Friday, February 18, 2011

കുഞ്ഞു കഥകള്‍


ദുരാവസ്ഥ


തലമുറകളുടെ ഭാരം താങ്ങി മങ്ങിപ്പോയ കട്ടിലില്‍ വെട്ടിയിട്ട വാഴപ്പോലെ കിടക്കുന്ന കെ.കെയെ അവര്‍(പ്രസാധകനും വക്കീലും) സഹതാപത്തോടെ നോക്കി.

കണ്ടു പഴകിച്ച ആ രൂപങ്ങളെ നോക്കി ഒന്നു ചിരിക്കാന്‍ കെ.കെ ശ്രമിച്ചെങ്കിലും കോടിപ്പോയ ചുണ്ടുകളില്‍ തട്ടി അത് വിഫലമായി. അയാളുടെ മഞ്ഞ നിറമാര്‍ന്ന കണ്ണുകളിലെ പ്രതാപവും ആകര്‍ഷണതയും ദൈന്യത്തിനു വഴിമാറിയിരുന്നു.

കെ.കെയുടെ ഭാര്യ ചതുങ്ങിയ ഓട്ടു ഗ്ലാസില്‍ അവര്‍ക്ക് ചായ നല്‍കി.

ചായ കുടി എന്ന ഔപചാരികതക്ക് ശേഷം വക്കീല്‍ കൈ സഞ്ചിയില്‍ നിന്ന് മഷി പാഡും മുദ്ര കടലാസെടുത്തു.

പതിനായിരങ്ങളെ ചിന്തിക്കുകയും ചിരിപ്പിക്കുകയും ചെയ്ത രചനകള്‍ക്ക് ജന്‍മം നല്കിയ കെ.കെയുടെ തളര്‍ന്നുപോയ വലതു കൈ ഭാര്യ താങ്ങിയെടുത്ത്‌ മഷിയില്‍ മുക്കി മുദ്രകടലാസില്‍ പതിപ്പിച്ചു.

കെ.കെയുടെ ഭാര്യക്ക് പ്രസാധകന്‍ ചെക്ക് കൈമാറി.

ഒരിക്കല്‍ കൂടി സഹതാപം അറിയിച്ച ശേഷം അവര്‍ ദുരന്തലോകത്തില്‍ നിന്നും ധൃതിപ്പെട്ടിറങ്ങി.

തന്റെ പ്രാണന്റെ പ്രാണനായ രചനകളെ അഞ്ചുലക്ഷത്തിനു വില്‍ക്കേണ്ടി വന്ന ഗതികേടിനെ മനസ്സില്‍ പ്രാകികൊണ്ട് കെ.കെ കണ്ണുകളെ മുറുക്കി അടച്ചു. മദ്യത്തില്‍ ആറാടിയ എണ്ണിയാലൊടുങ്ങാത ദിനരാത്രങ്ങള്‍ ഒരു തീവണ്ടി പോലെ അയാളുടെ മനസ്സിലേക്ക് ഇരച്ചു വന്നു.

----------------------------------------


സന്ദേശം


സ്വന്തം കാതുകളെ വിശ്വസിക്കാനാവാതെ ടോമി തളര്‍ന്നിരുന്നു. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പലാവര്‍ത്തി സ്വയം ശപിച്ചിട്ടും അവന്റെ ഉള്ള്‌ കിടന്ന് പിടച്ചുകൊണ്ടിരുന്നു.

തന്റെ പ്രിയപ്പെട്ട ബാല്യകാലസഖി ഷെറിനെ മുംബൈയിലെ നാലഞ്ച് നരാധമന്മാര്‍ കടിച്ച് കീറികൊന്നിരിക്കുന്നു എന്ന ദു:ഖം സത്യം ഒരു തീമഴയായി അവനില്‍ പെയ്തിറങ്ങി.

മണിക്കുറുകളോളം മെഴുകുതിരിപോലെ ഉരുകിയ ശേഷം വിറക്കുന്ന കൈകളോടെ അവന്റെ മൊബൈല്‍ എടുത്തു.

സ്വന്തം നിസംഗതയെ വീണ്ടും ശപിച്ചുകൊണ്ട് നാലു ദിവസം മുന്‍പ് വിനു അയച്ച എസ്.എം.എസ് പല തവണ വായിച്ചു.

Plz read this message carefully. This message is for every girl who go to college or office alone - if you find any child crying on road showing his/her address and ask you to take him/her to that address, take the child to police station and plz don't take it to that address. It is a new way to a gang to steal, rape and kidnap girls. Plz forward it to all girls and also boys who are having sisters and friends. Plz don't be shy to forward this message. Our one message may save a girl. Plz circulate

പിന്നെ പശ്ചാത്താപവിവശനായി തന്റെ മൊബൈലില്‍ സൂക്ഷിച്ച് വെച്ച എല്ലാം നമ്പറിലേക്കും ആ സന്ദേശം അയച്ചു. അതില്‍ ഒരു ദിവസം മുന്‍പ് പരലോകം പൂകിയ ഷെറിന്റെ നമ്പറും ഉണ്ടായിരുന്നു.

