Saturday, May 15, 2010

അന്ന - 1



1991 ആഗസ്റ്റ്



അന്ന

ഞാന്‍ അന്ന ഒരു പാവം അനാഥ. ഓര്‍മ്മവെച്ച നാള്‍ മുതല്‍ നഗരത്തില്‍ നിന്നും ഏറെ അകലെയുള്ള സെന്റ് ജോണ്‍ അനാഥാലയത്തിലെ അന്തേവാസിയായിരുന്നു. ഇപ്പോള്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്.സി.ഫിസിക്സ് വിദ്യാര്‍ത്ഥിനി. താമസം കോളേജിനടുത്തുള്ള സി.എസ്.ഐ ഹോസ്റ്റലില്‍. സ്‌കോളര്‍ഷിപ്പുകള്‍ ഉള്ളതുകൊണ്ട് പഠനം തുടരുന്നു. ആദ്യമായിട്ടാണ്‌ ഞാന്‍ എന്റെ വളര്‍ത്തമ്മമാരെയും കളികുട്ടുകാരെയും പരിഞ്ഞിരിക്കുന്നത്. ആ വേര്‍പാട് ആദ്യ ദിവസങ്ങളില്‍ അസഹീനയായിമായിരുന്നെങ്കിലും ഇപ്പോള്‍ അത് ശീലമായി. എല്ലാ ആഴ്ച്ചയും അവരുടെ കത്തുകള്‍ എന്നെ തേടി വരാറുണ്ട്. കര്‍ത്താവിന്റെ കൃപകൊണ്ട് എനിക്ക് ഇവിടെ നല്ലൊരു കൂട്ടുകാരിയുണ്ട്, എന്റെ റൂംമേറ്റും ക്ലാസ്സ്‌മേറ്റുമായ ബെറ്റി.

ബെറ്റി

എന്റെ പേര്‌ ബെറ്റി. പിലാച്ചോട്ടില്‍ പ്ലാന്റേഷന്‍ ഉടമ പി.കെ.ആന്റണിയുടെയും മറിയാആന്റണിയുടെയും രണ്ടു പെണ്‍മക്കളില്‍ മൂത്തയാള്‍. അനിയത്തി ജസ്‌ന ഒന്‍പതാം ക്ലസില്‍ പഠിക്കുന്നു. അന്നയാണ്‌ എന്റെ റൂംമേറ്റ്. ഞങ്ങള്‍ എപ്പോഴും ഒരുമ്മിച്ചാണ്.

അലക്സ്

വീട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മുടിയാനായ പുത്രന്‍, രണ്ട് പെണ്‍മക്കള്‍ക്ക് ശേഷം ഉണ്ടായ ആണ്‍കുട്ടിയായതുകൊണ്ടും കൂട്ടത്തില്‍ ഇളയവനായതുകൊണ്ടും ലാളിച്ചു വഷളാക്കി. അപ്പന്‍ പ്രമുഖ വ്യവസായിയായ മാത്യൂസ് അമ്മ മേരി. ചേച്ചിമാര്‍ ഭര്‍ത്ത് വീടുകളില്‍ സുഖമായി കഴിയുന്നു. പഠനത്തില്‍ ഉഴപ്പനാണെങ്കിലും പാട്ട് എന്റെ ജീവനാണ്‌. പഞ്ചാര അടിച്ച് നടക്കലാണ്‌ പ്രധാന ഹോബി. ഈ കാര്യത്തില്‍ ഏത് പെണ്ണിനെയും പ്രേമിച്ച് വീഴ്ത്തും എന്ന ചങ്കുറ്റവുമാണ്‌ എന്റെ എറ്റവും വലിയ കൈമുതല്‍, പിന്നെ നെല്‍വിന്റെ പിന്തുണയും.

നെല്‍വിന്‍

ഞാന്‍ നെല്‍വിന്‍. അമേരിക്കന്‍ മലയാളികളായ ഫെര്‍ണ്ടാസിന്റെയും ക്ലാരയുടെയും രണ്ടാമത്തെ മകന്‍. ചേട്ടന്‍ എല്‍വിനും കുടുംബവും കാനഡയിലാണ്. പപ്പയുടെ അനിയന്‍ ജോസിളയപ്പന്റെയും,വല്ല്യമ്മച്ചിയുടെയും കൂടെയാണ്‌ താമസം. പിന്നെ പേരിന്ന് കുടുംബ ബിസനസ്സുകളില്‍ ഇളയപ്പനെ സഹായിക്കുന്നു. പ്രധാന ജോലി പ്രണയങ്ങളും ചുവന്ന വില്ലീസ് ജീപ്പില്‍ കറങ്ങി നടക്കലുമാണ്. ഒരു പ്രണയബന്‌ധവും മൂന്നുനാലു മാസത്തില്‍ കൂടുതല്‍ ഞാന്‍ നീട്ടാറില്ല.



