Wednesday, February 9, 2011

കാലം തെറ്റി വന്ന ദേശാടനകിളി - 2

രംഗം 14

സമയം 2010 മാര്‍ച്ച് 12 രാവിലെ പത്തുമണി

പ്രോജക്റ്റിന്റെ സോഴ്സ് കോഡ് ഡൌണ്‍ലോഡ് ചെയ്ത് വിനു കോഡിംഗ് ആരംഭിച്ചു.

രംഗം 15

സമയം 2010 മാര്‍ച്ച് 12 രാവിലെ പതിനൊന്നേകാല്‍

എം.ഡിയും ബിസിനസ്സ് ഹെഡും പ്രോജക്റ്റ് മാനേജറും വിനുവിന്റെ അടുത്ത് വന്നു ആശംസകള്‍ നേര്‍ന്നു.

മുന്ന് മണിക്ക് ഒരു മീറ്റിംഗ് വെയ്ക്കാം എന്ന നിര്‍ദ്ദേശം വെച്ച ശേഷം അവര്‍ നടന്നകന്നു.

രംഗം 16

സമയം 2010 മാര്‍ച്ച് 12 ഉച്ച രണ്ടേ ഇരുപത്തിയൊന്ന്

പ്രോജക്റ്റിന്റെ പരിതാപകരമായ അവസ്ഥ കണ്ട് തകര്‍ന്നിരിക്കുന്ന വിനുവിനെ ജോണ്‍സണ്‍ ആശ്വസിപ്പിക്കുന്നു. വിനു നിരാശയോടെ മോണിറ്ററിലേക്ക് നോക്കി ജോലി തുടരുന്നു.

രംഗം 17

സമയം 2010 മാര്‍ച്ച് 12 ഉച്ച മൂന്നേ ഒന്‍പത്


കോണ്‍ഫറണ്‍സ് റൂമിലെ കംപ്യൂട്ടര്‍ മോണിറ്ററില്‍ ചൂണ്ടികാണിച്ച് പ്രോജക്റ്റിന്റെ പരിതാപകരമായ അവസ്ഥ വിവരിക്കുകയാണ്‌ വിനു.

എം.ഡിയും ബിസിനസ്സ് ഹെഡും പ്രോജക്റ്റ് മാനേജറും ഗൌരവത്തോടെ അവന്റെ വിവരണം ശ്രദ്ധിക്കുന്നുണ്ട്.

കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും ഇല്ലാതെ പ്രോജക്റ്റ് തീര്‍ക്കാന്‍ പറ്റില്ലെന്ന് അടിവരയിട്ടുകൊണ്ട് വിനു വിവരണം നിര്‍ത്തി.

അല്പനേരത്തെ ആലോച്ചനക്ക് ശേഷം എം.ഡി പറഞ്ഞു നമുക്ക് ഇത് എങ്ങനെയെങ്കിലും പറഞ്ഞ സമയത്തിനു തീര്‍ക്കണം. ജെഫ്രി
നമുക്ക് ഒരു ടേണിംഗ് പോയന്റാണ്‌.

ബിസിനസ്സ് ഹെഡും പ്രോജക്റ്റ് മാനേജറും ആ നിര്‍ദ്ദേശം തലകുലുക്കി അംഗീകരിച്ചു.

സാര്‍, പ്ലീസ് ഇത് രണ്ടാഴ്ച്ചയില്ലാതെ നടക്കില്ല, ചിലപ്പോ പിന്നെയും നീണ്ടേക്കാം അത്രയും മോശമാണ്‌ കോഡിംഗ്. അവന്‍ ഒരിക്കല്‍ കൂടി
അപേക്ഷിച്ചു.

ഒന്നു കൂടി ആലോച്ചിച്ച ശേഷം എം.ഡി പറഞ്ഞു. വിനു നാളെയും മറ്റന്നാളും വര്‍ക്ക് ചെയ്യൂ. എന്നിട്ട് ആ ലീവ് വെറെയെന്നെങ്കിലും
ഏടുക്കു. ജെഫ്രിയെ ഞാന്‍ എങ്ങിനെയെങ്കിലും പറഞ്ഞു നിര്‍ത്താം നോക്കാം.

നിരാശ ഉള്ളില്‍ ഒതുക്കി വിനു ആ തിരുമാനം അംഗീകരിച്ചു.

