Tuesday, December 30, 2008

സ്വർണ്ണതാക്കോൽ

അമല വീണ്ടും വാച്ചിലേക്ക്‌ നോക്കി സമയം 8.40. ഇനി കുറച്ച്‌ മിനിറ്റുക്കൾ മാത്രം. അതിന്‌ ശേഷമുള്ള വിരഹവേദന ഉള്ളിലൊതുക്കി അവൾ പി.ജെയുടെ അടുത്തേക്ക്‌ നടുന്നു.

ജനലരിക്കിലിരുന്ന് കോരിചെരിയുന്ന മഴയെ കൗതുകത്തോടെ നോക്കിയിരിക്കുകയാണ്‌ പി.ജെ. മുഖത്ത്‌ ജനവാതിലിൽ തട്ടിതെറിച്‌ മഴത്തുള്ളിക്കൾ വീഴുന്നുണ്ടെങ്കിലും അതു കാര്യമാക്കാതെ മഴയുടെ സൗന്‌ദര്യം ആസ്വദിക്കകയാണ്‌ അയാൾ.

മുഖത്ത്‌ ചിരിവരുത്തി അവൾ പി.ജെയുടെ തോളിൽ തട്ടി ചോദിച്ചു

ഒരുങ്ങുനില്ലേ? 9.15 ആണ്‌ ട്രെയിൻ.

അയാൾ മുഖമുയർത്തി ആ കണ്ണുകൾ നിറഞ്ഞിരിരുന്നു. അവളുടെ കൈകൾ പിടിച്ച്‌ പി.ജെ ചോദിച്ചു
അമു നിനക്ക്‌ എന്റെ കൂടെ വന്നൂടെ?

നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി.

അമലയെ ചേർത്ത്‌ പിടിച്‌ കുറച്ച്‌ നേരം അയാൾ അവളെ തലോടി. പിന്നെ സാവധാനം അടർത്തി മാറ്റി അവളുടെ ഇരു കവിളുക്കളിൽ പലതവണ ആർത്തിയോടെ ചുംബിച്ചു.

കലങ്ങിയ കണ്ണും മനസ്സുമായി പി.ജെ വസ്ത്രം മാറാൻ തുടങ്ങി.

ദു:ഖത്തെ അടക്കി നിർത്താൻ അവൾ പി.ജെ എഴുത്താൻ പോവുന്ന പുതിയ നോവിലിനെ കുറിച്ച്‌ സംസരിക്കാൻ തുടങ്ങി.

മറുപടിയായി അയാൾ എന്തെക്കയോ പുലമ്പിക്കൊണ്ടിരുന്നു. പി.ജെ എപ്പോഴും അങ്ങനെയാണ്‌ ദു:ഖം ഉള്ളിലൊതുക്കാൻ അറിയില്ല.

കുറച്‌ നേരം രണ്ടുപേരും പരസ്‌പരം മിണ്ടാതെ നോക്കിയിരുന്നു.

ഒൻപതു മണിക്ക്‌ രണ്ടുപേരും റൂം ഒഴിഞ്ഞ്‌ ഹോട്ടലിന്‌ പുറത്തിറങ്ങി.

അവിടെ അവരെ കാത്ത്‌ ആർ.പി നിൽക്കുണ്ടായിരുന്നു. ആ മഴത്തുപോലും മുഴങ്ങുന്ന പൊട്ടിചിരിയോടെ അയാൾ അവരെ സ്വീകരിച്ചു.

മുവരും ആർ.പിയുടെ കാറിൽ റെയിൽ വേ സ്‌റ്റേഷനിലേക്ക്‌ തിരിച്ചു. പതിവുപോലെ ആർ.പി വചാലാനായിരുന്നു. പി.ജെയും അമലയും ആവിശ്യത്തിനും അനാവിശ്യത്തിനും മൂള്ളി കൊണ്ട്‌ ആ സംസാരത്തിൽ പങ്കെടുത്തു. ആ സഹകരണം തന്നെ ആർ.പിക്ക്‌ ധാരളമാണ്‌.