1991 നവംബര്‍


അന്ന

ഞാനിപ്പോള്‍ സഹപാഠികളുടെയും അദ്ധ്യാപകരുടെയുടെയും കോളേജിലെ വായ്‌നോക്കികളുടെയും പ്രിയപ്പെട്ട വിദ്യര്‍ത്ഥിനിയാണ്. പ്രണയഭ്യര്‍ത്ഥനങ്ങളുടെ പ്രവാഹങ്ങളെ നിഷ്കരുണം അവഗണിച്ചു. വളര്‍ത്തമ്മമാരുടെയും കളികൂട്ടുകാരുടെയും കത്തുകള്‍ മുടുങ്ങാതെ വരാറുണ്ട്. എങ്കിലും ഉള്ളിന്റെ ഉള്ളില്‍ അനാഥയെന്ന ബോധം വേട്ടയാടുന്നു. ഇഷ്ടം പോലെ പണമുള്ളതിന്റെ ഒരു അഹങ്കാരവും ആര്‍ഭാടവുമില്ലാത ബെറ്റിയെ പോല ഒരു സ്‌നേഹിതയെ കിട്ടിയത് എന്റെ വലിയ ഭാഗ്യമാണ്‌. ചില വാരാന്ത്യങ്ങളില്‍ ബെറ്റിയുടെ വീട്ടില്‍ പോയി നില്‍ക്കാറുണ്ട്. നല്ല സ്നേഹമുള്ളവരാണ്‌ അവളുടെ വീട്ടുകാര്‍, പ്രത്യേകിച്ച് മമ്മിയും അനിയത്തിയും. എത്ര സുന്ദരമാണ്‌ ബെറ്റിയുടെ നാടും എസ്റ്റേറ്റും.

ബെറ്റി

ക്യാമ്പസ് ജീവിതം എത്ര മനോഹരമാണ്. അതിലുപരിയാണ്‌ അന്നയുടെ സ്നേഹം തുളുമ്പുന്ന സാമീപ്യം. ഇടക്കിടെ ഞാന്‍ സ്വയം പറയും ലോകത്തിലെ എറ്റവും വലിയ ഭാഗ്യവതികളില്‍ ഒരാളാണ്‌ ഞാനെന്ന്.

അലക്സ്

കോളേജില്‍ വരുന്നത് വല്ലപ്പോഴും ആയതുകൊണ്ട് അന്നയെ കാണാനും പരിച്ചയപ്പെടാന്നും വൈകി. ഒരു ആര്‍ഭാടവുമ്മില്ലാതെ തന്നെ എന്തു ഭംഗിയാണ്‌ അവളെ കാണാന്‍. പല വമ്പന്മാരും അവളെ വീഴ്ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടു എന്നു കേട്ടപ്പോള്‍ തന്നെ എന്റെ പുതിയ ഇരയെ ഞാന്‍ ഉറപ്പിച്ചു. ദിവസവും കോളേജില്‍ പോവാന്‍ ഒരു കാരണമായി. അന്നയെ സ്വന്തമാക്കാന്‍ പുതിയ പുതിയ പദ്ധതികള്‍ തന്നെ വേണ്ടി വരും. എന്തായാലും ഒരു നല്ല അവസരം ഒത്തുവരാതിരിക്കില്ല.

നെല്‍വിന്‍

വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ട് ഇപ്പോള്‍ ബിസിനസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാലും ദിവസവും അലക്‌സിനെ കാണും. മിക്കപ്പോഴും കള്ളു കുടിച്ച് പാട്ടു പാടി നേരം വെളുപ്പിക്കും. ഈയീടയായി അലക്‌സിന്റെ പ്രധാന സംസാരവിഷയം അന്നയാണ്‌.