രംഗം 18

സമയം 2010 മാര്‍ച്ച് 12 രാത്രി എട്ടേമുപ്പത്തിയഞ്ച്

തനിച്ചിരുന്ന് വിനു കോഡിംഗ് ചെയ്യുന്നു. ക്ഷീണം അകറ്റാന്‍ അവന്‍ ഇടക്കിടെ തുവാലകൊണ്ട് മുഖം തുടക്കുന്നുണ്ട്.

രംഗം 19

സമയം 2010 മാര്‍ച്ച് 12 രാത്രി പന്ത്രണ്ടേമുക്കാല്‍

ബെഡ്‌ലാംപിന്റെ വെളിച്ചത്തില്‍ കിടക്കയില്‍ അവശതയോടെ വിനു കിടക്കുന്നു. അവന്‍ മൊഫൈല്‍ കൈയിലെടുത്തു, രാഗിയുടെ നാല്‌ മിസ്ഡ് കോള്‍ മൊഫൈല്‍ സ്ക്രീനില്‍ തെളിഞ്ഞു. അവന്‍ അവള്‍ക്ക് എസ്.എം.സ് അയച്ചു 'Sweet heart i miss u. I am in a tight schedule. Sorry da i catch u later. Umma on cheeks and lips'.

രംഗം 20

സമയം 2010 മാര്‍ച്ച് 13 രാവിലെ പത്തുമണി


അവധിയുടെ ആലസ്യത്തെ പറിച്ചെറിഞ്ഞ് വിനു ഓഫീസിലെത്തി. സെക്യൂരിറ്റി അവനെ സഹതാപത്തോടെ നോക്കി.

വിനു ആളൊഴിഞ്ഞ ഓഫീസിനകത്തു കയറി കോഡിംഗ് തുടങ്ങി.


രംഗം 21


സമയം 2010 മാര്‍ച്ച് 19 പുലര്‍ച്ചെ മൂന്നേ പതിനാല്‌


ഓട്ടോയില്‍ വിനു വീട്ടിലേക്ക് പോവുന്നു.

മുഖത്ത് വളര്‍ന്നിരിക്കുന്ന കുറ്റി രോമങ്ങളെ അലസമായി തഴുകി അവന്‍ ഓര്‍ത്തു.

അച്ഛ്നോടും അമ്മയോടും രാഗിയോടും മനസു തുറന്ന് സംസാരിച്ചിട്ട് ഒരാഴ്ച്ച കഴിഞ്ഞിരിക്കുന്നു. ഈ ശനിയും ഞായറും ഓഫീസില്‍ ബലി കഴിക്കണ്ടിവരും. ഈ വൃത്തികെട്ട പ്രോജക്റ്റ് വന്നിരുന്നിലെങ്കില്‍ ഈ ആഴ്ച്ച അവളെ കാണാന്‍ കൊല്ലത്തു പോവാമായിരുന്നു. ഇതിനകം ഒരു അന്‍പതു തവണയെങ്കിലും അവള്‍ വിളിച്ചു കാണും. ഈ പ്രോജക്റ്റ് തുടങ്ങിയ ശേഷം ആകെ അവളോട് സംസാരിച്ചത് അരമണിക്കുര്‍ ആയിരിക്കും. അവള്‍ എന്ത് കരുതുമോ ആവോ?

ഈ പ്രോജക്റ്റ് ഇനിയും നീളുമെന്നാ തോന്നുന്നത്. ഒരേയൊരു ആശ്വാസം ആദ്യം ഇത്തിരി ഈര്‍ഷ കാണിച്ചെങ്കിലും ഇപ്പോള്‍ എം.ഡിയും ജെഫ്രിയും സംതൃപ്തരാണെന്നുള്ളതാണ്‌.

രംഗം 22

സമയം 2010 മാര്‍ച്ച് 23 പുലര്‍ച്ചെ നാലെ നാല്പത്ത്


നിശബ്ദത തളം കെട്ടിയ ഓഫിസില്‍ വിനുവിന്റെ അട്ടഹാസം മുഴങ്ങി. അവന്‍ സന്തോഷം കൊണ്ട് ആര്‍ത്തു വിളിച്ചു. ഒടുവില്‍ ആ എവറസ്റ്റ് താന്‍ കീഴടക്കിയിരിക്കുന്നു.

പ്രോജക്റ്റ് ടെസ്റ്റിംഗിനു സബ്മിറ്റു ചെയ്തശേഷം അവന്‍ ഓഫിസില്‍ നിന്നിറങ്ങി.