പതിവിനു വിപരീതമായി ട്രെയിൻ സമയത്തിനെത്തി. ആർ.പിയോട്‌ യാത്ര പറഞ്ഞ്‌ വിഷമത്തോടെ അമലയുടെ നേരെ തലയാട്ടി പി.ജെ കമ്പാർട്ടുമെന്റിൽ കയറി.

കമ്പാർട്ടുമെന്റിൽ കയറി കഴിഞ്ഞാൽ പി.ജെ പുറത്തേക്ക്‌ വരില്ല. കൈ വീശി കണിക്കുകയുമില്ല.

പരസ്‌പരം സംസരിക്കതെ ആർ.പിയും അമലയും റെയിൽ വേ സ്‌റ്റേഷന്റെ പുറത്തേക്ക്‌ നടന്നു.

ഞാൻ പോട്ടെ ആർ.പി? സ്‌റ്റേഷനു പുറതെത്തിയപ്പോൾ അമല അനുവാദം ചോദിച്ചു.

ഞാൻ കൊണ്ടുവിടാം.

ഞാൻ ഒരു ഓട്ടോ പിടിച്ചു പോയ്‌ കൊള്ളാം. എന്നു പറഞ്ഞ്‌ അമല ഒഴിയാൻ നോക്കി.

വേണ്ട ഞാൻ കൊണ്ടുവിടാം. ആർ.പി സ്വരം കടുപിച്ചു പറഞ്ഞു.

പിന്നെ ഒന്നും മിണ്ടാതെ അവൾ അനുസരണയോടു കൂടി കാറിൽ കയറി.

നഗരത്തിലെ തിരിക്കിലൂടെ അയാൾ അതിവിദഗ്‌ധമായി കാറോടിച്ചു. കൂടെ അകമ്പടിയായി കഴിഞ്ഞ ആഴ്‌ച നടത്തിയ മാൻ വേട്ടയുടെ വിവരണവും.

ഒഴുക്കോടെയുള്ള ഡ്രെവിംഗും,സംസാരവും ആസ്വദിക്കുന്നു എന്ന ഭാവം വരുതി ഇരിക്കുമ്പോഴും അമലയുടെ മനസ്സു നിറയെ പി.ജെ ആയിരുന്നു. ഒന്നും പുറത്ത്‌ കാണിക്കാതെ അവൾ മനസ്സ്സാ തന്റെ ദുർവ്വിധിയെ പഴിച്ചു കൊണ്ടിരുന്നു.

മാൻ വേട്ടയുടെ വിവരണം അമലയുടെ ഫ്‌ളാറ്റ്‌ എത്തുന്നതു വരെ തുടർന്നു.

ആർ.പി ഫ്‌ളാറ്റിന്റെ മുൻപിൽ കാർ നിർത്തി.

ഞാൻ പോട്ടെ എന്ന ഭാവത്തോടെ അമല അയാളെ നോക്കി.

പി.ജെ ഇനി എന്നു വരും? ആർ.പി ചോദിച്ചു.

ഒക്‌ടോബർ പത്തിന്‌.

അടുത്ത ആഴ്ച നമ്മുക്കൊരു ട്രിപ്പുണ്ട്‌. കുടകിലേക്കാണ്‌. മിക്കവാറും ബുധനാഴ്‌ച ഞാൻ വിളിക്കാം. എന്നു പറഞ്ഞ്‌ കൈ വീശി കാണിച്‌ ആർ.പി കാറോടിച്ച്‌ പോയി.

റൂമിൽ കയറിയതും അമലയുടെ മൊബൈൽ ശബ്ദിച്ചു.

പി.ജെയാണ്‌. അവൾ ആവേശത്തോടെ ഫോൺ എടുത്തു.

കംസൻ പോയോ? പി.ജെ ആർ.പിയെ വിളിക്കുന്നത്‌ കംസൻ എന്നാണ്‌.

യാഥർത്യത്തിലേക്ക്‌ തിരിചു വന്നതിനാൽ ഇപ്പോൾ പി.ജെയുടെ വാക്കുകൾക്ക്‌ ആ പഴയ ആവേശമുണ്ട്‌,വ്യക്തയുണ്ട്‌, ഈണവുമുണ്ട്‌.

