Tuesday, February 8, 2011

കാലം തെറ്റി വന്ന ദേശാടനകിളി - 1

രംഗം 1

2010 മാര്‍ച്ച് 10 സമയം രാത്രി പത്തു മണി.

ലാപ്പ്ടോപ്പ് ഓഫ് ചെയ്ത് വിനു മൊഫൈല്‍ കൈയിലെടുത്തു.

ഇതുവരെ കാണാത്ത രാഗിയുമായി കുറച്ച് ദിവസം കൊണ്ട് ഇത്ര മാത്രം അടുത്ത് ഒരു സൈബര്‍ കടങ്കകഥയായി അവനു തോന്നി.

അവന്‍ രാഗിയെ വിളിച്ചു. അവള്‍ അവന്റെ കോളിനായി കാത്തിരിക്കുകയായിരുന്നു. ആദ്യ റിംഗ് കഴിയും മുന്‍പേ രാഗി ഫോണെടുത്തു.

വിനു കസേരയില്‍ നിന്നു എഴുന്നേറ്റ് കിടക്കയിലേക്ക് ചാഞ്ഞ് മധുരഭാക്ഷണം തുടങ്ങി.

രംഗം 2

2010 മാര്‍ച്ച് 10 സമയം രാത്രി പന്ത്രണ്ടു മണി.

ബെഡ്‌ലാമ്പിന്റെ വെളിച്ചത്തില്‍ തലയണയെ കെട്ടിപ്പിടിച്ച് കിടന്നുകൊണ്ട് ഉറക്കചടവോടെ വിനു സംസാരം ​തുടരുന്നു.

രംഗം 3

2010 മാര്‍ച്ച് 11 സമയം പുലര്‍ച്ച രണ്ടു മണി.

ബെഡ്‌ലാമ്പിന്റെ വെളിച്ചത്തില്‍ തലയണയെ ഒരു പ്രിയതമയെന്ന പോലെ കെട്ടിപ്പിടിച്ച് കിടന്നുകൊണ്ട് വിനു ശാന്തനായി ഉറങ്ങുന്നു.

രംഗം 4

2010 മാര്‍ച്ച് 11 സമയം രാവിലെ ഒന്‍പതര മണി.


ഒറ്റ നോട്ടത്തില്‍ മനോഹരമെന്ന് പറയാവുന്ന ശീതീകരിച്ച ഓഫീസില്‍ വിനു പ്രവേശിച്ചു. സഹപ്രവര്‍ത്തകരോട് സുപ്രഭാതം ​പറഞ്ഞ് തന്റെ ചെയറില്‍ ഇരുന്നു വിനു കംപൂട്ടര്‍ ഓണ്‍ചെയ്തു.

അടുത്തിരിക്കുന്ന ജോണ്‍സന്‍ ഒരു നീണ്ട മൂളലിന്റെ അകമ്പടിയോടെ ഉറക്കക്ഷീണം ബാധിച്ച അവന്റെ കണ്ണുകളെ നോക്കി അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിച്ചു.

അല്പം നാണത്തോടെ ആ പുഞ്ചിരി എറ്റുവാങ്ങി. അവന്‍ ജോലിയില്‍ മുഴുകി.

രംഗം 5

2010 മാര്‍ച്ച് 11 സമയം രാവിലെ പതിനൊന്നേകാല്‍


ജാവ പ്രോഗ്രാമിംഗ് കുറിച്ചുള്ള ഒരു ഇ-പുസ്തകം ശ്രദ്ധയോടെ വായിക്കുന്ന വിനു.

നിനച്ചിരിക്കാതെ നെറ്റ്വര്‍ക്ക് മെസഞ്ചറില്‍ അവന് എം.ഡിയുടെ ഒരു സന്ദേശം വന്നു. "Pls come 2 conference room"

ആകാംഷയോടെ വിനു കോണ്‍ഫറസ് റുമിലേക്ക് നടന്നു.

രംഗം 6

എം.ഡിയും ബിസിനസ്സ് ഹെഡും പ്രോജകറ്റ് മാനേജരും കോണ്‍ഫറന്‍സ് റൂമില്‍ വിനുവിനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ഭവ്യതയോടെ വിനു കോണ്‍ഫറന്‍സ് റൂമിലേക്ക് കയറി.