സെക്യൂരിറ്റിക്ക് ഒരു സ്പെഷല്‍ സലാം കൊടുക്കാനും വിനു മറന്നില്ല.

അവന്റെ ചുണ്ടില്‍ റാഫിയും കിഷോര്‍ കുമാറും മാറി മാറി തത്തികളിച്ചു.


രംഗം 23


സമയം 2010 മാര്‍ച്ച് 23 ഉച്ച ഒന്നര


വിനു ഓഫീസിലെത്തി. അവന്‍ നേരെ ടെസ്റ്റിംഗ് ഹെഡിന്റെ അടുത്തു ചെന്നു. ഇതു വരെ ഡിസൈന്‍ ബഗ് അല്ലാതെ ഫംഗ്ഷണല്‍ ബഗ് ഒന്നു കിട്ടിയില്ലെന്ന് അയാള്‍ അറിയിച്ചു.

ചെയറില്‍ എത്തും മുന്‍പേ പ്രോജക്റ്റ് മാനേജര്‍ അവനെ ഓടിയെത്തി അഭിനന്ദിച്ചു.

രംഗം 24

സമയം 2010 മാര്‍ച്ച് 23 വൈകുന്നേരം ആറര

വിനു രാഗിയെ വിളിച്ചു. അവളുടെ നംബര്‍ അപ്പോഴും ബിസ്സിയായിരുന്നു. ഇത് അവന്റെ ഏഴാമത്തെ കോള്‍ ആയിരുന്നു. വിനുവിന്‌ ഹൃദയത്തില്‍ ഒരു മുറിവേറ്റ പോലെ തോന്നി

രംഗം 25

സമയം 2010 മാര്‍ച്ച് 23 രാത്രി ഒന്‍പതര


ദിവസങ്ങള്‍ക്കുശേഷം അവന്‍ കുടുംബസമേതം അത്താഴം കഴിച്ചു.

ഉറക്കറയിലെത്തിയ ഉടനെ വിനു രാഗിയെ വീണ്ടും വിളിച്ചു. അവളുടെ നംബര്‍ അപ്പോഴും ബിസ്സിയായിരുന്നു.

രാഗിയുടെ അവഗണന അവനെ വല്ലാതെ അലട്ടി.

രംഗം 26

സമയം 2010 മാര്‍ച്ച് 23 രാത്രി പത്തേ ഇരുപത്ത്

വിനു രാഗിയെ വീണ്ടും വിളിച്ചു. അവളുടെ നംബര്‍ അപ്പോഴും ബിസ്സിയായിരുന്നു.

ഫോണ്‍ കിടക്കയുടെ മൂലയിലേക്കെറിഞ്ഞ് അവന്‍ ഉറങ്ങാന്‍ കിടന്നു.

രംഗം 27

സമയം 2010 മാര്‍ച്ച് 24 രാവിലെ എട്ടു മണി

വിനു രാഗിയെ വീണ്ടും വിളിച്ചു. അവളുടെ ഫോണ്‍ ഓഫ് ആയിരുന്നു.

രംഗം 28

സമയം 2010 മാര്‍ച്ച് 24 രാവിലെ പതിനൊന്നു മണി

വിനു രാഗിയെ വീണ്ടും വിളിച്ചു. അവന്റെ ഇന്നത്തെ പതിനൊനാമത്തെ ശ്രമമായിരുന്നു അത്. അവളുടെ ഫോണ്‍ അപ്പോഴും ഓഫ് ആയിരുന്നു.


രംഗം 29


സമയം 2010 മാര്‍ച്ച് 24 വൈകുന്നേരം നാലു മണി


ഓഫീസിലെ മീറ്റിംഗ് ഹാളില്‍ എല്ലാവരും ഒത്തു കൂടിയിരിക്കുന്നു. എം.ഡിയും പ്രോജക്റ്റ് മാനേജറും വിനു വാനോളം പുകഴ്ത്തി.

എം.ഡി അവനു ഒരു സ്വര്‍ണനാണയവും ഒരു കുപ്പി ഷാംപെയ്നും സമ്മാനിച്ചു. കൂടെ ഒരു ഓര്‍മ്മപെടുത്തലും നാളെ ഷേവ് ചെയ്ത് മിടുക്കനായി വരണം.