1992 ജനുവരി



അന്ന

അഞ്ചുമാസത്തെ നീണ്ട ഇടവേളക്ക് ശേഷം ക്രിസ്തുമസ് ലീവിന്‌ ഞാന്‍ എന്റെ വീട്ടിലേക്ക് പോയി. അവിടെ എന്നെ വളര്‍ത്തമ്മമാരും കളികൂട്ടുകാരും കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ കൂടെ ക്രിസ്തുമസ് ആഘോഷിച്ചു. ഒരാഴ്ച്ച ബെറ്റിയെ പിരിഞ്ഞിരിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി. കോളേജിലെയും ഹോസ്റ്റലിലെയും പുതുവര്‍ഷാഘോഷം ​ഗംഭീരമായിരുന്നു. എന്റെ ആദ്യത്തെ പുതുവത്‌സരാഘോഷം. അലക്‌സ് എന്ന പുതിയൊരു ശല്യം പുറകെ കൂടിയിട്ടുണ്ട്.

ബെറ്റി

ജീവിതം സുഖകരമായി മുന്നോട്ട് പോകുന്നു. അന്നയുടെ പുറകെ നടക്കുന്ന പൂവാലന്മാരെ ഓടിക്കലാണ്‌ ഇപ്പോഴന്റെ പ്രധാന ജോലി.

അലക്സ്

അപ്പന്റെ ഒരുപാട് കാശ് പൊടിച്ച് തീര്‍ത്ത് ക്രിസ്തുമസും ന്യൂഇയറും കടന്നു പോയി. കൂറെ പുറകേ നടന്നെങ്കിലും അന്ന ഒരു ബാലികേറാമലയായി നില്‍ക്കുന്നു. ഇരുവരെ കണ്ട പെണ്ണുങ്ങളില്‍ നിന്ന് എത്രയോ വ്യത്യസ്‌തയാണവള്‍.

നെല്‍വിന്‍

ക്രിസ്തുമസും ന്യൂഇയറും കഴിഞ്ഞതോടെ ബിസിനസ്സിലെ തിരക്ക് കൂടി. ഒന്നിനും സമയമില്ലാതായിരിക്കുന്നു. ഈ മാസം അലക്‌സുമായി ഒന്നു ശരിക്കും കൂടാന്‍ പോലും പറ്റിയില്ല.



1992 മാര്‍ച്ച്


അന്ന

ആദ്യവര്‍ഷത്തെ ക്ലാസുകള്‍ കഴിഞ്ഞു. സ്റ്റഡി ലീവ് തുടങ്ങി. ബെറ്റിയെ പിരിയണ്ടതുകൊണ്ട് സ്റ്റഡി ലീവിന്‌ ഹോസ്റ്റലില്‍ തന്നെ നില്‍ക്കാന്‍ തിരുമാനിച്ചു. ആ അലക്‌സ് പുറകില്‍ നിന്നു മാറുന്നില്ല. എന്തൊരു തൊലികട്ടിയായ അവന്.


ബെറ്റി

ക്ലാസു കഴിഞ്ഞു. പഠിക്കാന്‍ തുടങ്ങണം. അന്നയുടെ സഹായമാണ്‌ എറ്റവും വലിയ പ്രതീഷ.

അലക്സ്

എന്റെ ക്യാമ്പസ് ജീവിതം അവസാനിക്കാറാവുന്നു. അതില്‍ ഒരു സങ്കടവും തോന്നുന്നില്ല. പക്ഷെ അന്ന ഒരു കുഴക്കുന്ന പ്രശ്നമായി നില്‍ക്കുന്നു. തോറ്റു പിന്മാറാന്‍ മനസ്സു സമ്മതിക്കുന്നില്ല. എങ്ങനെ അവളെ സ്വന്തമാക്കും?

നെല്‍വിന്‍

ജീവിതത്തിന്റെ രസചരട് പൊട്ടിയിരിക്കുന്നു. നശിച്ച ബിസിനസ്സ് യാത്രകള്‍. അലക്‌സെ നീ എത്ര ഭാഗ്യവാന്‍.