ആ സംസാരം മുക്കാൽ മണിക്കുറോളം നീണ്ടു. കോൾ കട്ട്‌ ചെയുന്നതിന്‌ മുൻപ്‌ പി.ജെ ഒരിക്കൽ കൂടി ചോദിച്ചു.

നിനക്ക്‌ എന്റെ കൂടെ വന്നുടെ.

ആർ.പി മോഡൽ ചിരി ചിരിച്ച്‌, ഞാൻ വെയ്‌ക്കുന്നേ എന്നു പറഞ്ഞ്‌ അമല കോൾ കട്ട്‌ ചെയ്തു.

ഫോൺ നെഞ്ചിൽ ചേർത്ത്‌ അവൾ കിടക്കയിലേക്ക്‌ വീണു. ഫ്‌ളാറ്റിലേ എകാന്തത വീണ്ടും അമലയെ അസസ്ഥയാക്കി.

എന്തോ പതിവ്‌ പോലെ വായിക്കാനോ, ടി.വി കാണാനോ അവൾക്ക്‌ തോന്നിയില്ല.

പിന്നെ പതിയെ അവൾ ഒരിക്കൽ കൂടി തന്റെ ഭൂതകാലത്തെ അയവിറക്കി.

ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ തനിക്ക്‌ ഒരിക്കലും മറക്കാൻ പറ്റത്ത രണ്ടുപേരെയൊള്ളു. കലർപ്പില്ലത്തെ ഒരു തരം ഭ്രാന്തമായ ആരാധനയോടെ തന്നെ സ്‌നേഹിച്ച പി.ജെയോട്‌. പിന്നെ തെരുവിൽ കഴിഞ്ഞ്‌ പലരുടെയും ആട്ടും തുപ്പ്പ്പും കേട്ട്‌ ജീവിച്ച ഒരു തെരുവുവേശ്യ എന്ന നിലയിൽ നിന്ന് ഇന്നത്തെ നക്ഷത്രവേശ്യയായ,കോടീശ്വരിയായ അമലയായി മാറ്റിയ ആർ.പിയോട്‌. ഒരു പക്ഷെ വർഷങ്ങൾക്ക്‌ മുൻപ്‌ ആർ.പിയെ യാദ്യശ്‌ഛികമായി ആ ലോഡ്‌ജിന്റെ മുറിയിൽ വെച്ച്‌ കണ്ടുമുട്ടിയിരുന്നില്ലെങ്കിൽ തന്റെ ജന്മവും തെരുവിലെ മറ്റ്‌ ജന്‌മങ്ങളെ പോലെ ഇപ്പോൾ പുഴുത്തു തുടങ്ങുമായിരുന്നു.

എപ്പോഴോ വായിച്ചു മറന്ന ഒരു വാക്യം അമലയുടെ ഓർമ്മയിൽ വന്നു. "ജീവിതം ഒരു പളുങ്ക്‌ പാത്രമാണ്‌. ഒരിക്കൽ ഉടഞ്ഞുപ്പോയാൽ പിന്നെ യോജിപ്പിക്കാൻ പറ്റില്ല."

ഞാൻ ഒരു തക്കോലാണ്‌. ആർ.പിയുടെ മുന്നിൽ അടഞ്ഞുകിടക്കുന്ന പല വാതിലുക്കളും തുറക്കുന്ന ഒരു 'സ്വർണ്ണതാക്കോൽ'. ആ താക്കോൽ കളയാൻ ആർ.പി ഒരിക്കലും തയാറാവില്ല.

തന്റെ നിസഹായത ഒരിക്കൽ കൂടി മനസ്സിലുറപ്പിച്ച്‌ അമല ഉറക്കത്തിന്‌ കീഴടങ്ങി.

2 comments:

ഞാന്‍ ആചാര്യന്‍ said...

ഹാപ്പി ന്യൂയീയര്‍ 2009... :D

Umesh Pilicode said...

തന്റെ നിസഹായത ഒരിക്കൽ കൂടി മനസ്സിലുറപ്പിച്ച്‌ അമല ഉറക്കത്തിന്‌ കീഴടങ്ങി.

നന്നായി