സഹപ്രവര്‍ത്തകര്‍ അവനെ തേനിച്ചക്കളെ പോലെ പൊതിഞ്ഞു.

രംഗം 30

സമയം 2010 മാര്‍ച്ച് 24 വൈകുന്നേരം എഴു മണി

വിനു ആഘോഷങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തി.

അവന്‍ രാഗിയെ വീണ്ടും വിളിച്ചു. അവളുടെ നംബര്‍ അപ്പോള്‍ ബിസ്സിയായിരുന്നു.

അവള്‍ ഫോണ്‍ എടുക്കാത്ത വിഷമം മറച്ചു പിടിച്ച് അവന്‍ ദിവസങ്ങള്‍ക്കുശേഷം അച്ഛന്റെയും അമ്മയുടെയും കൂടെയിരുന്നു ടി.വി. കണ്ടു. പക്ഷെ എല്ലാ പരിപാടികളും അവന്‌ അരോചകമായി തോന്നി.

രംഗം 31


സമയം 2010 മാര്‍ച്ച് 24 രാത്രി പത്തര


അവന്‍ രാഗിയെ പത്തൊന്‍പതാം തവണയും വിളിച്ചു. അവളുടെ നംബര്‍ അപ്പോഴും ബിസ്സിയായിരുന്നു........

21 comments:

Unknown said...

Kollam

Bijith :|: ബിജിത്‌ said...

ബിഗുവേ, പറയാന്‍ ഞാന്‍ ആളല്ലെങ്കിലും ഒരു ചെറിയ ത്രെഡ് ഇത്ര നീട്ടി എഴുതണമായിരുന്നോ.. അവതരണം വ്യത്യസ്തമായിരുന്നെങ്കില്‍ കൂടെ...

പിന്നെ, ഒരു 10 മിനിറ്റ് കഥ മൂന്നു മണിക്കൂറിലേറെ പരത്തി പറഞ്ഞതിന് കരന്‍ ജോഹറിന് കഴിഞ്ഞ ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടിയതാ...

Unknown said...

ഒരു മിനികഥ ....ഒരു നാടകം പോലെ അല്ലെങ്കില്‍ ഒരു ടെലി ഫിലിം പോലെ ..
കൊള്ളാം അവതരണം

Unknown said...

നല്ല അവതരണം. കൊള്ളാം.
ആശംസകള്‍!

ente lokam said...

വളരെ മനോഹരം ആയി ഒതുക്കി പറഞ്ഞ ഒരു കഥ .ജീവിതത്തിന്റെ തിരക്കുകളില്‍ സ്വയം മറന്നു ഇല്ലാതാകുമ്പോള്‍ അതോടൊപ്പം ഇല്ലാതാകുന്ന സ്നേഹ ബന്ദങ്ങളും ...നമുക്ക് വേണ്ടി കാത്തിരിക്കാതെ കടന്നു പോകുന്ന ലോകവും

അതോടൊപ്പം ഇന്നത്തെ കാലത്തെ ബന്ധങ്ങളുടെ അര്‍ഥം ഇല്ലായ്മയും കാത്തിരിപ്പിന്റെ വേദന ഒട്ടും
ഏറ്റു വാങ്ങാന്‍ തയാറില്ലാത്ത പുതു തലമുറയും പിന്നെ cyber ലോകത്തെ അദ്ഭുതങ്ങളും നൈമിഷികതയും. വളരെ നന്നായി .അഭിനട്നങ്ങള്‍ ..രണ്ട് ഭാഗം ആകിയത് വായനയെ മുഷിപ്പിക്കാതെ കഴിക്കുകയും ചെയതു ..

ente lokam said...

പറയാന്‍ മറന്നു.ഒരു മിനി കഥയുടെ ത്രെഡ്
ആണെങ്കിലും അവതരണത്തിലെ പുതുമ
ആ ന്യുനത വ്യക്തം ആയി മായിച്ചു കളഞ്ഞു എന്ന് തന്നെ പറയണം..

ഒരു യാത്രികന്‍ said...

അവതരണ ശൈലി തന്നെ ശ്രദ്ദേയം. അതുകൊണ്ട് വായനക്ക് ഒഴുക്കുകിട്ടി.ഒരു ആറ്റി ക്കുറുക്കലിന് സാധ്യത തീര്‍ച്ചയായും ഉണ്ട്.....സസ്നേഹം

സാബിബാവ said...