തന്റെ പേരിനെ അനര്‍ത്ഥമാക്കും വിധം അവന്‍ ഇരുന്നു. അപ്പോഴും വിനുവിന്റെ മുഖത്ത് ആകാംഷാഭാവം കത്തിനില്‍ക്കുന്നുണ്ടായിരുന്നു.

ഒന്ന് മുരടനക്കിയ ശേഷം പാതി ഇംഗ്ലീഷിലും പാതി മലയാളത്തിലുമായി എം.ഡി കാര്യം വിവരിച്ചു.

ജെഫ്രി എന്നു പേരുള്ള ഒരു അലാസ്കകാരന്‍ പുതിയ പ്രോജക്റ്റ് ഓഫര്‍ തന്നിരിക്കുന്നു. അഹമ്മാദാബാദിലെ ഒരു കമ്പനി പരമാവധി കുളമാക്കിയതാണ്‌ ആ പ്രോജക്റ്റ്. അതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളും ഒരാഴ്ച്ചകൊണ്ട് തീര്‍ത്ത് ആ പ്രോജക്റ്റ് നമുക്ക് ഡെലിവര്‍ ചെയ്യണം. വിനു ഈ ടാസ്ക് ഒരു ചലഞ്ചായി എറ്റെടുക്കണം.

ബിസിനസ്സ് ഹെഡും പ്രോജെക്റ്റ് മാനേജരും തലകുലുക്കി എം.ഡിയുടെ അഭിപ്രായം ശരിവെച്ചു.

അവന്റെ മുഖത്തെ ആകാംഷഭാവം പരിഭ്രമത്തിലേക്ക് വഴിമാറി.

എം.ഡി.സംസാരം ​തുടര്‍ന്നു.

ജെഫ്രി പ്രൊജക്റ്റ് ഡോക്യൂമെന്റ്സ് അയച്ചിട്ടുണ്ട് ഞാന്‍ അത് വിനുവിന്‌ ഇപ്പോള്‍ തന്നെ അയച്ചുതരാം. വിനു ഇന്നു അത് വായിക്കണം. ഇന്നു രാത്രി ജെഫ്രി നമുക്ക് സോഴ്സ് കോഡ് അയച്ചു തരും. എന്താ റെഡിയല്ലേ?

അവന്‍ സമ്മതമെന്ന് തലയാട്ടി.

ഓര്‍മ്മിപ്പിക്കാന്‍ എന്നവണ്ണം അയാള്‍ പറഞ്ഞു ഈ പ്രോജക്റ്റ് നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്‌. ഇതു നമ്മള്‍ നീറ്റായി റ്റെമിനു ഡെലിവര്‍ ചെയ്താല്‍ നമുക്ക് ലഭിക്കാന്‍ പോവുന്നത് കോടികളുടെ പ്രോജക്റ്റ്സാണ്‌.

മൂന്ന് തലകളും അവനു ഭാവുകങ്ങള്‍ നേര്‍ന്നു.

ഒരു ദീര്‍ഘ നിശ്വാസത്തിനുശേഷം അവന്‍ തന്റെ ചെയറിലേക്ക് നടന്നു.

രംഗം 7

2010 മാര്‍ച്ച് 11 സമയം ഉച്ച പന്ത്രണ്ടുമണി

ഭായശങ്കയോടെ ചെയറില്‍ വന്നിരുന്ന വിനുവിനോട് പുച്ഛത്തോടെ ജോണ്‍സണ്‍ ചോദിച്ചു പണികിട്ടിയല്ലെ?

ഉം. വിനു മറുപടി ഒരു മൂളലില്‍ ഒതുക്കി.

അപ്പോഴേക്കും അവന്റെ മെയിലില്‍ പ്രോജക്റ്റിന്റെ ഡോക്യൂമെന്റ്‌സ് വന്നിരുന്നു. മൌനപ്രാര്‍ത്ഥനയോടെ അവന്‍ ഡോക്യൂമെന്റ്‌സ് ഡൌണ്‍ലോഡ് ചെയ്യാനിട്ടു. ആ പ്രാര്‍ത്ഥന ഡൌണ്‍ലോഡിംഗ് കഴിയും വരെ തുടര്‍ന്നു. ഡൌണ്‍ലോഡിംഗ് കഴിഞ്ഞ ഉടനെ അവന്‍ ഡോക്യൂമെന്റ്‌സ് വായിക്കാന്‍ തുടങ്ങി.

