUR said...

എല്ലാവിധ നന്മങ്ങളും........

ധനലക്ഷ്മി പി. വി. said...

ഞാന്‍ ഒരാള്‍ വിചാരിച്ചിട്ട് എന്ത് മാറ്റാന്‍ എന്നാണ് നമ്മള്‍ പലപ്പോഴും ചിന്തിക്കുക..പക്ഷെ നമ്മളെ കൊണ്ടു കഴിയുന്നത് ചെയ്യുക..ഒളിചോടാതെ..ഓടിയെത്തുന്നിടതും ഇതൊക്കെ തന്നെ അല്ലെ..?

Jenith Kachappilly said...

ജീവിതം ജീവിച്ചു തീര്‍ക്കാനുള്ളതാണെന്നും ഒളിച്ചോട്ടം ഭീരുക്കള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്നും സാഹചര്യങ്ങളെ സധൈര്യം നേരിടണം എന്നുമൊക്കെയാണ് ഉദ്ദേശിച്ചതെന്നു മനസിലാക്കുന്നു. അങ്ങനെ തന്നെയല്ലേ ഉദ്ദേശിച്ചത്?

സസ്നേഹം
http://jenithakavisheshangal.blogspot.com/

പട്ടേപ്പാടം റാംജി said...

ചിന്തിച്ചിരുന്നാല്‍ ഒരു അന്തുവുമില്ല, ഇല്ലെങ്കില്‍ ഒരു കുന്തവുമില്ല

കുഞ്ഞൂസ് (Kunjuss) said...

പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടിയിട്ട് എന്തു കാര്യം,അവയെ സധൈര്യം നേരിടുകയല്ലേ വേണ്ടത്....?

ചിന്തയിലെ ഈ നുറുങ്ങുവെട്ടം കത്തുരൂപത്തില്‍.... നന്നായീ ട്ടോ...

jayanEvoor said...

കൊള്ളാം.
നല്ല ഉപദേശ കഥ.

ബിഗു said...

പ്രിയപ്പെട്ട കൂട്ടുകാരെ,

ഈ കഥയിലെ കേശൂവും അച്ചുവും ആധുനിക കാലത്തെ കൃഷ്ണനും അര്‍ജുനനുമാണ്.

ലോകം വളരെയധികം പുരോഗമിച്ചു. ഇന്ന് വിനിമയത്തിനു ഒരുപാട് മാദ്ധ്യമങ്ങള്‍ ഉണ്ട്(ഇന്‍റ്റര്‍ നെറ്റ്, മൊഫൈല്‍ ഫോണ്‍ ........) എന്നിട്ടും കോണ്‍ക്രീറ്റ് കാടിനുള്ളില്‍ നമ്മള്‍ ഒറ്റപ്പെട്ടുപോകുന്നു. വല്ലാതൊരു സ്ഥിതിവിശേഷമാണിത്‌. തളരുമ്പോള്‍ ഒരു കൈതാങ്ങ് അതുമെല്ലെങ്കില്‍ കറച്ച് ആശ്വാസവാക്കുകള്‍ നമ്മളാല്ലാവരും പ്രതീക്ഷിക്കും. അതില്ലാതെ വരുന്നതുകൊണ്ടാണല്ലോ ദൈവത്തിന്റെ സ്വന്തം നാട് കൂട്ട് ആത്മഹത്യക്കളുടെ നാടായി മാറുന്നത്‌.

വിശ്വാസം അഥവാ ആത്മീയത എന്നു പറഞ്ഞാല്‍ പ്രാര്‍ത്ഥനയും പൂജകളും വഴിപാടുകളും മാത്രമല്ല ജീവിതത്തെ ആര്‍ജ്ജവത്തോടെ നന്മയോടെ മുന്നോട്ട് നയിക്കാന്നുള്ള ഉള്‍കരുത്താണ്‌.

നിങ്ങളുടെ സ്നേഹം നിറഞ്ഞ പ്രതികരങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

സസ്‌നേഹം

നിങ്ങളുടെ സ്വന്തം ബിഗു

ജയിംസ് സണ്ണി പാറ്റൂർ said...