കഥ നല്ലതായി തോന്നി ഈ എഴുത്ത് ശൈലി ഇഷ്ട്ടായി ബന്ധങ്ങളൊക്കെ അത്രയെ കാനൂ തിരിച്ചു കൊടുക്കാന്‍ വൈകിയാല്‍ അവര്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പറക്കും

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

തുടക്കത്തിലെ വായനാ സുഖം അവസാനം കിട്ടിയില്ലെന്നൊരു തോന്നല്‍...(ചിലപ്പോ എന്റെ മാത്രം തോന്നലാവാം)...രാഗിയുടെ സ്നേഹം ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ വിനുവിന്റെ അവസ്ഥ അവള്‍ മനസിലാക്കി മുന്നോട്ട് പോകണമായിരുന്നു.അവതരണം കൊള്ളാം...

the man to walk with said...

വളരെ ഇഷ്ടായി

ആശംസകള്‍

SUJITH KAYYUR said...

avatharanam nannaayi

ജന്മസുകൃതം said...

അവതരണത്തിലെ പുതുമ കൊള്ളാം.
നന്നായി എഴുതി.ഒരു തിരക്കഥപോലെ വായിച്ചു പോയി.

പട്ടേപ്പാടം റാംജി said...

ആദ്യഭാഗം ഒരു മണിക്കൂര്‍ മുന്‍പാണ് വായിച്ചത്. വേറെ ചില പോസ്റ്റുകള്‍ കൂടി വായിച്ച് എത്തിയപ്പോഴാണ് രണ്ടാം ഭാഗവും കാണുന്നത്.
യുവമാനസ്സിന്റെ ജോലിക്കിടയില്‍ സ്വകാര്യദുഃഖങ്ങള്‍ മനസ്സിനെല്പിക്കാവുന്ന പോറലുകള്‍ ഇന്നത്തെ സാഹചര്യത്തിലൂടെ കടന്നുപോകുന്നത് പുതിയ ഭാവത്തില്‍ പറഞ്ഞത്‌ ഇഷ്ടപ്പെട്ടു.

Vivek Krishna said...

പ്രത്യേകിച്ച് പുതുമയില്ലാത്ത ഒരു വിഷയം പുതുമയാര്‍ന്ന അവതരണ മികവോടെ ഗംഭീരമാക്കിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ ഭിഗുവേട്ടാ....

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ അവതരണരീതിക്ക് ഒരു കൈയ്യടി..കേട്ടൊ ബിഗു.

നികു കേച്ചേരി said...

നന്നായി ഇനിയും നീട്ടാതിരുന്നത്,നല്ല രീതിയിൽ പറഞ്ഞുതുടങ്ങി ഒരുവിധം അവസാനിപ്പിച്ചു.
ആശംസകൾ.

മാണിക്യം said...

കൊള്ളാം :)

Jishad Cronic said...

അവതരണം കൊള്ളാം...

Naushu said...

നന്നായിട്ടുണ്ട്...

ബിഗു said...

പ്രിയപ്പെട്ട കൂട്ടുകാരെ,

ആറു മാസം മുന്‍പ്‌ ഒരു വൈകുന്നേര വെടിവട്ടത്തിലാണ്‌ ഒരു ഷോര്‍ട്ട് ഫിലിം എടുത്താല്ലോ എന്ന് ഞങ്ങള്‍ക്ക് തോന്നിയത്. ആ ഷോര്‍ട്ട് ഫിലിമിനു വേണ്ടിയാണ്‌ ഞാന്‍ ഇതു എഴുതിയത്. കാലത്തിന്റെ കളികൊണ്ട് അത് നടന്നില്ല. കഴിഞ്ഞ ആഴ്ച സുഹൃത്തിനു വേണ്ടി ഒരു പുസ്തകം തപ്പിയപ്പോള്‍ ഇവന്റെ കൈയിലെത്തി അപ്പോ തോന്നി പോസ്റ്റിയാല്ലോ എന്ന്. ഇതിലെ വിനു എനിക്ക് അടുത്ത് പരിച്ചയമുള്ളവരുടെ ഒരു സംയോജിത പതിപ്പാണ്‌. നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ക്ക് ഹൃദയം ​നിറഞ്ഞ നന്ദി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചെറിയ എഡിറ്റിംഗ് ഒക്കെ നടത്തി ഷോര്‍ട്ട് ഫിലിം എടുക്കാമായിരുന്നു..