രംഗം 8

2010 മാര്‍ച്ച് 11 സമയം ഉച്ച മൂന്നേകാല്‍

ഡോക്യൂമെന്റ്‌സ് വായനയില്‍ മുഴുകിയിരുന്ന അവനെ പ്രോജക്റ്റ് മാനേജര്‍ വന്ന് തട്ടിയുണര്‍ത്തി. പിന്നെ പുഞ്ചിരിച്ചുകൊണ്ട് ബുദ്ധിമുട്ടില്ലല്ലോ എന്ന് തിരിക്കി.

ഒരു വിളറിയ ചിരിയായിരുന്ന അവന്റെ മറുപടി.

ഒന്നുകൂടി അവന്റെ തോളത്ത് തട്ടി ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് അയാള്‍ നടന്നകന്നു.

രംഗം 9

2010 മാര്‍ച്ച് 11 സമയം വൈകുന്നേരം ആറര

ടാഗ് അഴിച്ചുവെച്ച് അവന്റെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി പുറത്തേക്ക് നടന്നു. വിനു അപ്പോഴും ഡോക്യൂമെന്റ്സ് വായിക്കുന്നു.

രംഗം 10

2010 മാര്‍ച്ച് 11 സമയം രാത്രി എട്ടേകാല്‍

വിനു അമ്മയെ വിളിച്ചു വരാന്‍ വൈകുമെന്നു അറിയിച്ച് വായന തുടരുന്നു.


രംഗം 11


2010 മാര്‍ച്ച് 11 സമയം രാത്രി പത്തെപതിനൊന്ന്


കംപൂട്ടര്‍ ഓഫ് ചെയ്ത് വിനു കസേരയില്‍ നിന്ന് എഴുന്നേറ്റു. അവന്‍ വളരെ ക്ഷീണിതനായിരുന്നു. ലെറ്റ് ഓഫ് ചെയ്ത് അവന്‍ ഓഫീസിന്റെ വെളിയിലേക്ക് നടന്നു. അവന്‍ പുറത്ത് കടന്നതും സെക്യൂരിറ്റി ഓഫീസിന്റെ ഷട്ടര്‍ താഴ്ത്തി.

രംഗം 12

2010 മാര്‍ച്ച് 11 സമയം രാത്രി പത്തേമുക്കാല്‍

ക്ഷീണിതനായി ഭക്ഷണം കഴിക്കുന്ന വിനു. കറിക്കളുടെ മുന്‍പിലിരുന്ന് വാത്സല്യത്തോടെ അവനെ നോക്കിയിരിക്കുന്ന അമ്മ. അച്ഛന്‍ തൊട്ടടുത്ത മുറിയിലിരുന്ന് വാര്‍ത്ത കാണുന്നു.

അവന്‍ അമ്മയോട് മീന്‍ കറിയും തോരനും വിളമ്പി തരാന്‍ പറഞ്ഞു.

അല്‍പം ​കൂടി ചോറ്‌ കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചെങ്കിലും അവനത് സ്നേഹപൂര്‍വ്വം 'വേണ്ടമ്മേ' എന്നു പറഞ്ഞ് നിരസിച്ചു.

രംഗം 13

2010 മാര്‍ച്ച് 11 സമയം രാത്രി പതിനൊന്നെ അഞ്ച്


ബെഡ്‌ലാംപിന്റെ വെളിച്ചത്തില്‍ കിടക്കയില്‍ ക്ഷീണിതനായി കിടക്കുന്ന വിനു. അവശതയോടെ അവന്‍ മൊഫൈല്‍ കൈയിലെടുത്തു, രാഗിയുടെ ആറ്‌ മിസ്ഡ് കോള്‍ മൊഫൈല്‍ സ്ക്രീനില്‍ തെളിഞ്ഞു. അവന്‍ അവളെ വിളിച്ചു. അവളുടെ സ്വരത്തില്‍ ഗൌരവം കലര്‍ന്നിരുന്നു. പുതിയ പ്രോജക്റ്റിനെ പറ്റി പറഞ്ഞ് അവന്‍ ഫോണ്‍ വെച്ച് നിദ്രയെ പുല്‍കി.

[ തുടരും ]

20 comments:

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആദ്യമായാണിവിടെ..
കൊള്ളാം..
നന്നായിരിക്കുന്നു..

Bijith :|: ബിജിത്‌ said...

2010 മാര്‍ച്ചില്‍ നിന്നും ഇന്നത്തെ ദിവസം എത്തുമ്പോഴേക്കും വളരെ വൈകല്ലേ...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

lekshmi. lachu said...