1992 മെയ്


അന്ന

പരീക്ഷ കഴിഞ്ഞു, നല്ല മാര്‍ക്ക് കിട്ടുമെന്ന് തോന്നുന്നു. ഇനി ഒന്നരമാസത്തെ അവധിക്കാലം. ഒഴിവുക്കാലം ​ചെലവഴിക്കാന്‍ ഞാന്‍ വീട്ടിലേക്ക് തിരിച്ചു. ബെറ്റി വീട്ടിലേക്ക് വരാന്‍ നിര്‍ബന്‌ധിചെങ്കിലും അനാഥാലയത്തിലെ നിയമം അനുവദിക്കാതുകൊണ്ട് പോയില്ല. ഒന്നര മാസം അലക്‌സിനെ കാണണ്ടതില്ല എന്നത് ഒരു ആശ്വാസമാണ്. പക്ഷെ ബെറ്റിയെ എങ്ങനെ പിരിഞ്ഞിരിക്കും?

ബെറ്റി

പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കിയില്ല. അന്ന ഒരുപാട് സഹായിച്ചു. കുടുംബത്തിലുള്ള എല്ലാവരും ഒത്തു കൂടുന്ന അവധിക്കാലം നല്ല രസമാണ്‌. പക്ഷെ അന്നയെ പിരിഞ്ഞിരിക്കുന്നത് വളരെ വിഷമമുണ്ടാക്കുന്നു.

അലക്സ്

എന്റെ ക്യാമ്പസ് ജീവിതം അവസാനിച്ചു. പരീക്ഷക്ക് എന്തൊക്കയോ എഴുതി വെച്ചു. ജയിക്കുന്ന കാര്യം സംശയമാണ്‌. അന്ന എന്നെ തോല്‍പ്പിച്ചു കളഞ്ഞു, എന്റെ ആദ്യ പരാജയം. ഒരു സുഹൃത്തായി മാത്രമെ കാണാന്‍ പറ്റുവെന്ന് അവള്‍ തീര്‍ത്ത് പറഞ്ഞു. നെല്‍വിന്‍ ഇതും പറഞ്ഞ് എന്നെ കാണുമ്പോഴെല്ലാം കളിയാക്കും. രണ്ടു മാസം കൊണ്ട് അന്നയെ പ്രണയിച്ച് വീഴ്ത്താം എന്നാണ്‌ അവന്റെ വെല്ലുവിളി. അതിനായി ഒരു പന്തയം വെയ്ക്കാനും അവന്‍ തയ്യാറാണ്‌.

നെല്‍വിന്‍

ബിസിനസ്സിലെ തിരക്ക് ഒരു ശീലമായി തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഒഴിവുസമയം കണ്ടെത്താന്‍ പറ്റുന്നുണ്ട്. കോളേജടച്ച ദിവസം ഞാന്‍ അന്നയെ കണ്ടു. ആ നിഷ്‌കളങ്ക സൌന്ദര്യം എന്നെ കീഴ്‌പ്പെടുത്തികളഞ്ഞു. ഇതുവരെ ആരോടും തോന്നാതൊരു ആകര്‍ഷണം. ഈ കാര്യം അലക്‌സിനോട് തുറന്ന് പറയാന്‍ ഒരു മടി.

[ തുടരും ]

21 comments:

ദിനേശന്‍ വരിക്കോളി said...

തുടക്കവും ഒടുക്കവും (എഴുതിയതുവരെ.).കലക്കി അന്ന ഒരു നല്ല പെട്ടെന്ന് മറന്നുപോകാത്ത ഒരു കഥാപാത്രമാണ് ആ പേര് അത്രയും പ്രശസ്തമാണല്ലോ?? സുഹ്റുത്തേ
എല്ലാവിധ ഭാവുകങ്ങളും ...
സസ്നേഹം .

Jishad Cronic said...

goood

Sapna Anu B.George said...

ഉഗ്രന്‍ അവതരണം

രാജേഷ്‌ ചിത്തിര said...

ക്രാഫ്റ്റാണു താരം....
കഥ തുടരൂ....

ആശംസകള്‍

ഹംസ said...

അവതരിപ്പിച്ച രീതി സൂപ്പര്‍ . !

Anonymous said...

കൊള്ളാം ....ബെറ്റിയെയ്യും മറ്റും പരിചയപ്പെട്ടതില്‍ സന്തോഷം .....ഇനിയും എഴുതുക .....

പട്ടേപ്പാടം റാംജി said...