അതെ ബിഗു വ്യവസ്ഥിതി അതാണു
പ്രശ്നം സാഹചര്യങ്ങളും പരിതസ്ഥിതികളും
എന്തിനേറെ ഭൂഖണ്ഡങ്ങള്‍ തന്നെ മാറി,മാറി
കടന്നു ചെന്നാലും അതിനൊരു മാറ്റവുമില്ല.
അതു പോലെ തന്നെ മനുഷ്യന്റെ മുഖംമൂടിയും
ഒരാള്‍ക്ക് വര്‍ഷങ്ങള്‍ ,വര്‍ഷങ്ങള്‍ മുഖംമൂടിയ
ണിഞ്ഞു ആളുകളെ, സമൂഹത്തെ കബളിപ്പി
ക്കാനാവും. ഈ മുഖംമൂടിയ്ക്കൊരോമന പേരു
ണ്ടല്ലോ ആദര്‍ശമെന്നു്. വളരെ നല്ല എഴുത്തു്
തുടരട്ടെ ഇനിയും സാമൂഹിക പ്രതിബദ്ധതയുള്ള
രചനകള്‍ .

Unknown said...

കര്‍മ്മഫലം ഇച്ഛിക്കാതെ നിന്റെ കര്‍മ്മം തുടരുക

Unknown said...

ഒളിച്ചോടാം, ഒളിക്കാനാവില്ല :)

Anonymous said...

ങാ...എന്തായാലും ചിന്തിച്ച്‌ ചെയ്യ്ട്ടാ....

കുസുമം ആര്‍ പുന്നപ്ര said...

എല്ലാം ഒരാളില്‍ അര്‍പ്പിച്ചു കൊണ്ട് മുന്നോട്ടു പോകുക. അവനവന്‍റ എത്തിക്‍സിനെ മുറുകെ പിടിയ്ക്കുക.ഈഭൂമിയിലൊറ്റയ്ക്കല്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയുള്ള ഒരു കൂട്ടായ്മയുണ്ടെന്നും കരുതുക

ente lokam said...

പുതിയ ഒരു സ്റ്റൈല്‍ സ്വീകരിച്ചു ..കൊള്ളാം
..അതിനു മാത്രം ഒന്നും അതില്‍ ഒട്ടു പറഞ്ഞിട്ടുമില്ല ...കുറച്ചു കാലം കൂടി അവിടെ കിടക്കു ....വീണ്ടും പുതിയ ചിന്തകള്‍ വരും വരെ ....ഇപ്പൊ എങ്ങും പോകണ്ട ....ആശംസകള്‍..

Prabhan Krishnan said...

വര്‍ത്തമാനകാലത്തിലെ കപടതകളിലേക്കൊരെത്തിനോട്ടം..!

വ്യത്യസ്ഥമായ അവതരണംകൊണ്ട്
ശ്രദ്ധേയമായി.
...കര്‍മ്മഫലം ഇച്ഛിക്കാതെ നിന്റെ കര്‍മ്മം തുടരുക.. എന്നതിന് പകരം, ’ഫലം ഇച്ഛിക്കാതെ നിന്റെ കര്‍മ്മം തുടരുക‘ എന്നതാവും കുറ്ച്ചുകൂടി ഉത്തമം.
നന്നായിട്ടുണ്ട്ട്ടോ..
ആശംസകള്‍.....

AKAAMATHAN said...

നാം ആരെ പേടിച്ച് എവിടെ പോയാലും അവിടെയൊക്കെ കാണും പൊയ്മുഖമണിഞ്ഞ മനുഷ്യരെ .....

"ഉമ്മു അമ്മാറിന്റെ വാക്കുകള്‍ കടമെടുക്കുന്നു, ദയവായി ക്ഷമിക്കുക"

Sudheer Das said...

വായിച്ചു. ഇഷ്ടപ്പെട്ടൂട്ടോ.. ആശംസകള്‍.