----------------------------------------



24 comments:

ഒരു യാത്രികന്‍ said...

തെറ്റില്ലാതെ എഴുതിയിരിക്കുന്നു.ആശംസകള്‍.....സസ്നേഹം

ജന്മസുകൃതം said...

കുഴപ്പമില്ല കേട്ടോ .
അഭിനന്ദനങ്ങള്‍ ...

the man to walk with said...

Best Wishes

Umesh Pilicode said...

aa msg kityarunnu..

കൊള്ളാം

കൂതറHashimܓ said...

വായിച്ചു

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം.നന്നായിരിക്കുന്നു

Jishad Cronic said...

ആശംസകള്...

Naushu said...

കൊള്ളാം.... നന്നായിട്ടുണ്ട്...

Jayesh/ജയേഷ് said...

good...

SUJITH KAYYUR said...

കൊള്ളാം...ആശംസകള്‍.....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആദ്യകഥ ഇഷ്ടപ്പെട്ടു
രണ്ടാമത്തേത് ഇന്ഗ്ലിഷിനു പകരം മലയാളം ആക്കാമായിരുന്നു.
ആശംസകള്‍

Sidheek Thozhiyoor said...

നന്നായി ബിഗു..കൊച്ചുവരികളിലെ നൊമ്പരപ്പൊട്ടുകള്‍ ..

നികു കേച്ചേരി said...

ആശംസകൾ

khader patteppadam said...

കൊള്ളാം എന്നേ തോന്നിയുള്ളു.

Unknown said...

തണല്‍ പറഞ്ഞത് പോലെ ആ SMS മലയാളത്തിലാക്കാര്‍ന്നു.
കൊള്ളാം.

പട്ടേപ്പാടം റാംജി said...

ആദ്യകഥ ഇഷ്ടപ്പെട്ടു. തുടര്‍ന്ന് വരുന്നവര്‍ക്കും ജീവിക്കാന്‍ ഉപകരിക്കട്ടെ എന്ന് കരുതിയാല്‍ മതി.
ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ആദ്യകഥയിലെ എഴുത്തുകാരന്റെ ഭാര്യക്ക് അവസാനകാലത്തെങ്കിലും അങ്ങോരു മുഖാന്തിരം ഒരുപകാരമുണ്ടായല്ലോ...!
സന്ദേശങ്ങൾ എല്ലാവരും പ്രവർത്തികളിൽ കൂടി വരുത്തിയെങ്കിൽ...അല്ലേ ഭായ്.

ente lokam said...

കൊച്ചു കഥകളില്‍ സന്ദേശം ഉണ്ട്..എല്ലാവരും
അറിഞ്ഞു പ്രതികരിക്കേണ്ട സന്ദേശം ..

കുസുമം ആര്‍ പുന്നപ്ര said...

നന്നായി എവുതിയിരിക്കുന്നു.

mini//മിനി said...

കുഞ്ഞുകഥയാണെങ്കിലും വലിയ സന്ദേശങ്ങൽ.

Echmukutty said...

എഴുത്ത് നന്നായിട്ടുണ്ട്.
രണ്ടാമത്തെ കഥയിലെ ഇംഗ്ലീഷ് വേനമെങ്കിൽ ഒഴിവാക്കാമായിരുന്നു.
ഇനിയും ധാരാളം എഴുതു.

usman said...

അപ്രിയസത്യങ്ങൾ... നന്നായി.

ബിഗു said...

പ്രിയപ്പെട്ട കൂട്ടുകാരെ,

മലയാളത്തിലെ പല പ്രമുഖ എഴുത്തുകാര്‍ക്കും നേരിടേണ്ടി വന്ന ഗതികേടാണ്‌ ദുരാവസ്ഥക്ക് പ്രമേയമായത്.

പല രൂപത്തിലാണ്‌ ഇന്ന് സ്ത്രീപീഢനങ്ങള്‍ അരങ്ങേറുന്നത്. പലരും കേട്ടു പറഞ്ഞ അറിവ് വെച്ചാണ്‌ ഞാന്‍ 'സന്ദേശമ്' എഴുതിയത്. ആ എസ്.എം.എസ് എനിക്ക് കിട്ടിയപ്പോള്‍ തന്നെ എന്റെ മനസ്സില്‍ 'സന്ദേശം' എന്ന കഥയും ജനിച്ചു.

നിങ്ങളുടെ വിലയേറിയ പ്രോത്സാഹനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

എന്ന്

നിങ്ങളുടെ സ്വന്തം ബിഗു

Kadalass said...

കഥയിലെ ‘മെസ്സേജിൽ’ നല്ലൊരു മെസ്സേജുണ്ട്.
നല്ല എഴുത്ത് തുടരുക
എല്ലാ ആശംസകളും നേരുന്നു.