അടുത്തത് വേഗം പോരട്ടെ..

ജന്മസുകൃതം said...

തുടരു ...നന്നായിരിക്കുന്നു..

Unknown said...

ഞാനും ഇവിടെ ആദ്യമാണെന്നു തോന്നുന്നു.(ഞാനും ഒരു പുതുമുഖമാണേ..) എഴുത്തു നന്നായിട്ടുണ്ട്, നല്ല ഒഴുക്കുണ്ട്, അഭിനന്ദനങ്ങള്‍!
(പിന്നെ ഒരു സ്വകാര്യം, സായിപ്പിന്റെ ഭാഷ പരമാവധി ഉപേക്ഷിക്കുന്നതാണ് എനിക്കിഷ്ടം.)

Unknown said...

:)

എഴുത്ത് ജീവിതത്തിനോടടുത്ത് നില്‍ക്കുന്നു..

സാബിബാവ said...

വായിക്കാം ഇനിയും

SUJITH KAYYUR said...

thudaruka.ashamsakal.

Manoraj said...

ഇവിടെ ആദ്യം വരികയാണ്. തുടക്കമെന്ന നിലക്ക് കൂടുതല്‍ അഭിപ്രായം പറയുന്നില്ല. ഒന്നുകൂടെ മനോഹരമാക്കാന്‍ ശ്രമിക്കൂ.

mini//മിനി said...

തുടരുക, കാത്തിരിക്കുന്നു,

ente lokam said...

തുടക്കം നന്നായിട്ടുണ്ട് വലിച്ച്
നീട്ടാതെ ഇങ്ങനെ തന്നെ വരട്ടെ
രണ്ടാം ഭാഗം ..ആശംസകള്‍ .

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു സൈബർ ജീവിയുടെ ജീവിത ദുരിതങ്ങളുടെ തുടക്കമാണെല്ലേ...

നികു കേച്ചേരി said...

ശൈലി നന്നായിരിക്കുന്നു.വല്ലാതെ തുടരനാക്കാതെ നന്നായി അവസാനിപ്പിക്കുമെന്ന് കരുതുന്നു.

Sidheek Thozhiyoor said...

പെട്ടെന്നായിക്കോട്ടെ അടുത്തത് , നല്ല ആശയമാണ് ..ആശംസകള്‍ .

fareeda.... said...

waiting for next part..........

Echmukutty said...

അടുത്ത ഭാഗം വരട്ടെ.........

Umesh Pilicode said...

കൊള്ളാം..
നന്നായിരിക്കുന്നു..

പട്ടേപ്പാടം റാംജി said...

ഒരു വീഡിയോ ചിത്രീകരണത്തിനു വേണ്ടി എഴുതുന്നതാണോ എന്ന് സംശയം തോന്നി. ആറ്റിക്കുറുക്കിയ വരികളിലൂടെ കഥകള്‍ വിരിയുന്നത് ഇഷ്ടപ്പെട്ടു. തുടക്കം നന്നായി ബിഗു.

ബിഗു said...

പ്രിയപ്പെട്ട കൂട്ടുകാരെ,

ആറു മാസം മുന്‍പ്‌ ഒരു വൈകുന്നേര വെടിവട്ടത്തിലാണ്‌ ഒരു ഷോര്‍ട്ട് ഫിലിം എടുത്താല്ലോ എന്ന് ഞങ്ങള്‍ക്ക് തോന്നിയത്. ആ ഷോര്‍ട്ട് ഫിലിമിനു വേണ്ടിയാണ്‌ ഞാന്‍ ഇതു എഴുതിയത്. കാലത്തിന്റെ കളികൊണ്ട് അത് നടന്നില്ല. കഴിഞ്ഞ ആഴ്ച സുഹൃത്തിനു വേണ്ടി ഒരു പുസ്തകം തപ്പിയപ്പോള്‍ ഇവന്റെ കൈയിലെത്തി അപ്പോ തോന്നി പോസ്റ്റിയാല്ലോ എന്ന്. ഇതിലെ വിനു എനിക്ക് അടുത്ത് പരിച്ചയമുള്ളവരുടെ ഒരു സംയോജിത പതിപ്പാണ്‌. നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ക്ക് ഹൃദയം ​നിറഞ്ഞ നന്ദി.

Unknown said...

ithil nalla clear aaanu .....nalla screen ply

all the best