എന്തുകൊണ്ടും മിഴിവാര്‍ന്ന പുതിയ അവതരണ രീതി അസ്സലായി.
തുടര്‍ച്ചയായി പറയുന്ന ഒരു കഥയെ ഓരോരുത്തര്‍ക്കായ്‌ വീതിച്ചു നല്‍കിയപ്പോള്‍ അന്ന ബെറ്റിയുമായി കൂടുമ്പോള്‍ അന്നയില്‍ പ്രകടമാകുന്ന ഓരോ ചെറിയ മാറ്റങ്ങളും വായിച്ചെടുക്കാന്‍ കഴിയുന്നു.
അതുപോലെതന്നെ അലക്സിലും നെലവിനിലും ഉണ്ടാകുന്ന ചലങ്ങളും വ്യക്തമാകുന്നുണ്ട്.

ഇനി അടുത്ത ഭാഗം കാണട്ടെ.
ഭാവുകങ്ങള്‍.

perooran said...

puthiya avtharanashaili kollam.

(കൊലുസ്) said...

gud. keep writing.
wishing u d best

Jayesh/ജയേഷ് said...

nannayittundu ezhuthu..baaki?

ബിഗു said...

പ്രിയ മിത്രങ്ങളെ,

നിങ്ങളുടെ വിലയേറിയ പ്രോത്സാഹനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

Umesh Pilicode said...

ആശംസകള്‍

Abhi Adoor said...

Hai Bigu......
Kollaaam....congrats...

ഭാനു കളരിക്കല്‍ said...

Bigu. avatharanaththinte puthumakont oru pazhaya aazayam puthiyathaayi. good. keep it up.

ചേച്ചിപ്പെണ്ണ്‍ said...

kadhakaranod orapeksha ,,
pavam annene kondoyi kuzhee chadikkaruth ..
pavalle aval ?
daivadosham kittum
:)

Unknown said...

avatharanam kollam,

Echmukutty said...

അവതരണത്തിൽ ഒരു പ്രത്യേകതയുണ്ട്. തുടർന്നും വായിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നു. ആശംസകൾ.

ഗന്ധർവൻ said...

തുടർച്ചയായി വായിക്കാനാകുമോ എന്നറിയില്ല അവതരണം ഇഷ്ടപ്പെട്ടു:0)

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം പുതുമയുള്ളയവതരണം കേട്ടൊ

എന്‍.ബി.സുരേഷ് said...

ബിഗു, മാധവിക്കുട്ടിയും സുലോചനയും ചേര്‍ന്നെഴുതിയ കവാടം എന്ന നോവലിന്റെ ഓരോ അധ്യായത്തിന്റെയും പേര് ഓരോ കഥാപാത്രത്തിന്റെത് ആയിരുന്നു.കെ.രഘുനാഥന്റെ പാതിരാവന്‍‌കര എന്ന നോവലില്‍ അധ്യായങ്ങളേ ഇല്ല, ഉപശീര്‍ഷകങ്ങള്‍ മാത്രം.

കഥയില്‍, കഥാപാത്രങ്ങളുടെ പേരെഴുതി അവര്‍ ആത്മകഥ പറഞ്ഞ് ഒറ്റക്കഥയാക്കുന്ന രീതി അധികം വന്നിട്ടില്ല.
കഥയില്‍ വരുന്ന ഓരോരുത്തര്‍ക്കും കാര്യമായി എന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോയി.
നല്ല ക്രാഫ്റ്റിനുള്ളില്‍ ഒരു പൈങ്കിളി തീം കയറ്റിവിട്ടു.

പിന്നെ കഥ തുടങ്ങുമ്പോള്‍ ബെറ്റിയില്‍ നിന്നും അലക്സിലേക്കു ലിങ്കുമില്ല. നല്ല ഒരു ക്രാഫ്റ്റ് മനസ്സില്‍ വന്നപ്പോള്‍ വല്ലാത്ത തിടുക്കം തോന്നി അല്ലേ.
സൂക്ഷിച്ച് പരീക്ഷണം തുടരുക, പ്രതിഭയെ ധൂര്‍ത്തടിക്കരുത്. ഭാവുകങ്ങള്‍.

Umesh Pilicode said...

സുരേഷേട്ടന്‍ പറഞ്ഞതിനോട് യോജിക്കുന്നു ഒരു ട്വിസ്റ്റ്‌ ആവശ്യമാണ് പൈങ്കിളി ആവാതെ നോക്കണം ആശംസകള്‍